twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മാതാപിതാക്കൾ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി', തുറന്ന് പറഞ്ഞ് ബി​ഗ് ബോസ് താരം

    |

    ട്രാൻസ്ജെൻഡേഴ്സ് സമൂഹത്തിൽ നിലനിൽക്കാൻ നേരിടേണ്ടിവരുന്ന പീഡനങ്ങൾ വളരെ വലുതാണ്. പലപ്പോഴും കുടുംബത്തിൽ നിന്നടക്കം ഇവർക്ക് പരിഹാസങ്ങളും മാനസീക പീഡനങ്ങളും ഏൽക്കേണ്ടി വരാറുണ്ട്. പീഡനങ്ങളും കളിയാക്കലുകളും സഹിക്ക വയ്യാതെ വീട് വിട്ട് ഇറങ്ങിയവരും ഒളിച്ചോടി മറ്റ് സ്ഥലങ്ങളിൽ അഭയം പ്രാപിച്ചവരും നിരവധിയാണ്.

    Also Read: തന്റെ ജീവിതത്തിലെ പ്രണയത്തിന് പിറന്നാൾ ആശംസിച്ച് അമൃത സുരേഷ്

    അടുത്തിടെയാണ് ബിഗ് ബോസ് തമിഴ് 5 ആരംഭിച്ചത്. നടിയും മോഡലുമായ നമിത മാരിമുത്തു സീസൺ 5ലെ ഒരു മത്സരാർഥിയാണ്. ഒരു ട്രാൻസ് വുമൺ ആയതിനാൽ അവളുടെ സുഹൃത്തുക്കളും കുടുംബവും സമൂഹവും അവൾക്ക് സമ്മാനിച്ച ദുരനുഭവങ്ങളെ കുറിച്ച് ഷോയിൽ തുറന്ന് സംസാരിച്ചിരിക്കുകയാണ് നമിത മാരിമുത്തു. റിയാലിറ്റി ഷോയുടെ നാലാം ദിവസം ഒരു കടൈ സൊല്ലട്ടുമ എന്ന ലക്ഷ്ഴറി ബഡ്ജറ്റ് ടാസ്കിന്റെ ഭാ​ഗമായാണ് നമിത താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

    Also Read: 'ഒരു ദീപാവലി ആശംസയിലൂടെ ഞാൻ നടനായി മാറി', ആസിഫ് അലി പറയുന്നു

    സ്ത്രൈണത തിരിച്ചറിഞ്ഞപ്പോൾ

    തന്റെ ലിംഗ സ്വത്വം തിരിച്ചറിയാനും ഉൾക്കൊള്ളാനും തുടങ്ങിയപ്പോൾ നേരിടേണ്ടിവന്ന പീഡനങ്ങൾ വിവരിച്ചുകൊണ്ടാണ് നമിത ഒറു കഥൈ സൊല്ലട്ടുമ ടാസ്കിൽ പങ്കെടുത്തത്. '10 വയസ് മുതൽ ഭം​ഗിയായി നടക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഞാൻ നന്നായി പഠിക്കുകയും പത്താം ക്ലാസ്സിൽ 900ഓളം മാർക്കുകൾ നേടുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ പതുക്കെ പതുക്കെ എന്നിൽ ചില ശാരീരിക മാറ്റങ്ങൾ തിരിച്ചറിയാൻ തുടങ്ങി. എന്റെ സ്തനം വലുതാകാൻ തുടങ്ങുന്നതായി അനുഭവപ്പെട്ടു. ഡോക്ടറായ എന്റെ അമ്മാവനോട് സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അതിന് ശേഷവും മൂന്ന് മാസത്തിനുള്ളിൽ എന്റെ സ്തനങ്ങൾ വീണ്ടും വളരാൻ തുടങ്ങി' നമിത പറഞ്ഞു.

