മദ്യം സൂക്ഷിക്കാന്‍ മാത്രം വലിയൊരു മുറി, വീടിനകത്ത് ലിഫ്റ്റ്! നെപ്പോളിയന്റെ അമേരിക്കയിലെ വീട്ടിലെ വിശേഷങ്ങളിത്
മകന്റെ വിവാഹത്തോടനുബന്ധിച്ച് നടന്‍ നെപോളിയന്റെ വിശേഷങ്ങള്‍ ആണ് പുറത്തുവരുന്നത്. കോടികള്‍ മുടക്കി ജപ്പാനില്‍ വച്ചായിരുന്നു മകന്‍ ധനുഷിന്റെ വിവാഹം നടത്തിയത്. തമിഴ് സിനിമയില്‍ നിന്നും പ്രമുഖരായ താരങ്ങളും ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മുന്‍പ് നടനും രാഷ്ട്രീയപ്രവര്‍ത്തകനും ഒക്കെയായിരുന്നു നെപ്പോളിയന്‍ കേന്ദ്ര സഹകാര്യമന്ത്രി കൂടിയായിരുന്നു.
ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒക്കെ വിട്ട് കുടുംബത്തോടൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാണ്. 300 ഏക്കറിലധികം സ്ഥലം ഇവിടെയുണ്ട്. വലിയൊരു ഫാം നടത്തിയും അമേരിക്കന്‍ ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് താരമിപ്പോള്‍. മാത്രമല്ല ബംഗ്ലാവിന് സമാനമായ വലിയൊരു വീടും നടനുണ്ട്.

കഴിഞ്ഞവര്‍ഷം ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലിലൂടെ നെപ്പോളിയന്റെ വീടും അദ്ദേഹത്തിന്റെ ഫാം ഹൗസുമൊക്കെ കാണിച്ചിരുന്നു. മകന്റെ സൗകര്യാര്‍ത്ഥം വീടിനകത്ത് ലിഫ്റ്റും അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ബെഡും തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വീട്ടിലുള്ള ഓരോരുത്തര്‍ക്കും അവരുടേതായ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കിടപ്പ് മുറികളാണുള്ളത്. അതിന് പുറമേ ലിവിംഗ് റൂമുകളും അടുക്കളയും തുടങ്ങി പന്ത്രണ്ടായിരത്തിന് മുകളില്‍ സ്വകയര്‍ഫീറ്റാണ് വീടുള്ളത്. ഒരു ടെക്‌സ്റ്റൈല്‍സ് കടയ്ക്ക് സമാനമായിട്ടാണ് വസ്ത്രങ്ങള്‍ അടുക്കി വെച്ചിരിക്കുന്നത്. ഭാര്യയുടെ സാരിയും മറ്റ് ഇന്ത്യന്‍ വസ്ത്രങ്ങള്‍ക്കുമായി ഒരു മുറി, അതുപോലെ ഓരോരുത്തര്‍ക്കും വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ മാത്രം മുറികളുണ്ട്.
ഇതിന് പുറമേ വൈന്‍ സ്റ്റോര്‍ ചെയ്യുന്നതിനായി വലിയൊരു മുറിയാണുള്ളത്. വൈന്‍ കുപ്പികള്‍ക്കിയില്‍ നൂറുക്കണക്കിന് മദ്യം നിറച്ച കുപ്പികളുമുണ്ട്. ഭക്ഷണത്തിന് മുന്‍പും ശേഷവുമൊക്കെ വൈന്‍ കുടിക്കുന്നത് അമേരിക്കരുടെ ശീലമാണ്. എല്ലാ വീടുകളിലും സമാനമായ സ്റ്റോറുകളുണ്ടാവും. എന്നാല്‍ താന്‍ മദ്യപിക്കാറില്ലെന്നും ഇവിടെയിരിക്കുന്ന കുപ്പികളൊക്കെ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഉള്ളതാണെന്നും നടന്‍ പറയുന്നു. ഇതിന് പുറമേ ഹോം തിയേറ്ററടക്കം സവിശേഷതകള്‍ ഏറെയുള്ള വീടാണ് നടന്റേത്.

അതേ സമയം നടന്‍ നെപ്പോളിയന് വലിയ പ്രശംസയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. 'മകന്റെ വിവാഹത്തിന് വന്ന അതിഥികള്‍ക്കെല്ലാം ഫ്രീ ആയി ജപ്പാന്‍ ടൂര്‍ പ്രഖ്യാപിച്ചു. മസ്‌കുലര്‍ ഡിസ്ട്രോഫി മൂലം തളര്‍ന്നു കിടക്കുന്ന ധനുഷ് എന്ന മകനെ ഇത്രയും കാലം രാജകുമാരനെ പോലെ പരിപാലിച്ച് അവന് സുന്ദരിയായ അക്ഷയയെ ഭാര്യയെ നല്‍കി ആര്‍ഭാടപൂര്‍ണ്ണമായി വിവാഹം നടത്തി പരിപാലിക്കുന്ന നെപ്പോളിയന്‍ സാര്‍ എത്ര മഹാനായ പിതാവാണ്!
ഭാഗ്യം ചെയ്ത മകനാണ് ഈ താരപുത്രന്‍ ധനുഷ്. 6 ഇതാവണം പിതാവ് ഇങ്ങനെയാകണം ഒരു പിതാവ്. നെപ്പോളിയന്‍ സാര്‍ പിതൃവാല്‍സല്യത്തിന്റെ ഉത്തമ ഉദാഹരണം. വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍...
ഭാരതിരാജയുടെ സംവിധാനത്തിലൂടെയാണ് നെപ്പോളിയന്‍ നായകനായി അരങ്ങേറ്റം കുറിച്ചത്. നായകന്‍, വില്ലന്‍ തുടങ്ങി നിരവധി വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം രാഷ്ട്രീയത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു, മുന്‍പ് കേന്ദ്ര സഹമന്ത്രിയും ആയിരുന്നു.


Click it and Unblock the Notifications