പ്രമുഖ നടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചു! ഇഷ്ടം പോയിട്ട് ഒരുമിച്ച് അഭിനയിക്കാൻ പോലും സാധിച്ചില്ലെന്ന് നടൻ

മലയാള സിനിമയ്ക്ക് കുഞ്ചാക്കോ ബോബന്‍ എങ്ങനെയാണോ അതുപോലെയായിരുന്നു തമിഴില്‍ നടന്‍ മാധവന്‍. 2000 ല്‍ പുറത്തിറങ്ങിയ അലൈപായുതേ എന്ന ചിത്രത്തിലെ അഭിനയമാണ് നടന്‍ മാധവന് തമിഴ് സിനിമയില്‍ വലിയൊരു സ്ഥാനം നേടി കൊടുത്തത്. അന്നും ഇന്നും ചോക്ലേറ്റ് ബോയ് എന്ന നിലയിലാണ് മാധവന്‍ അറിയപ്പെട്ടിരുന്നത്.

തമിഴില്‍ മാത്രമല്ല ഹിന്ദിയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിയിട്ടുള്ള താരമാണ്. ഇപ്പോള്‍ വിവാഹിതനായി മക്കളുടെയും ഭാര്യയുടെയുമൊക്കെ കൂടെ സന്തുഷ്ടനായി ജീവിക്കുന്ന നടന്‍ ഒരിക്കല്‍ ശക്തമായൊരു പ്രണയം കൊണ്ട് നടന്നയാളാണ്. മുന്‍പ് പല അഭിമുഖങ്ങൡും പ്രമുഖയായ നടിയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് മാധവന്‍ വെളിപ്പെടുത്തിയിരുന്നു.

madhavan-juhi-chawla

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളില്‍ ഒരാളായ മാധവന്‍ മുന്‍നിര നടിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അതുപോലെ മാധവനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി താരസുന്ദരിമാരുണ്ട്. അതുപോലെ മാധവനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് പ്രണയലേഖനമെഴുതിയ ഒട്ടനവധി പെണ്‍ക്കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി കൊണ്ടാണ് സരിത ബിര്‍ജെ എന്ന യുവതിയെ നടന്‍ വിവാഹം കഴിക്കുന്നത്.

അതിനും മുന്‍പ് ബോളിവുഡിലെ താരസുന്ദരി ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന് മാധവന്‍ ഏറെ ആഗ്രഹിച്ചിരുന്നു. തന്റെ തലമുറയിലെ ഏറ്റവും സുന്ദരിയായ നടി ജൂഹി ചൗളയാണെന്നാണ് മാധവന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 'ദി റെയില്‍വേ മെന്‍' എന്ന നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ വെബ് സീരീസില്‍ മാധവനും ജൂഹിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിന് ശേഷമാണ് ജൂഹിയെ തന്റെ ഭാര്യയാക്കണമെന്ന് ഏറെ കാലം ആഗ്രഹിച്ചതിനെ പറ്റി മാധവന്‍ വെളിപ്പെടുത്തിയത്.

madhavan-juhi-chawla

ബോളിവുഡ് സിനിമകൡലൂടെ ഇന്ത്യന്‍ യുവത്വത്തെ ഏറെ ആകര്‍ഷിച്ച താരസുന്ദരിയാണ് ജൂഹി ചൗള. 1988-ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത് തക് എന്ന സിനിമയില്‍ ജൂഹിയായിരുന്നു നായികയായി അഭിനയിച്ചത്. ഈ സിനിമ വലിയ ഹിറ്റായി. ആ സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ജൂഹിയോട് ഭ്രാന്തമായ ഇഷ്ടം തോന്നിയതെന്നാണ് മാധവന്‍ പറഞ്ഞത്. മാത്രമല്ല അന്ന് മുതല്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് ജൂഹിയെ ആയിരിക്കുമെന്നും താന്‍ തീരുമാനിച്ചിരുന്നു.

അന്ന് താന്‍ സിനിമയില്‍ നടനായി എത്തിയിട്ട് പോലുമില്ല. എങ്കിലും ഇങ്ങനൊരു ഇഷ്ടമുണ്ടെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ടെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെ ജൂഹി വലിയൊരു നടിയായത് പോലെ താനും വളര്‍ന്നൊരു നടനായി. എന്നിട്ടും ജൂഹിയുടെ കൂടെ ഒരുമിച്ച് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചില്ലെന്ന് പറയുകയാണ് താരമിപ്പോള്‍. ഇപ്പോള്‍ രണ്ടാളും ഒരുമിച്ച് വെബ് സീരീസില്‍ അഭിനയിച്ചു.

അവിടെയും ഭാഗ്യം മാധവനെ തുണച്ചില്ല. ഇതിലും ജൂഹിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല. സീരിസിലെ തന്റെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതിന് ശേഷമാണ് ജൂഹിയെ കാസ്റ്റ് ചെയ്തതെന്നും താന്‍ അഭിനയിച്ചതിന് ശേഷം നടി വന്ന് അഭിനയിച്ചു. അതുകൊണ്ട് വീണ്ടും ജൂഹിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും തനിക്ക് നഷ്ടപ്പെട്ടുവെന്നുമാണ് മാധവന്‍ പറഞ്ഞത്.

More from Filmibeat

Read more about: madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X