»   » ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam

നടന്‍ ചിമ്പുവിന് ചിത്രീകരണത്തിനിടെ പരിക്ക്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന്റെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കവെയാണ് ചിമ്പുവിന് പരിക്കേല്‍ക്കുന്നത്. മൂക്കിന് താഴേയാണ് പരിക്ക്.

എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചെറിയ റെസ്റ്റ് എടുത്ത ശേഷം അടുത്ത ദിവസം താരം ലൊക്കേഷനില്‍ തിരിച്ചെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇത് ഇപ്പോള്‍ രണ്ടാം തവണയാണ് ചിമ്പുവിന് ചിത്രീകരണത്തിനിടെ പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കാലിനായിരുന്നു അന്ന് പരിക്കേറ്റത്.

ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം മഞ്ജിമ നായികയായി എത്തുന്ന ചിത്രമാണ് അച്ചം എന്‍പത് മടയമടാ. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

ഫോട്ടോണ്‍ കഥാസിന്റെ ബാനറില്‍ ഗൗതം മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

ചിത്രത്തിന്റെ സംഗീത സംവിധാനം എആര്‍ റഹമാനാണ്.

ചിത്രീകരണത്തിനിടെ ചിമ്പുവിന് പരിക്ക്

ഡാനിയല്‍ ബാലാജി, സതീഷ് കൃഷ്ണന്‍, ബാബ സെഹ്ഗള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Actor Chimbu injured in during stunt sequence.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam