India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛന്റെ ഇടതും വലതുമായി യാത്രയും ലിം​ഗയും'; നാളുകൾക്ക് ശേഷം മക്കൾക്കൊപ്പം പൊതുവേദിയിൽ ധനുഷ്!

  |

  നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തമിഴകത്തെ മികച്ച നടൻമാരിൽ ഒരാളായി മാറിയ താരമാണ് ധനുഷ്. ധനുഷിന്റെ മിക്ക സിനിമകൾക്കും ആരാധകർ മികച്ച വരവേൽപ്പ് നൽകാറുണ്ട്. മാസ് എന്റർടെയ്‌നറുകൾക്കൊപ്പം തന്നെ അഭിനയ സാധ്യതയുളള സിനിമകളും ചെയ്തുകൊണ്ടായിരുന്നു നടൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. സെൽവരാഘവൻ സിനിമകളിലൂടെയാണ് ധനുഷ് തമിഴിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടർന്ന് തമിഴിലെ മുൻനിര സംവിധായകരുടെ സിനിമകളിലെല്ലാം ധനുഷ് അഭിനയിച്ചു.

  'ഓമനത്തമുള്ള കുഞ്ഞുങ്ങൾ വേണം, അതിന് സുന്ദരിയായ പെൺകുട്ടിയെ മാത്രമെ വിവാഹം ചെയ്യൂ'; സിമ്പു അന്ന് പറഞ്ഞത്!

  നിലവിൽ കൈനിറയെ ചിത്രങ്ങളാണ് സൂപ്പർ താരത്തിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സെൽവരാഘവന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കാതൽ കൊണ്ടേൻ. ധനുഷിന്റെ കരിയറിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്. സൈക്കോളജിക്കൽ ത്രില്ലറായിട്ടായിരുന്നു സംവിധായകൻ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. ധനുഷിനൊപ്പം സോണിയ അഗർവാളും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സിനിമയിലെ പ്രകടനത്തിന് ഫിലിം ഫെയർ പുരസ്‌കാരങ്ങളിൽ മികച്ച നടനുളള നോമിനേഷനും നടന് ലഭിച്ചിരുന്നു.

  'അപ്പച്ചി ട്രാക്ക് മാറിയതിൽ സന്തോഷം'; ആ​രാധകരുടെ ആ​ഗ്രഹം മനസിലാക്കിയ സാന്ത്വനം ടീമിനെ അഭിനന്ദിച്ച് കമന്റുകൾ!

  ശെൽവരാഘവന്റെ തന്നെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രമായിരുന്നു പുതുപേട്ടൈ. കോകി കുമാർ എന്ന കഥാപാത്രമായി നടൻ എത്തിയ സിനിമ ഒരു എപിക്ക് ഗ്യാങ്സ്റ്റർ ചിത്രം കൂടിയായിരുന്നു. നടനെന്ന നിലയിൽ ധനുഷിനെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ച സിനിമ കൂടിയായിരുന്നു പുതുപേട്ടൈ. സ്‌നേഹയും സോണിയ അഗർവാളുമായിരുന്നു സിനിമയിൽ നായികമാരായി എത്തിയിരുന്നത്. യുവൻ ശങ്കർരാജ ഒരുക്കിയ പാട്ടുകളും സിനിമയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പ്രണയം, പക, കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം പ്രമേയമാക്കി നിരവധി സിനിമകൾ ധനുഷ് ചെയ്തു. ഇന്ന് തമിഴിലെ മുൻനിര താരമാണ് ധനുഷ്. പോരാത്തതിന് ​ഹോളിവുഡിലും ബോളിവുഡിലും വരെ സിനിമകൾ ചെയ്ത് കഴിഞ്ഞു ധനുഷ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ധനുഷ് വിവാഹമോചനം പ്രഖ്യാപിച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതമാണ് ധനുഷും ഐശ്വര്യയും വേർപ്പെടുത്തിയത്.

  ഇരുവർക്കും രണ്ട് മക്കളാണുള്ളത്. യാത്ര, ലിം​ഗ എന്നിങ്ങനെയാണ് മക്കൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. പൊതുവേദികളിൽ‍ മക്കൾക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുമ്പോഴൊന്നും മക്കൾ ഒപ്പമുണ്ടാകാറില്ല. ഇപ്പോൾ വളരെ നാളുകൾക്ക് ശേഷം ധനുഷ് മക്കൾക്കൊപ്പം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഐശ്വര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ധനുഷ് ആദ്യമായി പ്രത്യക്ഷപ്പെട്ട പൊതുപരിപാടിയിലായിരുന്നു മക്കളും താരത്തിനൊപ്പം ഉണ്ടായിരുന്നത്. ചെന്നൈയിൽ ഇളയരാജയുടെതായി നടന്ന സം​ഗീത പരിപാടിയിൽ പങ്കെടുക്കാനാണ് മക്കൾക്കൊപ്പം ധനുഷ് എത്തിയത്. സദസിന്റെ മുൻനിരയിൽ തന്നെ ഇളയമകന്റെ തോളിൽ കൈയ്യിട്ട് ഇരുന്ന് പരിപാടി ആസ്വദിക്കുകയാണ് താരം. വെള്ള മുണ്ടും ഷർട്ടും അണിഞ്ഞ് തമിഴ് പയ്യനായിട്ടാണ് ധനുഷ് എത്തിയത്. ചേട്ടാനിയന്മാർ ഒരുമിച്ച് ഇരിക്കുന്നപോലെയാണ് ചിത്രം കാണുമ്പോൾ തോന്നുന്നത്..., അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല എന്നൊക്കെയാണ് ധനുഷിന്റെ കുടുംബ ചിത്രത്തിന് ലഭിക്കുന്ന കമന്റുകൾ.

  ധനുഷിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ മാരൻ ആയിരുന്നു. ഒടിടി റിലീസായും പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം വലിയ സ്വീകാര്യത നേടി. മാളവിള മോഹനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിൽ മാധ്യമപ്രവർത്തകനായിട്ടാണ് ധനുഷ് അഭിനയിച്ചിരിക്കുന്നത്. കാർത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കാർത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് മാരൻ റിലീസ് ചെയ്തത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മാരൻ എന്ന ചിത്രത്തിനായി ധനുഷ് എഴുതിയതടക്കമുള്ള ഗാനം പുറത്തുവിട്ടിരുന്നു.

  Read more about: dhanush
  English summary
  Actor Dhanush attended a public function with his sons first time after announcing divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X