ആരാധകർക്ക് പ്രണയദിന ആശംസകളുമായി കാർത്തി!! കൂടെ വൻ സർപ്രൈസും, കാണൂ...

ആരാധകർക്ക് വാലന്റൈൻസ് ഡോ ആശംസകൾ അറിയിച്ചു കൊണ്ടാണ് കാർത്തി പുതിയ ലുക്ക് പുറത്ത് വിട്ടത്.

ലോകമെമ്പാടും പ്രണയദിനം ആഘോഷിക്കുമ്പോൾ പ്രേക്ഷകർക്ക് വാലന്റൈൻസ് ഡേ ആശംസയുമായി തെന്നിന്ത്യ താരം കാർത്തി. തന്റെ ആരാധകർക്ക് രണ്ട് സമ്മാനങ്ങളുമായിട്ടാണ് താരത്തിന്റെ വരവ്. കാർത്തിയുടെ റൊമാന്റിക് മൂവി ദേവ് ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. കൂടാതെ കാർത്തി സ്റ്റൈലേഷ് ഗെറ്റപ്പും പുറത്തു വിട്ടിട്ടുണ്ട്.

 karthi

ആരാധകർക്ക് വാലന്റൈൻസ് ഡേ ആശംസകൾ അറിയിച്ചു കൊണ്ടാണ് കാർത്തി പുതിയ ലുക്ക് പുറത്ത് വിട്ടത്. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ ചിത്രം വൈറലായിട്ടുണ്ട്. മനോരമ സെലിബ്രിറ്റി കലണ്ടറിനു വേണ്ടിയുളള ഫോട്ടോ ഷൂട്ടിലാണ് താരം സ്റ്റൈലേഷ് ഗെറ്റപ്പിലെത്തിയത്.

കുട്ടിത്താടിയിൽ സ്യൂട്ട് ധരിച്ച് അതീവ സ്റ്റൈലീഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് കാർത്തിയുടെ ഇത്തരത്തിലുളള ഗെറ്റപ്പ് പ്രേക്ഷകർ കണ്ടിട്ടില്ല. എന്തായാലും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X