കമല്‍ ഹാസന്‍ നിരീക്ഷണത്തിലാണെന്നത് വ്യാജ വാര്‍ത്ത! വീട് മാറി സ്റ്റിക്കര്‍ ഒട്ടിച്ചു, സത്യമിതാണ്

നടന്‍ കമല്‍ ഹാസന്‍ ക്വാറന്റെയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ ദിവസങ്ങളായി പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ വീടിന് മുന്നില്‍ കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കുയും ചെയ്തു. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടാണെന്ന് കാണിച്ച് നോട്ടീസ് പതിപ്പിച്ചെങ്കിലും സത്യം അതല്ലെന്ന് പറയുകയാണ് കമല്‍ ഹാസനിപ്പോള്‍.

വര്‍ഷങ്ങളായി താന്‍ താമസമില്ലാത്ത വീടാണ് അത്. മുന്‍കരുതലിന്റെ ഭാഗമായി താന്‍ അകലം പാലിച്ചതാണെന്നും എന്നാല്‍ നിരീക്ഷണത്തില്‍ അല്ലെന്നും പത്രക്കുറിപ്പ് ഇറക്കിയാണ് താരം വ്യക്തമാക്കിയത്. ഇതോടെ തെറ്റ് മനസിലാക്കി കോര്‍പറേഷന്‍ ഒട്ടിച്ച സ്റ്റിക്കര്‍ പറിച്ച് കളഞ്ഞിരിക്കുകയാണ്.

 കമല്‍ ഹാസന്‍ നിരീക്ഷണത്തിലല്ല

വീടിന് മുന്നിലെ നോട്ടീസ് കണ്ടതോടെയാണ് ഞാന്‍ ക്വാറന്റൈനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഞാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവിടെയല്ല താമസം. അവിടെ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസാണ് പ്രവര്‍ത്തിക്കുന്നതെന്നും നിങ്ങള്‍ പലര്‍ക്കും അറിയാം. ഞാന്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കമല്‍ ഹാസന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുകയാണ്.

കമല്‍ ഹാസന്‍ നിരീക്ഷണത്തിലല്ല

മുന്‍കരുതലിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളും അത് ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണെന്നും താരം പറയുന്നു. അതുപോലെ തന്നെ വാര്‍ത്തകള്‍ കൊടുക്കുന്നതിന് മുന്‍പ് അത് വ്യാജമാണോ സത്യമാണോ എന്ന് വാര്‍ത്ത മാധ്യമങ്ങളും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുകയാണെന്നും കമല്‍ ഹാസന്‍ സൂചിപ്പിച്ചു.

കമല്‍ ഹാസന്‍ നിരീക്ഷണത്തിലല്ല

ഏപ്രില്‍ നാല് വരെ കമല്‍ ഹാസന്‍ നിരീക്ഷണത്തിലാണെന്നായിരുന്നു അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ നോട്ടീസില്‍ എഴുതിയിരിക്കുന്നത്. അടുത്തിടെ വിദേശ പര്യടനം നടത്തിയവരെ നിരീക്ഷിക്കുന്നതിന് വേണ്ടി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനാണ് ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ചെറിയൊരു തെറ്റ് പറ്റിയതാണെന്ന് സിറ്റി കോര്‍പറേഷന്‍ പ്രതികരിച്ചു. കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ലെങ്കിലും വൈകാതെ തന്നെ താരത്തിന്റെ വീടിന് മുന്നില്‍ പതിപ്പിച്ച സ്റ്റിക്കര്‍ നീക്കം ചെയ്തു.

കമല്‍ ഹാസന്‍ നിരീക്ഷണത്തിലല്ല

കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ ലണ്ടനില്‍ നിന്നും പത്ത് ദിവസം മുന്‍പാണ് വന്നതെന്നും ഇതിനാലാണ് സ്റ്റിക്കര്‍ പതിപ്പിച്ചതെന്നുമായിരുന്നു ചെന്നൈ കോര്‍പറേഷന്റെ മറ്റൊരു വിശദീകരണം. എന്നാല്‍ ശ്രുതി ചെന്നൈയില്‍ അല്ലെന്നും മുംബൈയിലെ വസതിയിലാണെന്നും അറിഞ്ഞതോടെയാണ് സ്റ്റിക്കര്‍ മാറ്റിയത്. കമല്‍ ഹാസന്‍ പത്രക്കുറിപ്പുമായി വന്നതോടെയാണ് ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം വന്നത്.

കമല്‍ ഹാസന്‍ നിരീക്ഷണത്തിലല്ല

നടി ഗൗതമിയാണ് അവരുടെ പാസ് പോര്‍ട്ടിലുള്ള അദ്ദേഹത്തിന്റെ അഡ്രസ് (ആല്‍വാര്‍പോട്ടിലെ കമല്‍ഹാസന്റെ ഓഫീസ് അഡ്രസ്) തന്നത്. ഗൗതമി അടുത്തിടെയാണ് ദുബായില്‍ നിന്നും എത്തിയത്. അതിനാലാണ് കോര്‍പറേഷന്‍ അധികൃതര്‍ അബദ്ധത്തില്‍ ഹോം ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിപ്പിച്ചത്. ഭാവിയില്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ലഭിച്ച വിലാസത്തില്‍ വിദേശത്ത് നിന്ന് എത്തിയര്‍ താമസിക്കുന്നുണ്ടോ എന്ന പരിശോധിക്കാന്‍ കോര്‍പറേഷന്‍ കമ്മിഷ്ണര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X