»   » ഉലകനായകന്റെ മുഴുനീള കോമഡി ചിത്രം എത്തുന്നു

ഉലകനായകന്റെ മുഴുനീള കോമഡി ചിത്രം എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഉലകനായകന്‍ കമലഹാസന്‍ മുഴുനീള കോമഡി ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. കമലഹാസനും സംവിധായകന്‍ ബി.കെ.മൗലിയും ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഒരുമിക്കുകയാണ്.

പമ്മള്‍ കെ സമ്പന്തം, നള ദമയന്തി എന്നീ സിനിമകള്‍ക്ക് ശേഷമാണ് സംവിധായകന്‍ ബി.കെ.മൗലിയും കമലഹാസനും വീണ്ടും ഒന്നിക്കുന്നത്. ബി.കെ.മൗലി പുതിയ ചിത്രത്തിന്റെ കഥയുമായി കമലിന്റെ അടുത്തെത്തിയെന്നും താരത്തിന് കഥ ഏറെ ഇഷ്ടപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ട്.

kamal

ഉടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും സൂചനയുണ്ട്. ഒരു മുഴുനീളന്‍ ഹാസ്യചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്രവൈ നേരില്‍, അണ്ണൈ അണ്ണൈ, ഒരു പുല്ലാംഗുല്‍, അദുപു ഊതുഗിരതു തുടങ്ങിയ മൗലിയുടെ ശ്രദ്ധേയ സിനിമകളാണ്.

തൂങ്കാവനം എന്ന സിനിമയിലാണ് കമലഹാസന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് കമലഹാസന്റെ വരാനിരിക്കുന്ന തൂങ്കാവനം.

English summary
Kamal Haasan and writer-director B K Mouli, who have previously worked in Tamil films like Pammal K. Sambandham and Nala Damayantia, are reportedly planning to join hands for a new project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam