»   » ആരോടും ഒന്നും പറയരുത്, വിവാഹമോചന സമയത്തെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷിച്ചത് അജിത്താണെന്ന് ബാല!!

ആരോടും ഒന്നും പറയരുത്, വിവാഹമോചന സമയത്തെ മാനസിക സംഘര്‍ഷത്തില്‍ നിന്ന് രക്ഷിച്ചത് അജിത്താണെന്ന് ബാല!!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമ ദത്തെടുത്ത തമിഴ് നടനാണ് ബാല. പൊതുവെ മലയളി നടീ - നടന്മാര്‍ അന്യഭാഷയില്‍ പോയി അഭിനയിച്ച് ശ്രദ്ധിക്കപ്പെടാറാണ് പതിവ്. എന്നാല്‍ ബാല തമിഴില്‍ ഹിറ്റ് ചിത്രങ്ങള്‍ ചെയ്ത് മലയാളത്തില്‍ നായകനായും വില്ലനായും ശ്രദ്ധിക്കപ്പെടുകയായിരുന്നു.

അമൃതയുടെ കല്യാണം നേരത്തെയായിപ്പോയി എന്ന് അച്ഛന്‍, അതാണോ വിവാഹ മോചനത്തിന് കാരണം?

ബാല വിവാഹം ചെയ്തതും ഒരു മലയാളി പെണ്‍കുട്ടിയെയാണ്. എന്നാല്‍ ആ ദാമ്പത്യത്തിന് ആയുസ് വളരെ കുറവായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹ മോചനത്തോടെ മാനസികമായി തളര്‍ന്ന തന്നെ രക്ഷിച്ചത് തല അജിത്താണ് എന്ന് ബാല പറയുന്നു.

എന്തിനും തയ്യാറായി ചിലരുണ്ടാവുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം ഉണ്ടാവില്ല, ദുരനുഭവത്തെ കുറിച്ച് മൃദുല

രക്ഷിച്ചത് രണ്ട് പേര്‍

അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ചില സംഘര്‍ഷ ഭരിതമായ അവസ്ഥകളിലൂടെയാണ് കടന്ന് പോയത്. ആ മാനസികാവസ്ഥയില്‍ നിന്ന് എന്നെ തിരിച്ചുകൊണ്ടുവന്നത് നടന്‍ കരമന സുധീറും തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തുമാണെന്നാണ് ബാല പറയുന്നത്.

നല്ലൊരു മനുഷ്യന്‍

അജിത്ത് തന്നെ എത്രത്തോളം സഹായിച്ചു എന്ന് ബാല വ്യക്തമാക്കി. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയില്‍ അജിത്തിനെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനുപരി നല്ലൊരു മനുഷ്യനാണ് അദ്ദേഹം- അജിത്ത് പറയുന്നു.

കൗണ്‍സിലിങ് നല്‍കി

ആ മാനസികാവസ്ഥയില്‍ അഭിനയിക്കാതെ വീട്ടിലിരിയ്ക്കുകയായിരുന്നു. അപ്പോള്‍ എന്നെയും മാനേജരെയും ടിക്കറ്റ് എടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹത്തിന്റെ വീടിനടുത്ത് താമസിപ്പിച്ച് കൗണ്‍സിലിങ് നല്‍കുകയായിരുന്നു.

അജിത്തിന്റെ ഉപദേശം

ജീവിതം അവസാനിച്ചിട്ടില്ലെന്നും ഇനിയും ഒരുപാട് മുന്നോട്ട് പോവണമെന്നും അഭിനയത്തിലേക്ക് തിരിച്ചുവരണമെന്നുമെല്ലാം പറഞ്ഞത് അജിത്ത് സാറാണ്. ചില സത്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാവില്ല. ഇതൊന്നും ആരോടും പറയേണ്ടെന്നും നിന്റെ കമ്മിറ്റ്‌മെന്റ്‌സ് ദൈവത്തോട് മാത്രമാമെന്നും അദ്ദേഹം പറഞ്ഞു.

സുധീറിന്റെ സഹായം

മനസ്സിലുള്ള വിഷമങ്ങളെല്ലാം സുധീറിനോട് പറഞ്ഞിട്ടുണ്ട്. വ്യായാമം തുടങ്ങണമെന്ന് പറഞ്ഞ് മോട്ടീവേറ്റ് ചെയ്തത് അദ്ദേഹമാണ്. അങ്ങനെ വെല്ലുവിളി ഏറ്റെടുത്ത് പതിനാല് ദിവസം കൊണ്ട് പത്ത് കിലോ ശരീരഭാരം കുറച്ചു.

രണ്ട് വര്‍ഷത്തെ മാറ്റം

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്റ്റേജ് ഷോകള്‍ക്ക് പോവുകയോ അഭിമുഖങ്ങള്‍ കൊടുക്കുകയോ ചെയ്യാറില്ല. വാസ്ട് ആപ്പ് ഫേസ്ബുക്ക് പോലുള്ളവയും ഒഴിവാക്കി എന്നും ബാല പറഞ്ഞു. സിനിമകളില്‍ കൂടുതല്‍ കമ്മിറ്റഡ് ആയി.

English summary
Actor Bala Speaks about Thala Ajith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam