2 വയസ്സ് കൂടുതലുള്ള ഐശ്വര്യയെ വിവാഹം ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ധനുഷ്
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ധനുഷും ഐശ്വര്യയും. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 17 ലേക്ക് കടന്നിരിക്കുകയാണ് ഇവരുടെ ദാമ്പത്യം. ദനുഷായിരുന്നു അന്ന് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണയ വിവാഹമാണോ ഇതെന്ന തരത്തിലുള്ള സംശയത്തിലായിരുന്നു ആരാധകര്‍. സഹോദരിയുടെ സുഹൃത്താണ് ഐശ്വര്യയെന്നും മികച്ച ഗായികയും നര്‍ത്തകിയും കൂടിയാണ് അവരെന്നും ധനുഷ് പറഞ്ഞിരുന്നു.
ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പുറത്തുവന്നത്. ഐശ്വര്യയെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന ചോദ്യം ധനുഷിനോട് ചോദിച്ചിരുന്നു. എങ്ങനെയാണ് പ്രണയത്തിലായതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. 2003 ല്‍ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് ഇരുവരും ഹായ് പറഞ്ഞ് പരിചയപ്പെടുകയായിരുന്നു. ഗുഡ് വര്‍ക്ക്, കീപ്പ് ഇന്‍ ടച്ച് എന്ന് ഐശ്വര്യ പറഞ്ഞിരുന്നു. എന്നേക്കാളും രണ്ട് വയസ്സ് മൂത്തയാളായിട്ടും ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമായാണ് ഞങ്ങള്‍ വിവാഹിതരായതെന്നും ധനുഷ് പറഞ്ഞിരുന്നു.
ഇരുകുടുംബാംഗങ്ങളും ആലോചിച്ച് നടത്തിയ വിവാഹമാണിത്. 2004 നവംബര്‍ 18നായിരുന്നു വിവാഹം നടന്നത്. രജനീകാന്തിന്റെ മകളുടെ വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. സിനിമാരംഗത്തുള്ളവര്‍ മാത്രമല്ല രാഷ്ട്രീയ പ്രമുഖരും നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. ഭാര്യയെക്കുറിച്ച് വാചാലനാവാറുണ്ട് ധനുഷ്.

രജനീകാന്തിനേക്കാളും സിംപിളാണ് മൂത്ത മകളും തന്‍രെ ഭാര്യയുമായ ഐശ്വര്യയെന്നും ധനുഷ് പറയുന്നു. എല്ലാവരേയും ഒരേ പോലെയാണ് അവള്‍ കാണാറുള്ളത്. എല്ലാവരുമായും പെട്ടെന്ന് കൂട്ടാവാറുമുണ്ട്. എന്റെ മക്കളുടെ നല്ല അമ്മ കൂടിയാണ് അവള്‍. മികച്ചൊരു സ്ത്രീയാണ് അവള്‍. സ്ട്രസ്സില്ലാതെ എന്നേയും എന്റെ ജോലിയേയും കൊണ്ടുപോവാന്‍ അവള്‍ക്ക് കഴിയുന്നുണ്ട്.
രജനീകാന്തുമായുള്ള ബന്ധത്തെക്കുറിച്ചും ധനുഷ് സംസാരിച്ചിരുന്നു. കാതല്‍ കൊണ്ടേന്റെ ഗംഭീര വിജയത്തില്‍ അന്ന് രജനീകാന്ത് അഭിനന്ദിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫാം ഹൗസിലേക്കായിരുന്നു അന്ന് തന്നെ വിളിപ്പിച്ചതെന്ന് ധനുഷ് പറയുന്നു. അദ്ദേഹത്തിന്റെ ഫാനാണ് താന്‍ എന്നും ഇന്നും അതിന് മാറ്റം വന്നിട്ടില്ലെന്നും താരം പറയുന്നു. ജീവിതം എങ്ങനെയൊക്കെ മാറിയാലും അദ്ദേഹത്തോടുള്ള ഇഷ്ടം അതേ പോലെ നിലനില്‍ക്കുന്നുണ്ടെന്നും ധനുഷ് പറഞ്ഞിരുന്നു.


Click it and Unblock the Notifications