For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​'ഗജിനി ചെയ്യേണ്ടിരുന്നത് ഞാൻ, പക്ഷെ ആ ഭാ​ഗം ഇഷ്ടപ്പെട്ടില്ല'; സൂര്യയോട് മാധവൻ

  |

  തമിഴ് സിനിമയിലെ എവർ​ഗ്രീൻ വിഭാ​ഗത്തിലുൾപ്പെടുത്താവുന്ന ഹിറ്റ് ചിത്രമാണ് ​ഗജിനി. റിലീസ് ചെയ്ത വർഷങ്ങൾക്കിപ്പുറം സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുകയാണ്. നടൻ സൂര്യ, അസിൻ, നയൻതാര തുടങ്ങിയ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം മൂവരുടെയും കരിയറിലെ വഴിത്തിരിവുമായി.

  ചിത്രം ബോളിവുഡിൽ ആമിർഖാൻെ നായകനായി റീമേക്ക് ചെയ്യപ്പെടുകയും അതും വമ്പൻ ഹിറ്റാവുകയും ചെയ്തു. തമിഴ് പതിപ്പിലെ നായിക അസിൻ തന്നെയായിരുന്നു ഹിന്ദി പതിപ്പിലെയും നായിക. അസിൻ ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കുകയും പിന്നീട് നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലെ നായികയാവുകയും ചെയ്തു.

  ghajini fim

  തമിഴിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യക്കാവാട്ടെ തെന്നിന്ത്യയിൽ താരമൂല്യം കുത്തനെ കൂടി. എന്നാൽ യഥാർത്ഥത്തിൽ സൂര്യയെയായിരുന്നില്ല ​ഗജിനിയിലെ വേഷം അവതരിപ്പിക്കാൻ സംവിധായകൻ എആർ മുരു​ഗദോസ് ആദ്യം പരി​ഗണിച്ചത്. നടൻ മാധവനെയായിരുന്നു. മാധവൻ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. അതും സൂര്യയോടൊപ്പം ഇൻസ്റ്റ​ഗ്രാം ലൈവ് സംഭാഷണത്തിനിടെ.

  തിരക്കഥയിലെ രണ്ടാം പകുതി ഇഷ്ടപ്പെടാത്തത് മൂലമാണ് ​ഗജിനി വേണ്ടെന്ന് വെച്ചതെന്നാണ് മാധവൻ പറയുന്നത്.

  'എനിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെടാത്തത് മൂലമാണ് നിരസിച്ചത്. കഥയുടെ രണ്ടാം പകുതി തനിക്ക് കണക്ട് ചെയ്യാൻ പറ്റുന്നില്ലെന്ന് എആർ മുരു​ഗദോസ് സാറോട് പറഞ്ഞിരുന്നു. ആ കഥ പിന്നീട് നിങ്ങളിലേക്ക് (സൂര്യ) എത്തുകയും നിങ്ങളെ സിനിമയിൽ കണ്ടപ്പോൾ ഞാൻ വളരെ സന്തോഷിക്കുകയും ചെയ്തു. നേരത്തെ കാഖ കാഖയിൽ നിങ്ങളുടെ പ്രകടനം ഞാൻ കണ്ടിരുന്നു'​

  'ഗജിനിയിലെ കഥാപാത്രം അനുയോജ്യനായ ആളിലേക്കാണ് എത്തിയതെന്ന് എനിക്ക് തോന്നിയിരുന്നു. അത് നിങ്ങൾ തെളിയിക്കുകയും ചെയ്തു. ​ഗജിനിയുടെ വിജയം വലിയ കാര്യമായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടിയും സിക്സ് പാക്ക് ആബ്സിന് വേണ്ടിയും നിങ്ങളെടുത്ത അധ്വാനം ഞാൻ കണ്ടു. എനിക്കിത് പോലെ ചെയ്യാൻ കഴിയുമായിരുന്നോയെന്ന് അന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു,' മാധവൻ സൂര്യയോട് പറഞ്ഞു.

  madhavan


  ​ഗജിനിക്ക് വേണ്ടി സൂര്യ നടത്തിയ തയ്യാറെടുപ്പുകളെയും മാധവൻ പ്രശംസിച്ചു. ​ഗജിനിയിൽ വേണ്ട ശരീര വടിവിന് വേണ്ടി സൂര്യ ഒരാഴ്ച ഉപ്പു കഴിക്കാതിരുന്നത് മാധവൻ ചൂണ്ടിക്കാട്ടി. സൂര്യയുടെ ഇത്ര വലിയ ആത്മാർത്ഥത ഞാൻ നല്ല ആക്ടറല്ലെന്ന തോന്നൽ തനിക്കുണ്ടാക്കിയെന്നും മാധവൻ തുറന്നു പറഞ്ഞു.

  'ചെയ്യുന്ന ജോലിയെക്കുറിച്ച് ഞാൻ സ്വയം ചോദിക്കാൻ തുടങ്ങി. നിങ്ങൾ റോളിനായി എത്ര മാത്രം പരിശ്രമവും കഠിനാധ്വാനവും ചെയ്യുന്നു എന്നത് എന്നെ ബാധിച്ചു. കരിയറിനോടും സിനിമയോടും വേണ്ടത്ര നീതി പുലർത്തുന്നില്ലെന്ന് എനിക്ക് ശരിക്കും തോന്നി. അതിന് ശേഷമാണ് ഞാൻ നിങ്ങൾക്ക് നൽകിയ ഉപദേശം സ്വയം പ്രയോ​ഗിക്കാൻ തുടങ്ങിയത്. ഞാൻ നിങ്ങളെ ഉദാഹരണമായി ഉപയോ​ഗിച്ചു,' മാധവൻ പറഞ്ഞു.

  റോക്കട്രി ആണ് മാധവന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ സംവിധാനവും നടൻ തന്നെയായിരുന്നു. ഐഎസ്ആർഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

  Recommended Video

  Sooraj Bigg Boss Interview: ദിൽഷയുടെ ജയം നേർത്തെ അറിഞ്ഞിരുന്നു ഞാനും വഴക്കുണ്ടാക്കിയിട്ടുണ്ട്

  ചിത്രത്തിൽ നമ്പി നാരായണന്റെ വേഷം അവതരിപ്പിച്ചതും മാധവനാണ്. അതേസമയം ജയ് ഭീം, സുരൈരെ പോട്ര് എന്നീ ചിത്രങ്ങളുടെ വിജയത്തിളക്കത്തിന് ശേഷം പുതിയൊരു നേട്ടത്തിൽ നിൽക്കുകയാണ് നടൻ സൂര്യ. ഓസ്കാർ കമ്മിറ്റിയിലേക്ക് ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ സൂര്യയും ഉൾപ്പെട്ടിട്ടുണ്ട്. ക്ഷണം സൂര്യ സ്വീകരിച്ചിട്ടുമുണ്ട്.

  Read more about: surya ghajini
  English summary
  Actor Madhavan says Ghajini film was offered to him but rejected because didn't like the story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X