ഒരു നടനോട് ഇത്രയ്ക്ക് ആരാധനയോ!! തന്റെ ഏറ്റവും വലിയ സ്വപ്നം തുറന്ന് പറഞ്ഞ് നടൻ കാർത്തി
തമിഴ് താരം കാർത്തി തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറ്റവും കൂടുതൽ ആരാധകരുളള മലയാളി നടനാണ് മോഹൻലാൽ. മലയാളത്തിലെ യുവതാരങ്ങൾക്ക് മാത്രമല്ല തെന്നിന്ത്യയിൽ മിക്ക താരങ്ങളുടേയും ആഗ്രഹം മോഹൻലാലിനോടൊപ്പം ഒരു സിനിമ ചെയ്യണമെന്നാണ്. പല താരങ്ങളും കിട്ടുന്ന അവസരങ്ങളിലെല്ലാം അഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴിത തമിഴ് താരം കാർത്തി തന്റെ ഏറ്റവും വലിയ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
തമിഴിലെപ്പോലെ മലയാളത്തിലും കാർത്തി ഏറെ ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് മലയാളത്തിൽ നിന്ന് ലഭിക്കുന്നത്.തന്റേതായ വ്യക്തിത്വത്തിലൂടേയും അഭിനയ മികവിലൂടേയും തമിഴ് സിനിമ ലോകത്ത് വളരെ പെട്ടന്ന് തന്നെ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കാർത്തിക്കായത്. സൂപ്പർസ്റ്റാറിന്റെ സഹോദരൻ എന്ന ലേബലില്ല കാർത്തി തെന്നിന്ത്യയിൽ തിളങ്ങുന്നത്.

ഒരു സിനിമ
മോഹൻലാലിനോടൊപ്പം ഒരു സിനിമ ചെയ്യുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമാണെന്ന് കാർത്തി പറഞ്ഞു. സൂര്യ-മോഹൻലാൽ സിനിമ പുറത്തു വരുന്നതിന്റെ പശ്ചാത്തലത്തിയിരുന്നു കാർത്തിയുടെ പ്രതികരണം. താൻ ഏറെ നാളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു വലിയ സ്വപ്നമായിരുന്നു ഇതെന്നും കാർത്തി പറയുന്നുണ്ട്. മലയാളത്തിൽ തന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലാണെന്നും കാർത്തി തുറന്ന് പറയുന്നു.

മോഹൻലാലിനെ പോലെ അദ്ദേഹം മാത്രം
മോഹൻലാലിന് പോലെ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിനെപ്പോലെ ഫ്ളക്സിബിളായി അഭിനയിക്കുന്ന നടന്മാർ വളരെ ചുരുക്കമാണെന്നും കാർത്തി പറഞ്ഞു. അദ്ദഹേത്തിന്റെ ചിത്രങ്ങൾ പലതും തന്നെ അത്ഭുതപ്പെടുത്താറുണ്ട്. പുലിമുരുകൻ തന്നെ ഞെട്ടിച്ചുവെന്നും കാർത്തി പറഞ്ഞു. പുലിമുരുകൻ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും കാർത്തി ഇതിനു മുൻപും പറഞ്ഞിരുന്നു . കപ്പ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുലിമുരകനെ കുറിച്ചും അതിലെ സീനുകളെ കുറിച്ചും കാർത്തി പറഞ്ഞത്.

അടുത്തടുത്തിരിക്കാൻ ശ്രമിക്കും
ലാലേട്ടനോടൊപ്പം പങ്കെടുക്കുന്ന പെതുപരിപാടികളിൽ അദ്ദേഹത്തിനോടൊപ്പം ഇരിക്കാൻ ശ്രമിക്കാറുണ്ടെന്നും കാർത്തി പരഞ്ഞു. മുൻപ് ഒരു അഭിമുഖത്തിൽ മോഹൻലാലുമായി നേരിട്ട് കണ്ടിതിനെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവെച്ചിരുന്നു. മുൻപ് അകലെ സ്റ്റേജ് കളിൽ നിന്ന് മാത്രമേ ലാൽ സാറിനെ കണ്ടിട്ടുള്ളൂ. ഒരിക്കൽ അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ ആകെ പരിഭ്രമിച്ചു പേയി. എന്നാൽ അദ്ദേഹം എന്നോട് വിശേഷങ്ങളെല്ലാം ചോദിച്ചിരുന്നുവെന്നും മുൻപ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

വ്യത്യസ്തലുക്കിൽ
ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. ഈ പ്രായത്തിലും ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നു. കൂടാതെ കായം കുളം കൊച്ചുണ്ണിയിൽ അദ്ദേഹത്തിന്റെ ലുക്ക് അത്ഭുതപ്പെടുത്തതായിരുന്നുവെന്നും കാർത്തി പറഞ്ഞു. കൂടാത ചിത്രത്തിന്റെ പോസ്റ്റർ അമ്പരപ്പെടുത്തുന്നതായിരുന്നത്രേ. ലാലേട്ടന്റെ ഒരുപാട് തവണ കണ്ട ഒരു ചിത്രമായിരുന്നു പുലിമുരുകൻ എന്നും കാർത്തി പറഞ്ഞു.

സൂര്യയ്ക്കൊപ്പം
വിജയ് ചിത്രമായ ജില്ലയ്ക്ക് ശേഷം മോഹൻലാൽ മോഹൻലാൽ വീണ്ടും തമിഴിവ്‍ എത്തുകയാണ്. ഇക്കുറി സൂര്യയോടൊപ്പമാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. സൂര്യ നാല് ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള ഒരു രാഷ്ട്രീയക്കാരനായിട്ടാണ് ലാലേട്ടൻ എത്തുന്നത്.അയന്‍, കോ, മാട്രാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെവി ആനന്ദിന് മലയാള സിനിമയുമായിഒരു അടുത്ത ബന്ധമുണ്ട്. മോഹൻലാൽ പ്രിയ ദർശൻ കൂട്ട്ക്കെട്ടിൽ പിറന്ന തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് കെവി ആനന്ദ് ആയിരുന്നു.

ബിഗ് ബജറ്റ് ചിത്രം
വൻ താരനിരയാണ് ചിത്രത്തിൽ സൂര്യ മോഹൻലാൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അണിനിരക്കുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സരീഷും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. അല്ലു സരീഷ് മോഹൻലാലിനോടൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നൂറ് കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിക്കുന്നത്.യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിർമ്മാണം


Click it and Unblock the Notifications