500 കോടി തരാമെന്ന് പറഞ്ഞാലും ഞാനത് തള്ളി പറയില്ല! ലക്ഷ്യൂറിയ്ക്കാണ് പണത്തിന്റെ ആവശ്യമെന്ന് നടന്‍ ജയം രവി

നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളൊക്കെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും എതിരെ നടന്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. മക്കള്‍ക്ക് വേണ്ടി നിയമപോരാട്ടം നടത്തുമെന്നും താരം പറഞ്ഞു.

ഇപ്പോഴിതാ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സിനിമ പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തനിക്കുള്ള കാഴ്ചപ്പാടുകളെ പറ്റി നടന്‍ പങ്കുവെച്ച കാര്യങ്ങള്‍ കൂടി വൈറലാവുകയാണിപ്പോള്‍. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയം രവി.

jayam-ravi

ഇത്ര വലിയ നടനാണെങ്കിലും സ്വിഫ്റ്റ് കാറിലാണ് ജയം രവി യാത്ര ചെയ്യുന്നത്. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ജീവിക്കാനാണ് പണം വേണ്ടത്. അല്ലാതെ പണത്തിനു വേണ്ടിയല്ല ജീവിക്കേണ്ടതെന്നാണ് നടന്‍ പറയുന്നത്. ലക്ഷ്വറിക്കാണ് പണം ആവശ്യമായി വരുന്നത്. ജീവിക്കാണെങ്കില്‍ ഉള്ളത് എന്താണേലും മതി. ഒരു ലക്ഷത്തിന്റെ കാറില്‍ പോണോ മൂന്നു കോടിയുടെ കാറില്‍ പോകണോ എന്നതാണ് പണം തീരുമാനിക്കുന്നത്. ഇവിടെ നിന്ന് അവിടം വരെ പോകണം എന്നത് നമ്മുടെ ആവശ്യമാണ്. അത് എങ്ങനെ പോയാലും എന്താ കുഴപ്പമെന്ന് ജയം രവി പറയുന്നു...

എന്റെ അപ്പ ജീവിതത്തില്‍ ഒത്തിരി സമ്പാദിച്ചിട്ടുള്ള ആളാണ്. പണം കെട്ട് കെട്ട് ആയിട്ടുള്ളത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. എനിക്കതിന് മുകളില്‍ കൂടുതല്‍ താല്‍പര്യമില്ല. ഇപ്പോഴെങ്ങനെയാണെന്ന് ചോദിച്ചാല്‍ പണം ആവശ്യത്തിന് വേണം. എന്നിരുന്നാലും ഇപ്പോള്‍ ഉള്ളത് വെച്ച് സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് വരിക. എത്ര പണം വന്നാലും സന്തോഷിക്കാന്‍ സാധിക്കില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടണം.

അതില്‍ സന്തോഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നമ്മള്‍ക്ക് എത്ര പണം ലഭിച്ചാലും സന്തോഷിക്കാന്‍ കഴിയില്ല. ഉള്ളതില്‍ സന്തോഷിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറയാറുണ്ട്. പത്തു രൂപയാണെങ്കില്‍ അതിനനുസരിച്ച് ചെലവഴിക്കും. പത്തുകോടി രൂപയുണ്ടെങ്കില്‍ അതിനനുസരിച്ചായിരിക്കും ചെലവ്. ഞാന്‍ ഇതുമായി യോജിച്ച് കഴിഞ്ഞു.

500 കോടി തരാം, ഇത് അവസാന സിനിമയായിരിക്കണമെന്ന് പറഞ്ഞാല്‍ അവരോട് പോയിക്കോളാനെ ഞാന്‍ പറയുകയുള്ളു. പണം ഏത് രീതിയില്‍ വേണമെങ്കിലും നമുക്ക് സമ്പാദിക്കാം. എനിക്ക് എന്ത് ജോലി വേണമെങ്കിലും ചെയ്യാം. സിനിമയിലൊരു റിസ്‌ക് ഫാക്ടറുണ്ട്. ചിലപ്പോള്‍ നമുക്കുള്ള മാര്‍ക്കറ്റ് നാളെ ഉണ്ടാവുമോന്ന് അറിയില്ല. ചിലപ്പോള്‍ ഇന്നുള്ളതിനെക്കാളും ഡബിള്‍ ഇരട്ടിയായി പോവുകയും ചെയ്യും. ആ റിസ്‌ക് എടുക്കുന്നതിനാണ് വാല്യൂ.

jayam-ravi

ആര്‍ക്ക് വേണമെങ്കിലും നമ്മുടെ മുന്നില്‍ കയറി പോകാം. എന്നിരുന്നാലും സിനിമയിലൂടെ ലഭിക്കുന്ന പേരും പ്രശസ്തിയൊന്നും എത്ര കോടി കൊടുത്താലും ലഭിക്കില്ലെന്നാണ് ജയം രവി പറയുന്നത്.

ജീവിതത്തില്‍ പല പ്രശ്‌നങ്ങളും വന്നേക്കാം. പേഴ്‌സണല്‍ ലൈഫിലും അല്ലാതെയും ഉള്ള വിഷയങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്. നമ്മുടെ ഇമോഷന്‍സ് അതുപോലെ അഭിനയിക്കുമ്പോള്‍ പുറത്തുവരും. സന്തോഷമാണെങ്കില്‍ സന്തോഷം, ദുഃഖം ആണെങ്കില്‍ ദുഃഖം... എനിക്കും ഉണ്ട്. പക്ഷേ ക്യാമറ ഓണാക്കി സ്റ്റാര്‍ട്ട് കട്ടും പറയുന്ന സമയത്തിനുള്ളില്‍ ഞാന്‍ എന്നെ തന്നെ മറക്കും.

ആ സമയത്ത് എന്റെ മൈന്‍ഡ് അവിടെ ഉണ്ടാവില്ല. ആക്ഷന്‍ പറഞ്ഞ സമയത്ത് ഞാന്‍ എന്റെ ലോകമെന്താണെന്ന് മറക്കുകയും ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയും ചെയ്യും. ഇന്നുവരെ അങ്ങനെ തന്നെയാണ് പോയിട്ടുള്ളത്. എന്തോ അനുഗ്രഹം കൊണ്ട് സംഭവിച്ചതാണ്. അതിന്റെ കാരണം ഒന്നും ചോദിച്ചാല്‍ പറയാന്‍ അറിയില്ല. ഇത് ഓഡിയന്‍സിന് വേണ്ടി ചെയ്യുന്നതാണ്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X