വിവാഹത്തിന് മുമ്പും ശേഷവും ഞാന്‍ ഇങ്ങനെ തന്നെ, ഐശ്വര്യയ്ക്ക് അത് അറിയാം; ധനുഷിന്റെ വാക്കുകള്‍

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള, ഫ്‌ളെക്‌സിബിള്‍ ആയ അഭിനയ ശൈലിയുള്ള നടനാണ് ധനുഷ്. തുള്ളവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ ധനുഷിന്റെ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് തിരുടാ തിരുടി, ദേവതൈ കണ്ടേന്‍, പുതുപേട്ടൈ തുടങ്ങി തമിഴ് സിനിമ ലോകത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ധനുഷിലൂടെ.

ആദ്യ കാലങ്ങൡ ധനുഷിന്റെ മെലിഞ്ഞ ശരീരവും രൂപവും ആളുകള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ധനുഷിനെ അതിന്റെ പേരില്‍ ബോഡിഷെയം ചെയ്യുക വരെ ചെയ്തിരുന്നെങ്കിലും കഴിവു കൊണ്ട് സിനിമയില്‍ പിടിച്ച് നിന്ന നടനാണ് ധനുഷ്. സിനിമയില്‍ ഒരിക്കിലും പിറകോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത നടന്‍ കൂടിയാണ് ധനുഷ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

dhanush

നടന്‍ എന്ന നിലയില്‍ മാത്രമല്ല, പിന്നണി ഗായകനായും പാട്ടിന് വരികളെഴുതിയും ധനുഷ് ശ്രദ്ധിക്കപ്പെട്ടു. 3 എന്ന ചിത്രത്തിലെ വൈ ദിസ് കൊലവെറി, വേലയില്ലാ പട്ടൈതാരിയിലെ പോ ഇന്‍ട്ര് നീയാഗ, വാട്ട് എ കരവാഡ്, അനേഗനിലെ ദംഗ മാരി, മാരി 2 വിലെ റൗഡി ബേബി തുടങ്ങി നിരവധി സിനിമകളില്‍ ധനുഷ് പാട്ടുകള്‍ പാടി. താന്‍ അഭിനയിച്ച ഒട്ടുമുക്കാല്‍ സിനിമകളിലെയും പാട്ടുകള്‍ എഴുതുന്നതും പാടിയതും ധനുഷ് തന്നെയാണ്.

കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട് ഇറങ്ങിയ സമയത്താണ് നടന്‍ ധനുഷ് ഐശ്വര്യ രജിനികാന്തിനെ ആദ്യമായി കണ്ടതെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഐശ്വര്യ രജിനികാന്തുമായി പരിചയപ്പെട്ട് രണ്ട് വര്‍ഷത്തിനകം തന്നെ ഇരുവരും വിവാഹം കഴിച്ചിരുന്നു. തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ രിജിനികാന്തിന്റെ മരുമകന്‍ കൂടിയാകാന്‍ ഭാഗ്യം ലഭിച്ച നടന്‍ എന്ന നിലയിലും ധനുഷിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

2004ലാണ് ധനുഷും ഐശ്വര്യ രജിനികാന്തും തമ്മിലുള്ള വിവാഹം നടക്കുന്നത്. എന്നാല്‍ അടുത്തിടെ കേട്ടത് ഇരുവരും പിരിയാന് പോകുന്നു എന്ന വാര്‍ത്തയാണ്. രണ്ട് വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞ് തന്നെയാണ് കഴിയുന്നത്. അടുത്തിടെ ഔദ്യോഗികമായി പിരിയുന്നതിനുള്ള നടപടി ക്രമങ്ങള്‍ രണ്ട് പേരും നടത്തിയിരുന്നു.

ധനുഷിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ചിത്രമായിരുന്നു 3. ഈ ചിത്രത്തില്‍ നായികയായ എത്തിയത് ശ്രുതി ഹാസനായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് പിന്നാലെ ധനുഷും ശ്രുതി ഹാസനും തമ്മില്‍ വലിയ അടുപ്പത്തിലായെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. എന്തായാലും ഇതിന് പിന്നാലെയാണ് ധനുഷുമായി ചേര്‍ത്ത് പല താരങ്ങളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.

dhanush

അടുത്തിടെ ധനുഷ് നായകനായി ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രമാണ് റിലീസായത്. ചിത്രത്തിന് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചത്. മാരി ശെല്‍വരാജിനൊപ്പമാണ് ധനുഷ് അടുത്ത ചിത്രം ചെയ്യുന്നത്. നിരവധി സിനിമകളുമായി വരുന്ന വര്‍ഷങ്ങളിലും തിരക്കിലാണ് നടന്‍. വിവാഹത്തിലെ അസ്വാരസ്യങ്ങളും ഡിവോഴ്‌സുമെല്ലാം ചര്‍ച്ചയാകുന്നതിനിടയില്‍ നടന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ ഭാര്യയായിരുന്ന ഐശ്വര്യ രജിനികാന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്.

'ഞാന്‍ വിവാഹത്തിന് മുമ്പും ശേഷവും അതേ വ്യക്തി തന്നെയാണ്. എനിക്ക് ഒരുമാറ്റവും ഉണ്ടായിട്ടില്ല. എന്റെ ഭാര്യയായ ഐശ്വര്യക്ക് ഇക്കാര്യങ്ങളെല്ലാം തന്നെ നന്നായി അറിയുകയും ചെയ്യാം. അവള്‍ എന്നെ ട്രീറ്റ് ചെയ്യുന്നത് ഇതെല്ലാം മനസിലാക്കി തന്നെയാണ്,' എന്നുമാണ് ധനുഷ് അഭിമുഖത്തില്‍ പറഞ്ഞത്. ധനുഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X