മകളെ പ്രസവിച്ചത് വാട്ടര്‍ ബെര്‍ത്തിലൂടെ! പ്രസവ സമയത്തെ ചിത്രങ്ങള്‍ പുറത്ത് വിട്ട് താരദമ്പതിമാര്‍

സിനിമാ തിരക്കുകളില്‍ നിന്നും മാറി ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കഴിയുകയായിരുന്നു എല്ലാ താരങ്ങളും തന്നെ. അതോടെ പുതിയ വിശേഷങ്ങളാണ് എല്ലാവര്‍ക്കും പങ്കുവെക്കാനുള്ളത്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമാലോകത്തുമൊക്കെ ഗര്‍ഭിണിമാരായ നിരവധി നടിമാരുണ്ട്. അടുത്തിടെയാണ് എല്ലാവരും ഈ വിശേഷങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്.

ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.

പ്രസവത്തെ കുറിച്ച് ശ്രുതി

ഹൈദരാബാദില്‍ നിന്നും മകള്‍ ജനിച്ചതിനെ കുറിച്ചും ഇനി കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നവര്‍ക്കുള്ള ചില ഉപദേശങ്ങളുമാണ് താരദമ്പതിമാര്‍ പങ്കുവെച്ചത്. വാട്ടര്‍ ബെര്‍ത്തിലൂടെയായിരുന്നു ശ്രുതി കുഞ്ഞിന് ജന്മം നല്‍കിയത്. ആ അനുഭവം കുഞ്ഞ് ജനിക്കുന്നതിന് തൊട്ട് മുന്‍പുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ ശ്രുതി പങ്കുവെച്ചു. എല്ലാ കാര്യത്തിലും ഭാര്യയ്ക്ക് പിന്തുണയുമായി നകുലും ഉണ്ടായിരുന്നു.

പ്രസവത്തെ കുറിച്ച് ശ്രുതി

'അകിറ ജനിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാവും. സത്യസന്ധമായി പറഞ്ഞാല്‍ അതൊരു സ്വപ്‌നം പോലെ തോന്നുകയാണിപ്പോള്‍. ഞാന്‍ 32 ആഴ്ചയോളം ഗര്‍ഭിണിയായിരിക്കവേ ഞാനു നകുലും നാല് പൂച്ചകളുമായി ഡ്രൈവ് ചെയ്ത് ഹൈദരാബാദിലേക്ക് പോയി. എന്തിനാണ് ഒറ്റയ്ക്ക് ഹൈദരാബാദിലേക്ക് പോകുന്നത്? നിങ്ങള്‍ രണ്ട് പേരും കൂടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും? എന്നൊക്കെ നിരവധി പേര്‍ ചോദിച്ചിരുന്നു.

 പ്രസവത്തെ കുറിച്ച് ശ്രുതി

കുഞ്ഞിന് ജന്മം നല്‍കുന്ന കാര്യത്തില്‍ ഓരോ സ്ത്രീകള്‍ക്കും അവരുടേതായ താല്‍പര്യമുണ്ടാവണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. പ്രസവം യഥാര്‍ഥത്തില്‍ സ്ത്രീകളുടെ ആഴത്തിലുള്ള പേടിയാണ്. എന്നാല്‍ എല്ലാവരെക്കാളും ശക്തയാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. എല്ലാ സ്ത്രീകളും ഭാര്യമാരുമെല്ലാം നിങ്ങളുടെ സ്വന്തം അവസ്ഥ മനസിലാക്കി വേണം ഇതില്‍ ഗവേഷണം നടത്താന്‍. അല്ലാതെ മറ്റൊരാള്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. എന്നെ വിശ്വസിക്കൂ. കഠിനായി പരിശീലിക്കുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പോരാടന്‍ സാധിക്കും. എന്നുമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ ശ്രുതി പറയുന്നത്.

More from Filmibeat

Read more about: nakul നകുല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X