ചിരിക്കുന്ന ആ മുഖം ഇനി ഓര്‍മയില്‍! നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി

തെന്നിന്ത്യന്‍ സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു സങ്കട വാര്‍ത്ത കൂടി. സംവിധായകനും നടനുമായ ഭാഗ്യരാജ് അന്തരിച്ചു. 73 കാരനായ ഭാഗ്യരാജ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിടവാങ്ങിയത് എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാരതിരാജയുടെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് ഭാഗ്യരാജും യാത്രയാവുന്നത്. തമിഴ് സിനിമാലോകത്തെ സംബന്ധിച്ച് സങ്കടകരമായ നിമിഷങ്ങളാണ്. ആരാധകരും, താരങ്ങളുമെല്ലാം ഭാഗ്യരാജിന് ആദരാഞ്ജലി അറിയിച്ച് കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. അന്‍പത് വര്‍ഷത്തോളം അദ്ദേഹം സിനിമ മേഖലയില്‍ സജീവമായിരുന്നു. എല്ലാ ജോണറിലുമിള്ള ചിത്രങ്ങളും അദ്ദേഹത്തിന്റേതായി ഇറങ്ങിയിരുന്നു. കുടുംബ ബന്ധങ്ങളും, സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളുമെല്ലാം തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരെ കാണിച്ചു.

രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന
രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന

അഭിനയവും, സംവിധാനവും, എഴുത്തുമൊക്കെയായി സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. സുവരില്ലാതെ ചിത്രങ്ങള്‍ എന്ന സിനിമയിലൂടെയായി 1979 ലായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 75 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 25 ലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മുന്താണൈ മുടിച്ചു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട് ഭാഗ്യരാജ്. 1981 ലായിരുന്നു അഭിനേത്രിയായ പ്രവീണയുമായുള്ള വിവാഹം. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പ്രവീണ മരിച്ചതിന് ശേഷമായിരുന്നു പൂര്‍ണിമയെ വിവാഹം ചെയ്യുന്നത്. ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്ന ചിത്രത്തില്‍ പൂര്‍ണിമയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു അദ്ദേഹം ആ സൗഹൃദമാണ് പിന്നീട് വിവാഹത്തിലേക്കെത്തിയത്. ശരണ്യയും, ശന്തനവുമാണ് ഇവരുടെ മക്കള്‍.

Bhagyaraj passes away
Photo Credit: Bhagyaraj / Facebook

അസിസ്റ്റന്റായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എഴുത്തിലും തിളങ്ങിയതോടെയായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയത്. സംവിധായകനായി അരങ്ങേറിയതിന് ശേഷമായിരുന്നു നായകനാവാനുള്ള അവസരം ലഭിച്ചത്. അതിന് ശേഷമായിരുന്നു അദ്ദേഹം കൂടുതല്‍ സജീവമായത്. ഇടക്കാലത്ത് ഭാഗ്യ എന്ന പേരില്‍ പ്രസിദ്ധീകരണവും തുടങ്ങിയിരുന്നു. ഹിന്ദിയില്‍ സംവിധാനം ചെയ്‌തെങ്കിലും അത്ര വിജയമായിരുന്നില്ല. ഇനി എഴുത്ത് മതി ഹിന്ദിയില്‍ എന്ന് തീരുമാനിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസം വരെ പോവുമെന്ന് പറഞ്ഞ ബന്ധം! ഏഴാം വര്‍ഷം ഷെമിക്ക് ഷെഫി നല്‍കിയത്
മൂന്ന് മാസം വരെ പോവുമെന്ന് പറഞ്ഞ ബന്ധം! ഏഴാം വര്‍ഷം ഷെമിക്ക് ഷെഫി നല്‍കിയത്

തന്റെ സിനിമയിലൂടെയായിരുന്നു മകനെയും ആദ്യമായി വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയത്. ബാലതാരമായിട്ടായിരുന്നു ശന്തനു അരങ്ങേറിയത്. പിന്നീട് നായകനായും മകന് അവസരം നല്‍കിയിരുന്നു അദ്ദേഹം. താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരുമായുമെല്ലാം അങ്ങേയറ്റത്തെ അടുപ്പമായിരുന്നു അദ്ദേഹത്തിന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായിരുന്നു പൂര്‍ണിമ. മലയാളത്തില്‍ അഭിനയിക്കുന്നില്ലെങ്കിലും തന്റെ സൗഹൃദം പൂര്‍ണിമയും അതുപോലെ നിലനിര്‍ത്തിയിരുന്നു. എയിറ്റീസ് കൂട്ടായ്മയിലെ പതിവുകാരായിരുന്നു ഇരുവരും. എല്ലാവരെയും വിളിച്ച് കൂട്ടാനും, ഒന്നിച്ച് സമയം ചെലവഴിക്കാനുമൊക്കെ ഏറെ ഇഷ്ടമായിരുന്നു ഇരുവര്‍ക്കും. ഇവരുടെ കൂടിക്കാഴ്ചയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലാവുകയും ചെയ്യാറുണ്ട്.

ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ പൂര്‍ണിമയും ഭാഗ്യരാജും സുഹൃത്തുക്കളായതാണ്. ഭാര്യയുടെ മരണ ശേഷമായിരുന്നു ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയത്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്ന ആളാണ് തന്റെ ഭര്‍ത്താവ്. നേരത്തെ മുതലേ അദ്ദേഹത്തിന്റെ ആ സ്വഭാവം താന്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പൂര്‍ണിമ പറഞ്ഞിരുന്നു. അദ്ദേഹത്തിനോട് എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് കേള്‍ക്കില്ല. അക്കാര്യത്തില്‍ മാത്രമാണ് പരിഭവം തോന്നിയിട്ടുള്ളത്. നാലഞ്ച് പ്രാവശ്യം പറഞ്ഞാലേ അദ്ദേഹം ഗൗനിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ താന്‍ എന്തായാലും പരിഹാരം കാണുന്നതായിരിക്കുമെന്നായിരുന്നു ഭാഗ്യരാജ് അന്ന് പറഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും, അഭിമുഖങ്ങളുമെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Read more about: bhagyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X