'വിജയിയുടെ സ്വത്തിൽ കടം കേറി, വിജയകാന്ത് കുടുംബത്തെ രക്ഷിച്ചു പക്ഷെ നന്ദി കാണിച്ചില്ല'; മീശ രാജേന്ദ്രന്‍!
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ദളപതി വിജയ്. ലിയോ കൂടി റിലീസ് ചെയ്യുന്നതോടെ വിജയ് എന്ന നടൻ സിനിമയിൽ കൂടുതൽ ഉയരങ്ങൾ താണ്ടും. അതുമാത്രമല്ല ഇന്ന് തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടന്മാരിൽ ഒരാൾ കൂടിയാണ് വിജയ്.
വിജയിയുടെ പരാജയപ്പെടുന്ന സിനിമകൾ പോലും കോടികളാണ് സമ്പാദിക്കുന്നത്. ബോക്‌സ് ഓഫീസ് പ്രകടനം പരിഗണിക്കാതെ തന്നെ വിജയ് സിനിമ നോണ്‍ തീയറ്റര്‍ റൈറ്റുകളിലൂടെ നല്ല ലാഭം ഉറപ്പാക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെയാണ് പ്രതിഫലത്തിന്റെ കാര്യത്തിലും നാൾക്കുനാൾ വർധനയുണ്ടാകുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയിയുടെ റിലീസിന് തയ്യാറെടുക്കുന്ന ലിയോ. ലിയോയുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷയാണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

പരാജയങ്ങളിൽ നിന്നും തുടങ്ങിയാണ് വിജയ് ഇന്ന് ഏവരും ആരാധിക്കുന്ന സൂപ്പർതാരമായി മാറിയത്. ഇപ്പോഴിതാ വിജയിയെ പരിഹസിച്ചും ആക്ഷേപിച്ചും രംഗത്തെത്തിയിരിക്കുകയാണ് ചെറിയ വേഷങ്ങളിലൂടെ തമിഴിൽ ശ്രദ്ധേയനായ നടൻ മീശ രാജേന്ദ്രന്‍. വിജയിയെ നടൻ രജിനികാന്തുമായി താരതമ്യപ്പെടുത്തിയാണ് മീശ രാജേന്ദ്രൻ സംസാരിച്ചത്.
നന്ദിയില്ലാത്ത തരത്തിൽ നടൻ വിജയകാന്തിനോട് വിജയ് പെരുമാറിയിട്ടുണ്ടെന്നും മീശ രാജേന്ദ്രൻ പറയുന്നു. വിജയിയുടെ എല്ലാ സ്വത്തും കടത്തിലായിരുന്ന സമയത്ത് വിജയകാന്താണ് താങ്ങായതെന്നും എന്നാൽ സൂപ്പർ താരമായശേഷം വിജയകാന്തിനെ വിജയ് പരിഗണിക്കുന്നില്ലെന്നും മീശ രാജേന്ദ്രൻ എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാന്‍ രജിനി ഫാനാണ്. എന്നാല്‍ അതിലപ്പുറം ക്യാപ്റ്റന്‍ വിജയകാന്ത് ആരാധകനാണ്. വിജയകാന്തിനോട് വിജയ് ചെയ്തത് ഒട്ടും ശരിയല്ല. 1992ലാണ് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഉണ്ടാകുന്നത്. വിജയകാന്തിനോളം തമിഴ് സിനിമയില്‍ ആക്ഷന്‍ ചെയ്യുന്ന താരം വേറെയില്ലായിരുന്നു. അത് 80കളിലും 90കളിലും ഉള്ള എല്ലാവര്‍ക്കും അറിയാം.'
'എന്നാല്‍ നാളെയെ തീര്‍പ്പ് എന്ന പടത്തിലൂടെ 92ല്‍ വിജയ് നായകനായി എത്തി. അദ്ദേഹത്തിന്‍റെ പിതാവ് എസ്.സി ചന്ദ്രശേഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്തത്. ചിത്രം വലിയ പരാജയമായിരുന്നു. ചെന്നൈയിലെ വീട് ഒഴികെ അവരുടെ എല്ലാ സ്വത്തും കടത്തിലായി. വിജയ് തന്നെ ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒന്നിക്കല്‍ വീട് വിറ്റ് കടം വീട്ടുക അല്ലെങ്കില്‍ മറ്റൊരു പടം പിടിച്ച് വിജയിപ്പിച്ച് കടം വീട്ടുക എന്നതായിരുന്നു അന്ന് മുന്നിലുള്ള വഴികളെന്ന്.'

'രണ്ടാമത്തെ വഴിയാണ് അന്ന് വിജയിയും പിതാവും തെരഞ്ഞെടുത്തത്. അതിന് ഒരു സൂപ്പര്‍താരത്തെ സമീപിച്ചു. ക്യാപ്റ്റന്‍ പ്രഭാകരൻ പോലെ ഹിറ്റ് നല്‍കിയ നില്‍ക്കുന്ന വിജയകാന്ത് ആ മോശം ഘട്ടത്തില്‍ വിജയ് കുടുംബത്തെ സിനിമ ചെയ്ത് രക്ഷിച്ചു. അങ്ങനെ വിജയ് നായകനായ സെന്തൂര പാണ്ഡിയില്‍ വിജയകാന്ത് അഭിനയിച്ചു. അന്ന് ആക്ഷന്‍ ഹീറോയായിരുന്ന വിജയകാന്ത് ഒരു ആക്ഷന്‍ പോലും ആ ചിത്രത്തില്‍ ചെയ്തില്ല. ക്യാപ്റ്റന്‍റെ സാന്നിധ്യമാണ് ആ പടം വിജയിക്കാന്‍ കാരണം.'
'വിജയിക്ക് പിന്നീട് തമിഴ് സിനിമയില്‍ തുടര്‍ന്നും അവസരം ഉണ്ടാക്കിയതും അത് തന്നെയാണ്. എന്നാല്‍ പിന്നീട് ആ വിജയകാന്തിനെ വിജയ് ഒന്ന് കാണുവാന്‍ എങ്കിലും വന്നോ?. അല്ലെങ്കില്‍ ജന്മദിനത്തിന് ആശംസിച്ചോ. അതൊന്നും ശരിയല്ല. തമിഴ് സിനിമ ലോകത്ത് ഞാന്‍ ഉറുമ്പും വിജയ് ആനയുമാണ്. പക്ഷെ ഇതൊന്നും ശരിയല്ല. ക്യാപ്റ്റനെ അവഗണിച്ച ആളാണ് വിജയിയെന്നും', മീശ രാജേന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications