രണ്ടാം ഭാര്യയെ പുറംലോകത്തിന് പരിചയപ്പെടുത്താനൊരുങ്ങി പ്രഭുദേവ; ആരാധകര്‍ കാത്തിരുന്ന നിമിഷം ഉടൻ
നടനും നൃത്ത കൊറിയോഗ്രാഫറുമായി പ്രഭുദേവയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളായിരുന്നു പുറത്ത് വന്നത്. താരം സഹോദരിയുടെ മകളെ വിവാഹം കഴിച്ചു എന്നായിരുന്നു ആദ്യമെത്തിയ റിപ്പോര്‍ട്ട്. പിന്നാലെ ഗോസിപ്പുകളുടെ ഘോഷയാത്രയായിരുന്നു. ഒടുവില്‍ പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദരം വാര്‍ത്ത സത്യമാണെന്ന് പുറംലോകത്തെ അറിയിച്ചിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അധികം വൈകാതെ പ്രഭുദേവയും ഭാര്യയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുമെന്നാണ്. ലോകത്തിന് മുന്നില്‍ തന്റെ ഭാര്യയെ പരിചയപ്പെടുത്തുന്നതിന് വേണ്ടി പ്രഭുദേവ പ്രസ്മീറ്റിന് ഒരുങ്ങുന്നതായിട്ടും സൂചനകളുണ്ട്. ഇതോടെ ആരാധകര്‍ കാത്തിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിക്കും.

ഡോക്ടറായ ഹിമാനിയാണ് പ്രഭുദേവയുടെ രണ്ടാം ഭാര്യ. മേയ് മാസത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ലോക്ഡൗണ്‍ കാരണം ഇരുകുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു താരവിവാഹം. ചികിത്സയുടെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് ഹിമാനിയെ കണ്ടുമുട്ടിയതെന്ന് നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് രാജു സുന്ദരവും വ്യക്തമാക്കി.
തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതിനാല്‍ പ്രഭുദേവയ്ക്ക് ശക്തമായ പുറംവേദന ഉണ്ടായിരന്നു. അത് ചികിത്സിക്കുന്നതിന് വേണ്ടിയാണ് മുംബൈയില്‍ ഡോക്ടര്‍ ഹിമനിയുടെ അടുത്ത് എത്തിയത്. അങ്ങനെ തുടങ്ങിയ പരിചയം സൗഹൃദവും കടന്ന് പ്രണയത്തിലെത്തുകയായിരുന്നു. ഇതോടെ ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനതതിലെത്തി.
Recommended Video
പ്രഭുദേവയും ഹിമാനയും മുംബൈയിലായിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയില്‍ നിന്നും ചെന്നൈയിലെത്തി. അവിടെ രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം നടത്തിയത്. സഹോദരന്‍ വിവാഹിതനായതില്‍ ഒരുപാട് സന്തോഷമുണ്ട് തനിക്കെന്നും രാജു സുന്ദരം പറഞ്ഞിരുന്നു. വിവാഹ വാര്‍ത്തയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരികരണത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരുന്നത്. അതുകൊണ്ട് തന്നെ താരസഹോദന്റെ വാക്കുകള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തു.


Click it and Unblock the Notifications











