പുതിയ മേക്ക് ഓവറില്‍ ഞെട്ടിച്ച് മാധവന്‍! വൈറലായി നടന്റെ ഇന്‍സ്റ്റഗ്രാം ചിത്രം! കാണൂ

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മാധവന്‍. മണിരത്‌നത്തിന്റെ അലൈപായുതെയിലൂടെ തുടങ്ങിയ മാധവന്‍ തുടര്‍ന്നും ശ്രദ്ധേയ സിനിമകള്‍ ചെയ്തിരുന്നു. തമിഴിനു പുറമെ മലയാളം,കന്നഡ,തെലുങ്ക്,ഹിന്ദി തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചിരുന്നു.

ഒരിടവേളയ്ക്കു ശേഷം ഇരുതി സുട്രു എന്ന ചിത്രത്തിലൂടെയായിരുന്നു മാധവന്‍ തമിഴില്‍ തിരിച്ചുവരവ് നടത്തിയിരുന്നത്. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ ബോക്‌സിങ് കോച്ചായിട്ടായിരുന്നു മാധവന്‍ എത്തിയിരുന്നത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു മാധവന് ലഭിച്ചിരുന്നത്.

madhavan

ഇരുതി സുട്രുവിന് ശേഷമിറങ്ങിയ മാധവന്റെ വിക്രം വേദ എന്ന ചിത്രവും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വിക്രം വേദയില്‍ വിജയ് സേതുപതിയുമൊത്ത് മല്‍സരിച്ചുളള അഭിനയമായിരുന്നു മാധവന്‍ നടത്തിയിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. ജ്യോതിക മുഖ്യ വേഷത്തില്‍ എത്തിയ മഗളിയര്‍ മട്ടും എന്ന ചിത്രത്തിലായിരുന്നു മാധവന്‍ ഒടുവിലായി തമിഴില്‍ അഭിനയിച്ചിരുന്നത്.

മാധവന്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് മാരാ. വിക്രം വേദയ്ക്കു ശേഷം നടന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മാരാ. ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാധവന്‍ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റ്ഗ്രാം പേജിലൂടെ മേക്ക് ഓവര്‍ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X