വിക്രം ആരാധകനോട് ദേഷ്യപ്പെട്ടോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ത്? കാണൂ
താരത്തെ കാണാൻ നൂറ് കണക്കിന് ആരാധകർ അവിടെ എത്തിയിരുന്നു
ക്ഷമാശീലമുളള ഒരു താരമാണ് ചിയാൻ വിക്രം. ചിരിച്ച മുഖത്തോടെയായിരിക്കും പൊതുവെ താരം പ്രത്യക്ഷപ്പെടു. ആരാധകരോട് വളരെ കൂളായി ജോളിയായിട്ടാണ് ഇദ്ദേഹം പെരുമാറുന്നത്. താരത്തിന്റെ ഈ ശീലമാണ് വിക്രമിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ദേഷ്യപ്പെട്ട് ആരാധകനെ മാററ്റി നിർത്തുന്നു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. താരം പങ്കെടുത്ത ഒരു ജിം ഉദ്ഘാടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

താരത്തെ കാണാൻ നൂറ് കണക്കിന് ആരാധകർ അവിടെ എത്തിയിരുന്നു . എല്ലാവർക്കുമൊപ്പം സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്. ഉദ്ഘാടനത്തിന് ശേഷം ജിം സന്ദർശിക്കുന്നതിനിടെയാണ് ആരാധകരിൽ ഒരാൾ വിക്രത്തിന് അരികിലേയ്ക്ക് ഓടിയെത്തി സെൽഫി എടുക്കാൻ ശ്രമിച്ചത് . ഇയാളെ താരം മാറ്റി നിർത്തുന്വത് വീഡിയോയിൽ കാണുന്നുണ്ട്. വളരെ സൗമ്യനായിട്ടാണ് താരം ആയാളോട് സംസാരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ താരം ദേഷ്യപ്പെട്ടു എന്ന തരത്തിൽ സമൂഹിക മാധ്യങ്ങളിൽ പ്രചരിക്കുന്നത്
എന്നാൽ ഇത്തരത്തിലുള്ള ക്യാപ്ഷനോട് കൂടിയ വീഡിയോ വൈറലായിട്ടും എല്ലാവരും താരത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. സെൽഫി എടുക്കുമ്പോൾ അനുവാദം വാങ്ങണമെന്നും ദേഷ്യപ്പെട്ടെങ്കിൽ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറയാനാകില്ലെന്നും വീഡിയോയ്ക്ക് മറുപടി ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ.


Click it and Unblock the Notifications