സിനിമകളില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട്; ഞാൻ തിരിച്ചു വരുമെന്ന് ഭാര്യ ഉറച്ച് വിശ്വസിച്ചു; ബോബി സിൻഹ

തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്ന നടനാണ് ബോബി സിൻഹ. നേരം എന്ന സിനിമയിലെ വില്ലനായാണ് ബോബി സിൻഹ മലയാളി പ്രേക്ഷകർക്ക് സുപരിചിതൻ. കുറച്ച് മലയാളം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും തമിഴ്,തെലുങ്ക് സിനിമകളിൽ നടൻ സജീവമാണ്.

കാർത്തിക് സുബ്ബരാജിന്റെ ജി​ഗർതണ്ട എന്ന സിനിമയിലൂടെയാണ് തമിഴകത്ത് വൻ ജനപ്രീതി നേടിയത്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ബോബി സിൻഹയ്ക്ക് ലഭിച്ചു. നടനെ ഏറെ നിരൂപക പ്രശംസയും ഈ സിനിമയിലൂടെ ലഭിച്ചു.

 2016 ലാണ് ബോബി സിൻഹ വിവാഹം കഴിക്കുന്നത്

അതിന് മുമ്പ് നേരം, പിസ തുടങ്ങിയ സിനിമകളിൽ താരതമ്യേന ചെറിയ റോളുകളാണ് ബോബി സിൻഹ ചെയ്തിരുന്നത്. കരിയറിൽ‌ ഉയർച്ചയും താഴ്ചയും ഒരു പോലെ കണ്ട നടനാണ് ബോബി സിൻഹ. 2016 ലാണ് ബോബി സിൻഹ വിവാഹം കഴിക്കുന്നത്. രശ്മി മേനോൻ ആണ് ബോബി സിൻഹയുടെ ഭർത്താവ്.

ഇരുവർക്കും ഇന്ന് രണ്ട് കുട്ടികളുമുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബോബി സിൻഹ. ലിറ്റിൽ ടോക്സ് ചാനലിനോടാണ് പ്രതികരണം. സിനിമകളില്ലാതെ ബുദ്ധിമുട്ടിയപ്പോഴും ഭാര്യ രശ്മി നൽകിയ പിന്തുണയെക്കുറിച്ചാണ് ബോബി സിൻഹ സംസാരിച്ചത്.

ഒന്ന് രണ്ട് വർഷത്തോളം വീട്ടിലിരുന്നപ്പോഴും

'എനിക്ക് വലിയ പിന്തുണ തരുന്നത് ഭാര്യയാണ്. എന്റെ ഏറ്റവും മോശമായ സമയം അവൾ കണ്ടിട്ടുണ്ട്. പക്ഷെ അവൾ എന്നിൽ ശക്തമായി വിശ്വസിച്ചു. ഒരു ദിവസം തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു'

'സിനിമയില്ലാതെ ഒന്ന് രണ്ട് വർഷത്തോളം വീട്ടിലിരുന്നപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും സപ്പോർട്ട് തന്നത് ഭാര്യയാണ് . പുതിയ ചിത്രം വസന്തമുല്ലെെ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ‌ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബോബി സിൻഹ'

'നംവംബർ പത്തിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയെക്കുറിച്ചും ബോബി സിൻഹയും സഹ താരങ്ങളും സംസാരിച്ചു. സിനിമയിലെ റൊമാന്റിക് സീനുകൾ ചെയ്യാൻ ബോബി സിൻഹ മടിച്ചെന്ന് വസന്തമുല്ലൈയിലെ നടി കശ്മിര പർദേശി പറഞ്ഞു'

ഒരിടവേളയ്ക്ക് ശേഷമാണ് നടന് തിയറ്റർ റിലീസുണ്ടാവുന്നത്

'റൊമാൻസ് സീനുകൾ കംഫർട്ടബിൾ അല്ല.ആക്ഷൻ സീനുകളാണ് ബോബി സിൻഹയ്ക്ക് ഇഷ്ടം. അത്തരം സീനുകളിൽ അദ്ദേഹം എന്നെ സഹായിച്ചു. റൊമാൻസ് സീനുകളിലെത്തിയപ്പോൾ ഞാനായിരുന്നു ഹീറോ' നടി തമാശയോടെ പറഞ്ഞു. ആക്ഷൻ ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് വസന്തമുല്ലെെ.

ഒരിടവേളയ്ക്ക് ശേഷമാണ് നടന് തിയറ്റർ റിലീസുണ്ടാവുന്നത്. ഒടിടിയിൽ സിനിമകൾ റിലീസ് ചെയ്തിരുന്നെങ്കിലും തിയറ്റർ റിലീസ് പ്രത്യേക അനുഭവം തന്നെയാണെന്ന് ബോബി സിൻഹ വ്യക്തമാക്കി.

 ആരാണ് അജണ്ടകൾ വെച്ച് റിവ്യൂ ചെയ്യുന്നതെന്നും ഇന്ന് പ്രേക്ഷകർക്കറിയാമെന്നും നടൻ

സിനിമയുടെ സോഷ്യൽ മീഡിയ റിവ്യൂകളെ പറ്റിയും നടൻ സംസാരിച്ചു. സോഷ്യൽ മീഡിയ വിമർശനങ്ങളെ എതിർത്തിട്ട് കാര്യമില്ല. നല്ല സിനിമകൾ ചെയ്യുകയാണ് വഴി. ആരാണ് നല്ല റിവ്യൂകൾ ചെയ്യുന്നതെന്നും ആരാണ് അജണ്ടകൾ വെച്ച് റിവ്യൂ ചെയ്യുന്നതെന്നും ഇന്ന് പ്രേക്ഷകർക്കറിയാമെന്നും നടൻ വ്യക്തമാക്കി.

തെലുങ്കിൽ ബോബി സിൻഹ അടുത്തിടെ ചെയ്ത അമ്മു എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായാണ് ബോബി സിൻഹ അഭിനയിച്ചത്.

മലയാളി നടി ഐശ്വര്യ ലക്ഷ്മിയായിരുന്നു സിനിമയിലെ നായിക. നടി ടെെറ്റിൽ റോളിലെത്തിയ ഈ സിനിമയുടെ ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

More from Filmibeat

Read more about: bobby sinha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X