ദുല്‍ഖറിന് ഭാഗ്യമില്ല, മണിരത്‌നം ചിത്രത്തില്‍ നിന്നും പുറത്ത്
നമ്മുടെ ചുള്ളന്‍ ചെക്കന്‍ ദുല്‍ഖര്‍ സല്‍മാന് മണിരത്‌നത്തിന്റെ അടുത്ത സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യം ഇല്ല. വീണ്ടും ദുല്‍ഖറിനെ പുറത്താക്കിയ വാര്‍ത്തയാണ് കേള്‍ക്കുന്നത്. ദുല്‍ഖര്‍ സല്‍മാന് പകരം ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തെലുങ്കു താരം നവീന്‍ ബാബുവിനാണ്.
ദുല്‍ഖറിനെയും കാര്‍ത്തിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം അടുത്ത ചിത്രം ഒരുക്കുന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍, ദുല്‍ഖറിനു പകരം തെലുങ്കു നടന്‍ മഹേഷ് ബാബു ആയിരിക്കും ചിത്രത്തില്‍ എത്തുന്നത് എന്നാണ് പിന്നീട് റിപ്പോര്‍ട്ട് വന്നത്. എന്നാലും അതും ശരിയായ വാര്‍ത്തയല്ല, നവീന്‍ ബാബുവായിരിക്കും കാര്‍ത്തിക്കൊപ്പം ചിത്രത്തില്‍ എത്തുന്നത്.

എസ്എസ് രാജമൗലിയുടെ ഈച്ച എന്ന ചിത്രത്തിലെ നാനി എന്ന കഥാപാത്രം അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ നടനായിരുന്നു നവീന്‍ ബാബു. തമിഴിലും തെലുങ്കിലും ചിത്രം ഒരുക്കുന്നതു കൊണ്ട് ഷൂട്ടിങ് എപ്പോള്‍ ആരംഭിക്കുമെന്ന് പുറത്തുവിട്ടിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന് മലയാളത്തില്‍ തിരക്കായതു കൊണ്ട് മണിരത്‌നത്തിന്റെ ചിത്രം ഉപേക്ഷിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. നിത്യ മേനോനും, ശ്രുതി ഹാസനും, കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെ നായികമാര്‍.


Click it and Unblock the Notifications