പ്രണയദിനത്തില്‍ വിവാഹ മോചനം, തമിഴ് നടന്‍ ബാലാജി ഭാര്യയുമായി പിരിഞ്ഞു!!
പ്രണയ ദിനം.. ലോകത്തെ എല്ലാ കമിതാക്കളും ഇഷ്ടം തുറന്ന് പറയുന്ന ദിവസം... ലോകം മുഴുവന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു എന്നതിന് തെളിവാണ് ഫെബ്രുവരി 14. എന്നാല്‍ അന്ന് ഒരു നടന്‍ തന്റെ പ്രണയം അവസാനിപ്പിച്ചു..
അതെ, തമിഴ് നടന്‍ ബാലാജി ബാലകൃഷ്ണനാണ് ഫെബ്രുവരി 14, പ്രണയ ദിനത്തില്‍ വിവാഹ മോചിതനായത്. വിവാഹ മോചിതനായ കാര്യം ട്വിറ്ററിലൂടെ നടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ബാലാജിയും ഭാര്യ പ്രീതിയും വേറെ വേറെയായിരുന്നു താമസം. ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. കുടുംബ കോടതി ഇരുവരുടെയും വാദം കേട്ട ശേഷം, ഫെബ്രുവരി 14 ന് വിവാഹ മോചനം അനുവദിച്ചു.
കനാകാണും കാലങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലാജി സിനിമാ ലോകത്തെത്തിയത്. കാതല്‍ സൊല്ല വന്തേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയകനാകുകയും ചെയ്തു. പട്ടാളം, മെയ്യഴകി, നഗരവലയം എന്നിവയാണ് ബാലാജിയുടെ മറ്റ് ചിത്രങ്ങള്‍


Click it and Unblock the Notifications











