»   » ഇരുവറില്‍ മമ്മൂട്ടി പിന്മാറിയ വേഷത്തിന് വേണ്ടി ശ്രമിച്ച പ്രമുഖ തമിഴ് നടന്‍, പക്ഷെ കിട്ടിയില്ല!!

ഇരുവറില്‍ മമ്മൂട്ടി പിന്മാറിയ വേഷത്തിന് വേണ്ടി ശ്രമിച്ച പ്രമുഖ തമിഴ് നടന്‍, പക്ഷെ കിട്ടിയില്ല!!

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍, പ്രകാശ് രാജ്, ഐശ്വര്യ റായി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവര്‍. അവതരണ മികവു കൊണ്ടും, പാട്ടുകള്‍ കൊണ്ടും താരസമ്പന്നതകൊണ്ടും ഇന്നും ഒന്നാം സ്ഥാനത്താണ് ഇരുവര്‍.

ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്‌സെല്‍വന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ നടന്‍ പിന്മാറിയ സാഹചര്യത്തില്‍ പലരും ഈ വേഷത്തിന് വേണ്ടി ശ്രമിച്ചിരുന്നവത്രെ.

ഇരുവറില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നെങ്കില്‍

അങ്ങനെ ശ്രമിച്ചിട്ട് കിട്ടാതെ പോയ ഒരു പ്രമുഖ തമിഴ് നടന്‍ ഇന്ന് തമിഴില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ മുഴുവന്‍ ആരാധകരുള്ള ആളാണ്. പിന്നീട് ആ നടനെ തമിഴ് സിനിമയ്ക്ക് നായകനായി പരിചയപ്പെടുത്തിയതും മണിരത്‌നം തന്നെയാണ്. നോക്കാം

തമിഴ്‌സെല്‍വനായി മമ്മൂട്ടി നോക്കി, വന്നത് പ്രകാശ് രാജ്

ചിത്രത്തില്‍ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്‌സെല്‍വന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം മമ്മൂട്ടി ഓഫര്‍ വേണ്ട എന്ന് വച്ചു.

ഓഡിഷന് പങ്കെടുക്കാനെത്തിയ മാധവന്‍

അന്ന് മമ്മൂട്ടിയ്ക്ക് പകരം ആ വേഷത്തിന് വേണ്ടി നടന്‍ മാധവന്‍ ശ്രമിച്ചിരുന്നുവത്രെ. മാധവന്‍ സിനിമാ മോഹവുമായി നടക്കുന്ന കാലമായിരുന്നു അത്. ഒരു ഹിന്ദി ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്തിരുന്നു.

എന്തുകൊണ്ട് മണിരത്‌നം മാധവനെ ഒഴിവാക്കി

എന്നാല്‍ മാധവനെ മണിരത്‌നം തമിഴ്‌സെല്‍വനെ ഏല്‍പിച്ചില്ല. മാധവന്റെ കണ്ണുകള്‍ക്ക് ചെറുപ്പം തോന്നിയ്ക്കുന്നു എന്നും, തനിക്ക് വേണ്ടത് പക്വതയുള്ളയാളാണെന്ന് തോന്നിക്കുന്ന നടനാണെന്നും പറഞ്ഞാണ് അന്ന് മണിരത്‌നം മാധവനെ തഴഞ്ഞത്

മാധവനെ പരിചയപ്പെടുത്തിയത് മണിരത്‌നം

എന്നാല്‍ ഒരു നായകനായി മാധവനെ തമിഴ് സിനിമയ്ക്ക് പിന്നീട് പരിചയപ്പെടുത്തിയത് മണിരത്‌നം തന്നെയാണ്. അലൈപായുതേ എന്ന ചിത്രത്തിലൂടെ മണിരത്‌നം മാധവനെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. പിന്നീട് കണ്ണത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ തന്റെ ചിത്രങ്ങളിലും മണിരത്‌നം മാധവനെ പരിഗണിച്ചു.

English summary
Actor Madhavan was auditioned for the leading role of Tamizhselvan along with other actors, but Mani Ratnam eventually didn't take him on board as he felt that the actor's eyes looked too young for a senior role.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam