»   » ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തി

ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ കാര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

ഒകെ കണ്‍മണിയ്ക്ക് ശേഷം മണരത്‌നത്തിന്റെ പുതിയ ചിത്രത്തെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. പുതിയ ചിത്രത്തിലും ദുല്‍ഖറും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ പുതിയ ചിത്രത്തെ കുറിച്ച് തീരുമാനമായി. ചിത്രത്തില്‍ ദുല്‍ഖറിന് പകരം കാര്‍ത്തിയാണ് നായക വേഷം അവതരിപ്പിക്കുന്നത്.

വെള്ളൈ പൂക്കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനി, നിത്യാ മേനോന്‍, ധന്‍സിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നന്നുണ്ട്. 2016 ഏപ്രിലിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

karthi

ഇപ്പോള്‍ മണിരത്‌നത്തിന്റെ ഒകെ കണ്‍മണിയുടെ ഹിന്ദി റീമേക്കിങിന്റെ ചര്‍ച്ചകള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ഷാദ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ ചോപ്രയും ശ്രദ്ധാ കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാണമെന്ന് ഷാദ് അലിയോട് സംവിധായകന്‍ ആവശ്യപ്പെട്ടുവത്രേ. ഇപ്പോള്‍ ദുല്‍ഖറിനെയും നിത്യാ മേനോനെയും ഹിന്ദി റീമേക്കിങിലേക്ക് പരിഗണിച്ചുവെന്നാണ് അറിയുന്നത്.

English summary
Actor Karthi in Maniratnam next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam