ഗര്‍ഭിണിയായിരുന്നപ്പോള്‍ ജയം രവി തന്നോട് ചെയ്തത് ഇതാണ്! ഭര്‍ത്താവ് ആയാല്‍ ഇങ്ങനെ വേണമെന്ന് ആരതി
തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ജയം രവി. കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് താരം. അടുത്തിടെ നടന്റേതായി വന്ന സിനിമകളും പ്രേക്ഷക പ്രശംസ നേടിയിരുന്നു. സ്വന്തം കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം കുടുംബത്തെയും ചേര്‍ത്ത് പിടിക്കാന്‍ താരത്തിന് സാധിക്കാറുണ്ട്.
ഇക്കാര്യം ജയം രവിയുടെ ഭാര്യ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഭര്‍ത്താവായ ജയം രവി ഗര്‍ഭകാലത്ത് തന്നെ പരിപാലിച്ചതിനെ കുറിച്ച് ഭാര്യ ആരതി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്. ഇതോടെ നടനോടുള്ള സ്‌നേഹം കൂടിയെന്നാണ് ആരാധകരുടെയും അഭിപ്രായം. വിശദമായി വായിക്കാം...

2009 ലാണ് ജയം രവി ആരതിയെ വിവാഹം കഴിക്കുന്നത്. ശേഷം ഇവര്‍ക്ക് രണ്ട് ആണ്‍മക്കളും ജനിച്ചു. അതിലൊരാള്‍ രവിയുടെ തന്നെ ടിക് ടിക് ടിക് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അടുത്തിടെ ജയം രവിയുടെ കൂടെ ഭാര്യ ആരതിയും ഒരു അഭിമുഖത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. താരത്തിനോടുള്ള ചോദ്യങ്ങള്‍ക്ക് പുറമേ വീട്ടിലെ നടന്റെ പ്രവര്‍ത്തികളെ പറ്റിയുള്ള ചോദ്യങ്ങളാണ് താരപത്‌നിയ്ക്ക് വന്നത്.
അതില്‍ വളരെ രസകരമായിട്ടാണ് ഗര്‍ഭകാലത്തെ കുറിച്ച് ആരതി സംസാരിച്ചത്. 'താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ജയം രവി തന്നെ ഒരു ഭര്‍ത്താവായിട്ടാണ് പരിപാലിച്ചതെന്നാണ് ആരതി പറയുന്നത്. മൂത്തമകന്‍ ആരവ് ജനിക്കുമ്പോള്‍, ജയം രവി നാട്ടില്‍ ഇല്ലായിരുന്നു. പ്രസവത്തിന് മുന്‍പായി എന്റെ കൂടെ വരാന്‍ വേണ്ടി എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്ത് വെച്ചിരുന്നു. പക്ഷേ എന്റെ പ്രസവം നേരത്തെയാവുകയായിരുന്നു.
അദ്ദേഹത്തിന്റെ ജോലിയും അതിന്റെ രീതികളും എങ്ങനെയാണെന്ന് തനിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്നാണ് ആരതിയുടെ അഭിപ്രായം. ഗര്‍ഭിണിയായിരുന്നപ്പോള്‍ തീരെ സുഖമില്ലാതിരുന്ന എനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സുഖമില്ലാതിരിക്കുമ്പോഴെല്ലാം അദ്ദേഹം എന്റെ അരികിലുണ്ടാകും.

പുലര്‍ച്ചെ 3:40 നൊക്കെ എനിക്ക് എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ പുള്ളി ഉണരും. എന്നിട്ട് എന്നെ സഹായിക്കും. അതിന് ശേഷം ഉറങ്ങി രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകും. ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന് നൂറില്‍ കൂടുതല്‍ മാര്‍ക്ക് കൊടുക്കും. മാത്രമല്ല ഭര്‍ത്താക്കാന്മാരാവുകയാണെങ്കില്‍ എല്ലാവരും ജയം രവിയെ പോലെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും- ആരതി പറയുന്നു.
ആരതിയ്ക്കും ജയം രവിയ്ക്കും രണ്ട് ആൺമക്കളാണ്. അവർക്ക് താൻ നല്ലൊരു ഉപദേശം കൊടുത്തിട്ടുണ്ടെന്ന് മുൻപൊരിക്കൽ നടൻ തന്നെ പറഞ്ഞിരുന്നു. 'ആണ്‍കുട്ടികളോട് കരയരുതെന്നാണ് സാധാരണയായി കുടുംബത്തിലെ മുതിര്‍ന്നവര്‍ പറഞ്ഞ് കൊടുക്കുന്നത്. എന്നാല്‍ എന്റെ ആണ്‍മക്കളോട് പെണ്‍കുട്ടികളെ കരയിപ്പിക്കരുതെന്നാണ് ഞാന്‍ പറഞ്ഞ് കൊടുക്കാറുള്ളത്. ഇത് വെറുതേ പറയുന്നതല്ല. വളരെയധികം പ്രധാനപ്പെട്ട കാര്യമാണെന്നും', ജയം രവി വ്യക്തമാക്കുന്നു.
2003 ല്‍ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ
സംവിധായകന്‍ മോഹന്‍ രാജയുടെ സഹോദരനാണ് മോഹന്‍ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേര്‍ത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പില്‍ക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു.
പിന്നീട് എം. കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതല്‍, തനി ഒരുവന്‍, വനമകന്‍, കോമാളി, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.


Click it and Unblock the Notifications











