ജയം രവി തന്റെ മക്കള്‍ക്ക് നല്‍കിയ ഉപദേശം ആരെങ്കിലും കേട്ടോ? എല്ലാ മാതാപിതാക്കളും അറിയേണ്ട കാര്യമാണ്!
തെന്നിന്ത്യന്‍ സിനിമയിലെ നായകനടന്മാരില്‍ പ്രധാനിയാണ് ജയം രവി. 1993 ല്‍ സിനിമയിലെത്തിയ താരം ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. ജയം രവി നായകനായി അഭിനയിച്ച തനി ഒരുവന്‍, വനമകന്‍, ടിക് ടിക് ടിക് തുടങ്ങിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോള്‍ മക്കള്‍ക്ക് ജയം രവി നല്‍കിയ ചില ഉപദേശമാണ് സോഷ്യല്‍ മീഡിയ വഴി ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്.

ആണ്‍കുട്ടികളോട് കരയരുതെന്നാണ് സാധാരണയായി കുടുംബത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞ് കൊടുക്കുന്നത്. എന്നാല്‍ എന്റെ ആണ്‍മക്കളോട് പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്. ഇത് വെറുതേ പറയുന്നതല്ല. വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. എന്റെ പുതിയ സിനിമയും അതേ കാര്യം തന്നെയാണ് പറയുന്നതെന്നും ജയം രവി വ്യക്തമാക്കുന്നു.
ജയം രവി പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അടങ്കമാറ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിലുള്ളത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തല്‍ നടത്തിയത്.


Click it and Unblock the Notifications











