»   » ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഫഹദ് ഫാസില്‍

ശിവകാര്‍ത്തികേയനൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ഫഹദ് ഫാസില്‍

By: Sanviya
Subscribe to Filmibeat Malayalam


ശിവകാര്‍ത്തികേയനൊപ്പം തമിഴില്‍ അഭിനയിക്കാന്‍ കഴിയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ഫഹദ് ഫാസില്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ താന്‍ മറ്റൊന്നും ചിന്തിച്ചില്ലെന്നും ഫഹദ് ഫാസില്‍ പറയുന്നു.

ചിത്രത്തിന്റെ കഥയിലും കഥാപാത്രങ്ങളിലുമുള്ള പ്രത്യേകതയാണ് ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നാണ് ഫഹദ് പറയുന്നത്. തമിഴ് ചിത്രങ്ങള്‍ ഒരുപാട് കാണാറുണ്ട്, ശിവകാര്‍ത്തികേയന്‍ എന്ന നടന്റെ വളര്‍ച്ചയില്‍ മതിപ്പുണ്ടെന്നും ഫഹദ് പറഞ്ഞു.

fahad-fazil-02

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. 24എഎം സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലാണ് ആരംഭിക്കുക.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. നാളെ എന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

English summary
Actor Fahad fazil about Sivakarthikeyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam