ആദ്യ ദിവസം തലചുറ്റൽ, ബോൾഡ് സീനുകൾ ചെയ്തു; പത്ത് വർഷത്തിന് ശേഷം നയൻതാര ആകെ മാറി: ജീവ

തമിഴകത്ത് നായകനടനായി തിളങ്ങിയ ജീവ ചില സിനിമകളിൽ സഹനായകനായും അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ജീവയ്ക്ക് കരിയറിൽ ഹിറ്റുകൾ ഏറെയുണ്ട്. എന്നാൽ ഒരു ഘട്ടത്തിൽ നടന്റെ ​ഗ്രാഫിടിഞ്ഞു. നിർമാതാവ് ആർബി ചൗധരിയുടെ മകനാണ് ജീവ. 2009 മുതൽ 2014 വരെ ശ്രദ്ധേയ സിനിമകളിൽ ജീവ നായകനായെത്തി. ഇ, കട്രത് തമിഴ്, കോ തുടങ്ങിയ സിനിമകളിലെ ജീവയുടെ പ്രകടനം ശ്രദ്ധ നേടി. അക്കാലത്ത് ജയം രവി, ചിമ്പു, കാർത്തി തുടങ്ങിയ താരങ്ങൾക്കൊപ്പം തമിഴകത്ത് തിളങ്ങി നിന്ന നടനായിരുന്നു ജീവ. വീണ്ടും ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് നടൻ.

തമിഴകത്തെ ഒട്ടുമിക്ക മുൻനിര നായിക നടിമാർക്കൊപ്പവും ജീവ അഭിനയിച്ചിട്ടുണ്ട്. നടി നയൻതാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് ജീവയിപ്പോൾ. കൊ, തിരുനാൾ എന്നീ സിനിമകളിൽ നയൻതാരയ്ക്കൊപ്പം ജീവ അഭിനയിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളാണ് ​ഗലാട്ട തമിഴുമായുള്ള അഭിമുഖത്തിൽ നടൻ പങ്കുവെച്ചത്.

Jiiva  Nayanthara

നയനിന്റെ കൂടെ രണ്ട് സിനിമ ചെയ്തിട്ടുണ്ട്. വളരെ പ്രൊഫഷണലായ നടിയാണ്. ആദ്യം കണ്ടപ്പോൾ നയൻതാര തമാശക്കാരിയായിരുന്നു. വളരെ ജോളിയായ ആൾ. അപ്പോൾ ഇൻ‍ഡസ്ട്രിയിലേക്ക് വന്നത്. ആദ്യ ദിവസം നയൻതാരയ്ക്ക് സുഖമില്ലാതായി. എനിക്ക് തല ചുറ്റുന്നു. ഷൂട്ട് ചെയ്യാനാകുമോ എന്നറിയില്ലെന്ന് പറഞ്ഞു. പക്ഷെ ചെയ്തു.

ചില ബോൾ‍ഡ് സീനുകളുണ്ട്. ഒരു ബഹളവുമില്ലാതെ വളരെ മനോഹരമായി ചെയ്തു. പിന്നീട് തിരുനാൾ എന്ന സിനിമയിലാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. അപ്പോഴേക്കും നയൻതാര പൂർണമായും മാറിയിരുന്നു. പത്ത് വർഷം കഴിഞ്ഞാണത്. കാരവാനിലേക്ക് പോകില്ല. നേരെ സെറ്റിലേക്ക് വരും. സീനുകൾ തീർത്തിട്ടേ പോകൂ. പ്രൊഡ്യൂസർക്ക് അത് വളരെ നല്ല വാർത്തയായിരുന്നു.

Jiiva  Nayanthara

നന്നായി ഷൂട്ടിം​ഗ് പോകുന്നെന്ന് പറഞ്ഞു. ഏത് കഥാപാത്രം കൊടുത്താലും നന്നായി ചെയ്യുന്ന നടിയാണ് നയൻതാരയെന്നും ജീവ വ്യക്തമാക്കി. നടി സമാന്തയ്ക്കൊപ്പമുള്ള അനുഭവവും ജീവ പങ്കുവെക്കുന്നുണ്ട്. നീ താനെ എൻ പൊൻവസന്തം ചെയ്യുന്ന സമയത്ത് സമാന്ത തെലുങ്കിൽ വളരെ തിരക്കിലാണ്. നീ താനെ എൻ പൊൻവസന്തത്തിൽ ഞാൻ ഒരു വർഷമാണ് അഭിനയിച്ചത്.

പക്ഷെ സമാന്ത മൂന്ന് വർഷം അഭിനയിച്ചു. കാരണം തെലുങ്ക് റീമേക്കിൽ നാനിക്കൊപ്പം അഭിനയിച്ചു. ഹിന്ദിയിൽ ആദിത്യ റോയ് കപൂറിനൊപ്പവും റീമേക്കിൽ അഭിനയിച്ചു. പക്ഷെ ആ സിനിമ മുടങ്ങി. ജയിക്കണമെന്ന വാശിയുള്ള നടിയായിരുന്നു സമാന്തയെന്നും ജീവ പറഞ്ഞു.

തൃഷ, അഞ്ജലി തുടങ്ങിയ നടിമാരെക്കുറിച്ചും ജീവ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അഞ്ജലി വളരെ നിഷ്കളങ്കായാണ്. സിനിമയെക്കുറിച്ച് ഒന്നുമറിയാതെ വന്നയാളാണ്. താരമായപ്പോഴും തൃഷ വളരെ ബാലൻസ്ഡായ വ്യക്തിയാണ്. വളരെ പ്രൊഫഷണലാണ് തൃഷയെന്നും ജീവ വ്യക്തമാക്കി. അഘതിയ ആണ് ജീവയുടെ പുതിയ സിനിമ. പാ വിജയ് ആണ് ചിത്രം സംവിധാനം ചെയ്തത്. റാഷി ഖന്ന, അർജുൻ സർജ എന്നിവർ ജീവയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.

More from Filmibeat

Read more about: jiiva nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X