»   » മലയാളത്തില്‍ മോഹന്‍ലാലിനെ പോലെ തന്നെയാണ്, കഴിവുകൊണ്ടും സ്‌നേഹംകൊണ്ടും തമിഴില്‍ ധനുഷിനും ആ ഭാഗ്യം!!

മലയാളത്തില്‍ മോഹന്‍ലാലിനെ പോലെ തന്നെയാണ്, കഴിവുകൊണ്ടും സ്‌നേഹംകൊണ്ടും തമിഴില്‍ ധനുഷിനും ആ ഭാഗ്യം!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബോക്‌സോഫീസ് ചരിത്രത്തിന് പിന്നാലെ അടുത്തിടെ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലെ മോഹന്‍ലാലിന്റെ ട്വിറ്റര്‍ റെക്കോര്‍ഡ് ആരാധകര്‍ അറിഞ്ഞതാണ്. ട്വിറ്ററില്‍ രണ്ടുമില്ല്യണ്‍ സ്വന്തമാക്കിയ ആദ്യ മലയാള താരമെന്ന റെക്കോര്‍ഡാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തി തകര്‍പ്പന്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയതിന് പിന്നാലെയാണിത്.

ഇപ്പോഴിതാ തമിഴിലും ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നു. ട്വിറ്ററില്‍ അഞ്ചു മില്യണ്‍ ആരാധകരെ നേടിയിരിക്കുകയാണ് ധനുഷ്. കോളിവുഡിലെ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ധനുഷ്. എന്നാല്‍ ഒന്നാം സ്ഥാനത്ത് എആര്‍ റഹ്മാനാണ്. 14.8 മില്യണ്‍ ആരാധകരാണ് റഹ്മാന്.

ശ്രുതി ഹാസന്‍

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ രണ്ടാം സ്ഥാനം ശ്രുതി ഹാസനാണ്. 5.8 മില്യനാണ് ശ്രുതിഹാസന്റെ ട്വിറ്റര്‍ ആരാധകര്‍. പുതിയ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നടി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

ധനുഷ് ആക്ടീവാണ്

പുതിയ സിനിമകളെ കുറിച്ചും തന്റെ പുതിയ സംരഭങ്ങളെ കുറിച്ചും ധനുഷ് എപ്പോഴും ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. അഞ്ചു മില്യനാണ് ധനുഷിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ്.

ധനുഷിന്റെ ബോളിവുഡ് ചിത്രം

ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ധനുഷ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ധനുഷ് ഇപ്പോള്‍ ബെല്‍ജിയത്തിലാണ.് ഒരു മാസത്തോളം ബെല്‍ജിയത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് അറിയുന്നത്.

ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മുംബൈയില്‍ വെച്ചായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്. ബ്രസല്‍സ്, പാരീസ്, റോം എന്നിവടങ്ങളില്‍ ചിത്രത്തിന്റെ മറ്റ് ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്.

വിഐപി 2 റിലീസിന്

ധനുഷ് നായകനായി എത്തുന്ന തമിഴ് ചിത്രം വിഐപി2 ജൂലൈ 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ധനുഷിന്റെ ഭാര്യ സഹോദരിയായ സൗന്ദര്യ രജനികാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് നടി കാജോള്‍ ചിത്രത്തിലെ നെഗറ്റീവ് വേഷം അവതരിപ്പിക്കും.

English summary
Actor Dhanush twitter followers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam