എന്നെന്നേക്കുമായി മുംബൈയിലേക്കുള്ള കൂടുമാറ്റം കരിയര്‍ ലക്ഷ്യമാക്കിയല്ല; വ്യക്തമാക്കി ജ്യോതിക

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ജ്യോതിക. സിനിമയിലേക്കുള്ള നടിയുടെ അരങ്ങേറ്റം ഹിന്ദി സിനിമയിലൂടെയായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളില്‍ ജ്യോതിക തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. എന്നാല്‍ സൂര്യയുമായി പ്രണയത്തിലായ ജ്യോതിക കുറേ കാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നു. തുടര്‍ന്ന് വീണ്ടും സിനിമകളില്‍ സജീവമായി തുടങ്ങിയത് 36 വയതിനിലേ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്.

സിനിമകളില്‍ അഭിനയിക്കുമ്പോഴും സൂര്യ ജ്യോതികയെ അത്രയും പിന്തുണ നല്‍കിയാണ് തുടര്‍ന്നുന്നിരുന്നത്. നടി അഭിനയിച്ച സിനിമകള്‍ സൂര്യ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത കുറച്ചു കാലങ്ങളായി സൂര്യയുടെ കുടുംബവുമായി നടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

jyotika

ഇതേ തുടര്‍ന്ന് നടി കുട്ടികളുമൊത്ത് മുംബൈയിലേക്ക് മാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. മുംബൈയിലേക്ക് മാറിയത് സത്യമാണ് എന്നാല്‍ കരിയര്‍ ലക്ഷ്യമാക്കിയല്ല താന്‍ മുംബൈയിലേക്ക് മാറിയത് എന്ന് വ്യക്തമാക്കുകയാണ് നടി. ഒരു തെലുഗു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഇപ്പോള്‍ വര്‍ക്കുകള്‍ വരുന്നത് മുംബൈയില്‍ നിന്ന് തന്നെയാണ്. പക്ഷെ മുംബൈയിലേക്ക് മാറുമ്പോഴുള്ള ലക്ഷ്യം അതായിരുന്നില്ല എന്നാണ് നടി പറയുന്നത്. തന്റെ കരിയറിന് ഒരു ഓര്‍ഡര്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല ഇപ്പോള്‍ പാരന്റ്‌സിനും വയ്യാത്തതുകൊണ്ടാണ് മുംബൈയിലേക്ക് മാറുന്നത് എന്നും ജ്യോതിക പറയുന്നു. നേരത്തെ സൂര്യയുടെ അച്ഛന്‍ ശിവകുമാറുമായി നടിയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

ഹൈദരാബാദിലേക്ക് താന്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് വരുന്നത്. കാരണം തങ്ങള്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ആയി. വര്‍ക്കുകള്‍ കൂടുതലും വരുന്നത് അവിടെ നിന്നാണ്. എന്റെ കരിയറിന് ഒരു പാറ്റേണുമുണ്ടായിരുന്നില്ല. എവിടെ നിന്നാണോ വര്‍ക്കുകള്‍ വരുന്നത് അവിടെ പോയി ചെയ്യുക എന്നതായിരുന്നു. തെലുഗു അടക്കമുള്ള ഭാഷകളില്‍ നിന്ന് സിനിമകള്‍ വരുന്നുണ്ട്.

'കഥ കേള്‍ക്കുന്നുണ്ട്. ചിലതൊക്കെ വളരെ നല്ലതാണ്. പക്ഷെ കുട്ടികള്‍ വീട്ടില്‍ ഉള്ളതുകൊണ്ട് തന്നെ എനിക്ക് ഓടി നടന്ന് എല്ലാം കൂടി ഒരുമിച്ച് ചെയ്യാന്‍ കഴിയില്ല. ഓരോന്ന് ഓരോന്നായി ചെയ്യുന്നുണ്ട്. പക്ഷെ കരിയര്‍ ലക്ഷ്യമാക്കിയല്ല മുംബൈയിലേക്ക് ഷിഫ്റ്റ് ആയത്. കൊവിഡിന് ശേഷം അച്ഛനും അമ്മയും കുറച്ച് മോശം അവസ്ഥയിലാണ്. അതുകൊണ്ടാണ് ഷിഫ്റ്റ് ആയത്,' ജ്യോതിക പറയുന്നു.

മാത്രമല്ല കുട്ടികള്‍ പഠിക്കുന്നതും വലിയ സ്‌കൂളുകളിലാണ്. അതുകൊണ്ടൊക്കെയാണ് മാറിയത്. സിനിമ വരുന്നത് രണ്ടാമതായാണ്. സൂര്യ നിരവധി വ്യത്യസ്ത സിനിമകള്‍, വ്യത്യസ്ത ഭാഷകളില്‍ ചെയ്യുന്നുണ്ട്. അത് കാണുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. ഞങ്ങള്‍ രണ്ട് പേരും നല്ല സ്‌ക്രിപ്റ്റുകള്‍ വരാന്‍ വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും നടന്‍ പറഞ്ഞു.

ഞങ്ങള്‍ രണ്ട് പേരും സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ തന്നെ കഥാപാത്രങ്ങളെ വിമര്‍ശിക്കാറുണ്ട്. ഞങ്ങള്‍ ചെയ്യുന്ന സിനിമയെക്കുറിച്ച് വളരെ തുറന്ന സമീപനമാണ് ഞങ്ങള്‍ രണ്ട് പേര്‍ക്കുമുള്ളതെന്നും ജ്യോതിക അഭിമുഖത്തില്‍ പറഞ്ഞു.

jyotika

അതേസമയം ജ്യോതിക തനിക്ക് സൂര്യയുടെ അമ്മയെ മിസ് ചെയ്യാറുണ്ടെന്നും അതിനാല്‍ ദീപാവലി അവര്‍ക്കൊപ്പം ചെന്നൈയില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. താന്‍ മുംബൈയിലേക്ക് മാറിയതിന് സൂര്യയുടെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും ജ്യോതിക പറഞ്ഞിരുന്നു. നടി ഇപ്പോള്‍ ശ്രീകാന്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

രാജ് കുമാര്‍ റാവു, ആലായ എഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ശ്രീകാന്ത് ബൊല്ല എന്ന വ്യവസായിയുടെ ജീവിതകഥയാണ് പറയുന്നത്. ചിത്രത്തില്‍ ശ്രീകാന്തിന്റെ മെന്റര്‍ ആയാണ് ജ്യോതിക എത്തുന്നത് നേരത്തെ ശൈത്താന്‍ എന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പവും ജ്യോതിക അഭിനയിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X