മക്കളോടുള്ള അടുപ്പം പ്രശ്‌നമാണ്! ആദ്യ ബന്ധത്തിലുള്ള ആണ്‍മക്കളെ കുറിച്ചും പ്രണയവിവാഹത്തെ കുറിച്ചും പ്രഭുദേവ
നര്‍ത്തകനായി സിനിമയിലേക്ക് എത്തി പിന്നീട് നടനായും സംവിധായകനായിട്ടുമൊക്കെ വളര്‍ന്ന താരമാണ് പ്രഭുദേവ. ഇന്ന് തെന്നിന്ത്യയിലെ തന്നെ താരമൂല്യമുള്ള മികച്ച നടന്മാരില്‍ ഒരാളായി പ്രഭുദേവ മാറി. എന്നാല്‍ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു പലപ്പോഴും വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്.
ആദ്യ വിവാഹജീവിതം വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് അവസാനിപ്പിച്ചത്. ശേഷം നടി നയന്‍താരയുമായി ഇഷ്ടത്തിലായിരുന്നെങ്കിലും ആ പ്രണയവും അവസാനിപ്പിച്ചു. ഇപ്പോള്‍ ഹിമാനി സിംഗിനെ വിവാഹം കഴിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ്.
എന്നാല്‍ ആദ്യ ബന്ധത്തിലുള്ള മക്കളുമായി വളരെ അറ്റാച്ച്‌മെന്റിലാണ് താനെന്ന് പറയുകയാണ് താരമിപ്പോള്‍. ബിഹൈന്‍ഡ്‌വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ നടന്‍ തുറന്ന് സംസാരിച്ചത്.

കോളേജില്‍ പഠിക്കാത്തതിന് കാരണം അന്ന് പഠനമൊന്നും ഇന്നത്തെത് പോലെ സജീവമായിട്ടില്ല. അതുകൊണ്ടാണെന്നാണ് പ്രഭുദേവ പറയുന്നത്. മാത്രമല്ല തന്റെ അച്ഛന്‍ വളരെ സ്ട്രിക്ട് ആയിരുന്നു. ഇപ്പോള്‍ കൂടി അദ്ദേഹത്തിന്റെ ഒച്ച കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കും. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാന്‍ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണയമായിരുന്നു.
എപ്പോഴും ഡാന്‍സ് ഡാന്‍സ് എന്ന് പറഞ്ഞിരിക്കുന്ന എനിക്ക് ഒരു പ്രണയമോ, എന്നോര്‍ത്ത് അവര്‍ ഞെട്ടി. മാത്രമല്ല ആ പ്രണയം അവര്‍ സമ്മതിച്ചതുമില്ല. ഒരുപാട് എതിര്‍പ്പുകളെ അവഗണിച്ചാണ് അന്ന് വിവാഹം കഴിച്ചതെന്ന് പ്രഭുദേവ പറയുന്നു.
ജീവിതത്തില്‍ ഏറ്റവും വേദനയുണ്ടായിട്ടുള്ള ഒത്തിരി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മക്കളുടെ മേലെ ഭയങ്കരമായിട്ടുള്ള അടുപ്പം ഉണ്ടാവരുതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ കൂടെയുണ്ട്. മക്കളുമായി എനിക്കുള്ളത് പോലെ അവരും വളരെ അറ്റാച്ച്മെന്റിലാണ്.
മൂത്ത മകന് ഇരുപതും രണ്ടാമത്തെ മകന് പതിനഞ്ച് വയസ്സുമായി. പക്ഷെ ഇപ്പോഴും അവരെനിക്ക് ചെറിയ കുട്ടികളാണ്. ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാന്‍ നോക്കുന്നത്. അവരുമായുള്ള അമിതമായ അറ്റാച്ച്മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവര്‍ക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നില്‍ക്കാന്‍ കഴിയുന്നില്ല. അവരാണ് എന്റെ സന്തോഷം.
മക്കള്‍ എങ്ങനെ വളരും, എന്തായി തീരും എന്നൊക്കെയുള്ള ടെന്‍ഷനും അവലാതിയുമുണ്ട്. മക്കളുടെ കാര്യത്തില്‍ എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചാലും എനിക്ക് വിട്ടു വരാന്‍ കഴിയുന്നില്ലെന്നാണ് പ്രഭു ദേവ പറയുന്നത്.

പ്രഭുദേവ ഒരു ഫ്രണ്ട്‌ലി ഫാദര്‍ ആണെങ്കിലും മക്കളുടെ പ്രണയ വിവാഹത്തിനെ അനുകൂലിക്കുമോന്ന് ചോദിച്ചാല്‍ അറിയില്ലെന്നാണ് താരത്തിന്റെ മറുപടി. അപ്പോള്‍ ഞാന്‍ എങ്ങനെയായിരിക്കുമെന്ന് അറിയില്ല. അപ്പോള്‍ ഞാന്‍ ഒരച്ഛനായി എന്തായിരിക്കും പറയുക എന്നൊന്നും ഇപ്പോള്‍ ചിന്തിച്ചിട്ടില്ല. വേണമെങ്കില്‍ അവരുടെ ഇഷ്ടത്തിന് വിടുമെന്നൊക്കെ കള്ളം പറയാം. പക്ഷെ എല്ലായിപ്പോഴും അവരെ കുറിച്ച് ആലോചിച്ചിരിക്കുന്നതിനാല്‍ ഇപ്പോള്‍ അതിനൊരു ഉത്തരം നല്‍കാന്‍ സാധിക്കില്ല.
ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും സന്തുഷ്ടനായിട്ടുള്ള ആളാണ് ഞാന്‍. പുതിയതായി ഒരു ഷര്‍ട്ട് കിട്ടിയാല്‍ പോലും സന്തോഷമാണ്. ഇപ്പോള്‍ പോലും അങ്ങനൊരു ആകാംഷ തനിക്കുണ്ടാവാറുണ്ടെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല ആദ്യഭാര്യയുമായി വഴക്കുണ്ടായതിനെ കുറിച്ചും താരം പറഞ്ഞു.
വഴക്കും പിണക്കവും എല്ലാം മറക്കാനുള്ളതാണെന്നാണ് താരം പറയുന്നത്. വഴക്കുകള്‍ ഒരിക്കലും വര്‍ഷങ്ങളോളം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. ജീവിതം അത്രയേയുള്ളൂ. ഇവിടെ വച്ച് ഞാനും നിങ്ങളും വഴക്കിട്ടു. ഒരു മാസം കഴിഞ്ഞ് അറിയാത്ത ഒരു നാട്ടില്‍ വച്ച് വീണ്ടും കണ്ടുമുട്ടിയാല്‍ ഞാന്‍ നിങ്ങളുടെ സുഖവിവരം തിരക്കില്ലേ. അതിന് പകരം പഴയ വഴക്ക് അവിടെ ആവര്‍ത്തിക്കുകയാണോ ചെയ്യുക? പിന്നെ എന്തിനാണ് അത്രയും ദൂരം പോകാന്‍ കാത്തു നില്‍ക്കുന്നത്. പിണക്കങ്ങള്‍ മറന്ന് ജീവിക്കാമെന്നാണ് പ്രഭുദേവ പറയുന്നത്.


Click it and Unblock the Notifications











