വടിവേലു ഞങ്ങളുടെ പ്രതിഫലം തട്ടിയെടുത്തു, അടിമകളെ പോലെയാണ് ഞങ്ങള്‍! വളരാന്‍ അനുവദിക്കില്ലെന്ന് കോട്ടാച്ചി

ഹാസ്യ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് തമിഴ് സിനിമയ്ക്ക് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത നടനായിരുന്നു വടിവേലു. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു നടന്‍. എന്നാല്‍ ഇടയ്ക്ക് വടിവേലുവിന് തമിഴ് സിനിമ രംഗത്ത് വിലക്ക് നേരിടേണ്ടതായി വന്നു.

ചില സിനിമകളുടെ ചിത്രീകരണം മുടങ്ങിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് നിര്‍മാതാക്കളുടെ അസോസിയേഷന്‍ വടിവേലുവിനെ വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹം സിനിമയില്‍ അഭിനയിക്കാതിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമകളില്‍ സജീവമാകുകയാണ് അദ്ദേഹം.

kottachi

ഹാസ്യ ലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിക്കാന്‍ വടിവേലു സാധിച്ചിരുന്നു. ആരെയും ചിരിപ്പിക്കുന്ന അഭിനയത്തിലൂടെ അദ്ദേഹം തന്റേതായ സ്ഥാനം സിനിമയില്‍ കണ്ടെത്തി. ഒരുകാലത്ത് സൂപ്പര്‍താര സിനിമകളുടെ ഒക്കെ ഭാഗമായിരുന്നു വടിവേലു ഇല്ലാത്ത സിനിമകളും അപൂര്‍വ്വമായിരുന്നു.

ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുറപ്പിച്ച വടിവേലുവും അന്തരിച്ച നടന്‍ വിജയകാന്തും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇടയ്ക്ക് ഡിഎംകെയിലേക്ക് കൂടി നടന്‍ ചുവടുമാറ്റം നടത്തിയതോടെ അദ്ദേഹത്തിന്റെ സിനിമയിലെ അവസരങ്ങള്‍ കുറഞ്ഞു. കുറേക്കാലമായി അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്നിരുന്ന നടന്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലാണ് വീണ്ടും സജീവമായത്.

എന്നാല്‍ വടിവേലു തങ്ങളെ ചതിച്ചെന്ന് ആരോപണമായി എത്തിയിരിക്കുകയാണ് നടന്‍ കോട്ടാച്ചി. ഇതിനുമുമ്പും സഹതാരങ്ങളായി അഭിനയിച്ച പലരും വടിവേലുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിനിമയില്‍ വളരാന്‍ അദ്ദേഹം തങ്ങളെ സമ്മതിപ്പിക്കില്ല എന്നായിരുന്നു പലരുടെയും ആരോപണം. ഒരു അടിമയെ പോലെയാണ് അദ്ദേഹം ഞങ്ങളെ കാണുന്നതെന്നും നടന്‍ കോട്ടാച്ചി വെളിപ്പെടുത്തിയിരിക്കുകയാണ്.

kottachi

വടിവേലുവിനൊപ്പവും അല്ലാതെയും നിരവധി സിനിമകളില്‍ ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള നടനാണ് കോട്ടാച്ചി. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് വടിവേലുവിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ നടന്‍ ഉന്നയിച്ചത്.

'പല സിനിമകളിലും നിര്‍മ്മാതാവ് ഞങ്ങളെ പോലെയുള്ള അഭിനേതാക്കള്‍ക്ക് വലിയ തുക പ്രതിഫലമായി നല്‍കാറുണ്ട്. എന്നാലിത് വടിവേലുവാണ് വാങ്ങിക്കുന്നത്. ഞങ്ങള്‍ക്ക് നേരിട്ട് കൊടുത്തോളാം എന്ന് പറഞ്ഞ് വടിവേലു ആ പണം തട്ടിയെടുക്കും. നിര്‍മാതാവ് എന്തു കൊടുത്താലും അയാള്‍ അത് എടുത്തിട്ട് പകുതി ശമ്പളം മാത്രമാണ് ഞങ്ങള്‍ക്ക് തരാറുള്ളത്. അത്തരത്തില്‍ വടിവേലു തങ്ങളെ വഞ്ചിക്കുകയായിരുന്നു.

എന്നാല്‍ അന്തരിച്ച നടന്‍ വിവേക് അങ്ങനെ ആയിരുന്നില്ല. തന്റെ സഹതാരങ്ങള്‍ക്ക് ദിവസവും വേതനം നല്‍കാന്‍ അദ്ദേഹം നിര്‍മാതാക്കളോട് ആവശ്യപ്പെടുമായിരുന്നു' എന്നും കോട്ടാച്ചി അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വടിവേലു ഇനിയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: vadivelu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X