ഒരു നടി കൂടി മരുമകളായി വരരുതെന്ന് ആ​ഗ്രഹിച്ച പിതാവ്; കാർത്തിയുടെ കുടുംബ ജീവിതം ചർച്ചയിൽ

തമിഴകത്തെ പ്രിയ നടനാണ് കാർത്തി. കൈതി, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിലൂടെ കരിയർ ​ഗ്രാഫിൽ വലിയ ചലനമാണ് കാർത്തിക്കുണ്ടായിരിക്കുന്നത്. ശിവകുമാറിന്റെ മകനും നടൻ സൂര്യയുടെ സഹോദരനുമായ കാർത്തി വളരെ പെട്ടെന്ന് സിനിമാ രം​ഗത്ത് ശ്രദ്ധ നേടി. 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന സിനിമയിലൂടെയാണ് നടൻ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

ആയിരത്തിൽ ഒരുവൻ, പയ്യ, സിരുത്തെെ എന്നീ സിനിമകളിലൂടെ മുൻനിര നായക നടനായി കാർത്തി വളർന്നു. ചേട്ടൻ സൂര്യക്ക് ഒപ്പത്തിനൊപ്പം നിൽക്കാവുന്ന താരമൂല്യം കാർത്തിക്ക് ഇന്നുണ്ട്. സിനിമയ്ക്കപ്പുറം കുടുംബ ജീവിതത്തിൽ സ്വകാര്യത പുലർത്തുന്ന നടനാണ് കാർത്തി.

കരിയറിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ കാലത്ത് തന്നെ അധികം ​ഗോസിപ്പുകൾക്ക് വഴിയാെരുക്കാതെ വിവാഹ ജീവിതത്തിലേക്കും കാർത്തി കടന്നു. സിനിമയുമായി ബന്ധമില്ലാത്ത രഞ്ജനി ചിന്നസ്വാമിയെയാണ് കാർത്തി വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണിത്. ഇരുവർക്കും രണ്ട് മക്കളും പിറന്നു. കാർത്തിയുടെ മൂത്ത മകളുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പത്ത് വയസിനോടടുത്ത മകൾ ഉമയാളിന്റെ പഴയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Karthi

കാർത്തിയുടെ കുടുംബ ജീവിതവും ഇതിനിടെ ചർച്ചയായി. നടന്റെ പിതാവ് ശിവകുമാർ മകന് സിനിമാ ലോകത്തിനപ്പുറം ഒരു ജീവിതം ഉണ്ടാകാൻ ആ​ഗ്രഹിച്ചിരുന്നു. തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം ​ഗോസിപ്പ് കോളങ്ങളിൽ കാർത്തി ഇടം പിടിച്ച് തുടങ്ങിയ കാലത്ത് തന്നെ ശിവകുമാർ മകന്റെ വിവാഹം നടത്തി. ഇതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ടെന്നും വാദമുണ്ടായിരുന്നു. മൂത്ത മകൻ സൂര്യ വിവാഹം ചെയ്തത് നടി ജ്യോതികയെയാണ്.

സ്വന്തം സമുദായത്തിന് പുറത്ത് നിന്നുള്ള ഒരു നടിയെ മകൻ വിവാഹം ചെയ്തതിൽ ശിവകുമാറിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് സൂര്യ തീർത്ത് പറഞ്ഞു. സൂര്യയെ പോലെ കാർത്തിയും സിനിമാ നടിയുമായി പ്രണയത്തിലാകുമെന്ന് ശിവകുമാറിന് ഭയമുണ്ടായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

Karthi

ഹിറ്റ് ജോഡിയായി മാറിയ തമന്നയുമായി കാർ‌ത്തി പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ വന്നതോടെയാണ് കാർത്തിയെ വിവാഹം ചെയ്യിച്ചതെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. അടുത്തിടെ തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തൻ ചെയ്യാറു ബാലു ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

ജ്യോതിക വിവാഹശേഷം അഭിനയം നിർത്തിയത് സൂര്യയുടെ കുടുംബത്തിന്റെ നിർബന്ധം കൊണ്ടാണെന്നായിരുന്നു ചെയ്യാറു ബാലുവിന്റെ വാ​ദം. ജ്യോതിക സിനിമയിലേക്ക് തിരിച്ച് വരുന്നത് നടന്റെ കുടുംബം എതിർത്തു. എന്നാൽ ജ്യോതിക ഇത് ​ഗൗനിച്ചില്ല. കുടുംബത്തിൽ നിന്ന് വിട്ട് ജ്യോതികയും സൂര്യയും മുംബൈയിലേക്ക് താമസം മാറിയതിന് ഇതും ഒരു കാരണമാണെന്നും ചെയ്യാറു ബാലു പറഞ്ഞു.

കുടുംബത്തെക്കുറിച്ച് വരുന്ന ഇത്തരം ​ഗോസിപ്പുകളോട് സൂര്യയോ കാർത്തിയോ പ്രതികരിക്കാറില്ല. ജ്യോതികയുടെ തിരിച്ച് വരവിന് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് സൂര്യയാണ്. 2006 ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. ഇരുവരും ഏഴ് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

കാർത്തിയെയും സൂര്യയെും പോലെ ഇന്ന് ജ്യോതികയും കരിയറിന്റെ തിരക്കുകളിലാണ്. മലയാളത്തിൽ കാതൽ എന്ന സിനിമയിലും ജ്യോതിക അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് സിനിമയിലെ നായകൻ. കം​ഗുവയാണ് സൂര്യയുടെ വരാനിരിക്കുന്ന സിനിമ. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് നടൻ കാർത്തി.

More from Filmibeat

Read more about: karthi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X