    സമൂഹം നൽകിയത്

    ബന്ധുക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ വെച്ച് പെൺകുട്ടിയുടെ വേഷം ധരിച്ചതിന് ബന്ധുക്കൾ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും നമിത പറയുന്നു. ആ സംഭവങ്ങളെല്ലാം വലിയ ആഘാതങ്ങൾ മനസിൽ സൃഷ്ടിച്ചിരുന്നുവെന്നും. നാല് കൂടുതൽ തവണ പലപ്പോഴായി വീട് വിട്ട് പോകാൻ ശ്രമിച്ചിരുന്നുവെന്നും സ്വയം സുരക്ഷയെ കരുതി മടങ്ങി വരേണ്ടി വരികയായിരുന്നുവെന്നും നമിത പറഞ്ഞു.

    മാതാപിതാക്കളുടെ ഭീഷണി

    ട്രാൻസ്ജെൻഡർ സമൂഹത്തിൽപ്പെട്ടവർ ഉൾപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുത്തതിന് മാതാപിതാക്കൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നമിത പറയുന്നു. 'ഞാൻ എന്റെ അമ്മയുടെ സാരിയുടുത്ത് ട്രാൻസ്ജെൻഡേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത് നൃത്തം ചെയ്തു. പരിപാടിക്ക് ശേഷം ഞാൻ വീട്ടിലെത്തിയപ്പോൾ എന്റെ മാതാപിതാക്കൾ എന്നെ തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചിലരുടെകളിയാക്കലുകളും കുത്തുന്ന വാക്കുകളുമാണ് അവരെ എന്നെ ഭീഷണിപ്പെടുത്താൻ പ്രേരിപ്പിച്ചത്. നമിത പറഞ്ഞു. പിന്നീട് മൂന്ന് മാസത്തിലേറെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നുവെന്നും നമിത പറയുന്നു. ശേഷം താൻ പൊലീസിന് നൽകിയ പരാതിപോലും പിന്നീട് പലരും ചേർന്ന് മാറ്റിയെഴുതിയെന്നും നമിത പറഞ്ഞു. തുടർന്ന് തന്നെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രായം കോടതിയിൽ തെളിയിക്കാൻ സാധിച്ചുവെന്നും ശേഷം തനിക്ക് അനുകൂലമായി വിധി വരികയായിരുന്നുവെന്നും നമിത പറഞ്ഞു. അതിനുശേഷമാണ് താൻ ആഗ്രഹിച്ച ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് കിട്ടിയതെന്നും നമിത കൂട്ടിച്ചേർത്തു.

    Recommended Video

    Bigg boss Arya got cheated on her birthday | FilmiBeat Malayalam
    സ്ത്രീയായുള്ള മാറ്റം

    ഒരുപാട് പോരാട്ടങ്ങൾക്ക് ശേഷം തന്റെ ലിംഗ സ്വത്വം മനസിലാക്കാനും അതുമായി പൊരുത്തപ്പെടാനും മാതാപിതാക്കളോട് അഭ്യർഥിച്ചുവെന്നും പിന്നീട് അവരുടെ സഹായത്തോടെ ഒരു സ്ത്രീയായി രൂപാന്തരപ്പെട്ടുവെന്നും നമിത പറയുന്നു. തനിക്ക് ലഭിച്ച കുടുംബസ്വത്ത് പിന്നീട് ട്രാൻസ് ജെൻഡർ സമൂഹത്തിൽപ്പെട്ടവരെ സഹായിക്കാൻ ഉപകരിച്ചുവെന്നും നമിത പറയുന്നു. മിസ് ട്രാൻസ് ക്വീൻ ഇന്ത്യ 2018, മിസ് ട്രാൻസ് സ്റ്റാർ ഇന്ത്യ 2019 എന്നീ മത്സരങ്ങളിൽ വിജയിയുമാണ് നമിത മാരിമുത്തു. മിസ് ട്രാൻസ് സ്റ്റാർ ഇന്റർനാഷണലിലും നമിത മാരിമുത്തു പങ്കെടുത്തിട്ടുണ്ട്.

    Read more about: bigg boss tamil actress
    English summary
    actor model bigg boss contestant Namitha Marimuthu open up about her struggle as a transgender life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X