'വിവാഹനിശ്ചയത്തിനുശേഷം വീടിന് പുറത്തിറങ്ങാൻ ഭയന്നു, മകളെ തന്നാൽ മതി മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കേണ്ട'

തമിഴ് നടൻ നെപ്പോളിയന്റെ മൂത്ത മകൻ ധനുഷിന്റെ വിവാഹമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. തമിഴ്നാട് സ്വദേശിനിയായ അക്ഷയ എന്ന പെൺകുട്ടിയാണ് മസ്കുലർ ഡിസ്ട്രോഫി ബാധിതനായ ധനുഷിനെ വിവാഹം ചെയ്തത്. ജപ്പാനിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചലനശേഷി പോലുമില്ലാത്ത ഭിന്നശേഷിക്കാരനായ ധനുഷിന് വധുവിനെ നെപ്പോളിയൻ പണം എറിഞ്ഞ് വാങ്ങിയതാകുമെന്നെല്ലാം ചർച്ചകൾ ഉണ്ടായിരുന്നു.

അക്ഷയയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തിയായിരുന്നു ഏറെയും കമന്റുകൾ വന്നത്. പണവും പ്രശസ്തിയും മോഹിച്ച് മകളുടെ ജീവിതം മാതാപിതാക്കൾ നശിപ്പിച്ചുവെന്നെല്ലാം കമന്റുകളുണ്ടായിരുന്നു. ഇപ്പോഴിതാ ധനുഷ്-അക്ഷയ വിവാ​ഹത്തെ കുറിച്ച് അക്ഷയയുടെ മാതാപിതാക്കൾ തന്നെ സംസാരിച്ചിരിക്കുകയാണ്.

Nepolean son marraige

ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ മകളെ നെപ്പോളിയന്റെ മകന് വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചത് മകളുടെ ഇഷ്ടപ്രകാരമാണെന്നും അക്ഷയയുടെ മാതാപിതാക്കൾ പറയുന്നു. മാതാപിതാക്കൾ എന്ന രീതിയിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. മകളെ നല്ല വീട്ടിലേക്ക് പറഞ്ഞയക്കണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആ​ഗ്രഹമാണ്.

അങ്ങനെ നോക്കുമ്പോൾ ഞങ്ങൾ വളരെ ലക്കിയാണ്. ആദ്യത്തെ മകളുടെ വിവാഹം കഴിഞ്ഞു. അവൾ നന്നായി ജീവിക്കുന്നു. അതുപോലെ രണ്ടാമത്തെ മകളും നല്ല വീട്ടിൽ ചെന്ന് കയറി നന്നായി ജീവിക്കണമെന്ന് ഞങ്ങൾക്കുണ്ടായിരുന്നു. അക്ഷയ തന്നെയാണ് ധനുഷിനെ വിവാഹം ചെയ്യാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ചത്. അക്ഷയ ധനുഷിനെ ഹാപ്പിയായി കൊണ്ടുനടക്കുന്നത് കാണുമ്പോൾ എനിക്കും സന്തോഷമാണ്.

അവൾ കാരണം ഒരാൾ ഹാപ്പിയായി ഇരിക്കുന്നുണ്ടല്ലോ. എല്ലാവർക്കും ആ ഒരു ഭാ​ഗ്യം ലഭിക്കില്ല. വിവാഹനിശ്ചയം കഴിഞ്ഞശേഷമുള്ള ഒരു മാസം വീടിന് പുറത്തിറങ്ങാൻ ഞങ്ങൾ ഭയന്നു. കാരണം ചുറ്റുപാടുമുള്ള അയൽക്കാരെല്ലാം ഈ വിഷയം സംസാരിക്കാൻ തുടങ്ങിയിരുന്നു. എല്ലാം എല്ലാവരെയും പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. പിന്നെ എത്ര നാളെന്ന് കരുതി വീട്ടിൽ തന്നെ ഇരിക്കും. മാരേജ് ലൈഫ് എന്നാൽ ഫിസിക്കൽ മാത്രമല്ലല്ലോ ലവ്വും അണ്ടർസ്റ്റാന്റിങ്ങും കൂടിയല്ലേ.

നെപ്പോളിയൻ സാറിന്റെ മാമനാണ് അക്ഷയയെ ധനുഷിന് വേണ്ടി ഞങ്ങളോട് ആദ്യം ചോദിച്ചത്. അക്ഷയയുടെ അഭിപ്രായം ചോദിച്ചാണ് ഞങ്ങൾ മറുപടി പറഞ്ഞത്. ധനുഷ് ആദ്യമായി അക്ഷയയ്ക്ക് കൊടുത്ത സമ്മാനം ഐ ഫോണാണ്. കാരണം അവൾക്ക് ഫോൺ ഉണ്ടായിരുന്നില്ല. ഇനി ഞങ്ങൾ അക്ഷയയെ ഒരുപാട് മിസ് ചെയ്യും. വീട്ടിൽ ഓടികളിച്ച് നടക്കുന്ന കുട്ടിയാണ്.

Nepolean son marraige

എപ്പോഴും എനർജിയോടെയെ അക്ഷയെ കാണാൻ കഴിയു. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കാൻ പറ്റാത്തതിനാൽ നിശ്ചയത്തിന് ഞങ്ങൾ ഒരുപാട് ബന്ധുകളെയും സുഹൃത്തുകളെയും ക്ഷണിച്ചിരുന്നു. ധനുഷിനെ ഞാൻ വിവാഹം ചെയ്യാൻ ആ​ഗ്രഹിക്കുന്നു. എന്നെ സപ്പോർട്ട് ചെയ്യണമെന്നാണ് അക്ഷയ ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും യെസ് പറഞ്ഞു. നല്ല വീട്ടിലേക്കാണ് അവളെ കൊടുത്തത് എന്നത് ഒരു സന്തോഷമാണ്.

മകളെ തന്നാൽ മതി മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കേണ്ടെന്നാണ് നെപ്പോളിയൻ സാർ പറഞ്ഞത്. 2004 വരെ അക്ഷയയ്ക്ക് നിരവധി ആരോ​ഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അഞ്ച് വയസായപ്പോഴാണ് അതൊക്കെ മാറിയതെന്നും മാതാപിതാക്കൾ പറയുന്നു.

More from Filmibeat

Read more about: nepolean
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X