'ഞാൻ എത്രത്തോളം അനു​ഗ്രഹിക്കപ്പെട്ടവളാണെന്ന് മനസിലായത് നിങ്ങളെ വിവാഹം ചെയ്തശേഷമാണ്'; പ്രഭുദേവയെ കുറിച്ച് ഭാര്യ

ഡാൻസെന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യൻ സിനിമയുടെ ആരാധകരുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേര് നടനും കൊറിയോ​ഗ്രാഫറും അസാധ്യ ഡാൻസറുമായ പ്രഭുദേവയുടേതാണ്. ഇന്ത്യയുടെ മൈക്കിൾ ജാക്സൺ എന്നൊക്കെയാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.

അടുത്തിടെയാണ് താരത്തിന് അമ്പത് വയസ് തികഞ്ഞത്. 1994ല്‍ പവിത്രന്‍ സംവിധാനം ചെയ്ത ഇന്ദു എന്ന ചിത്രത്തിലാണ് പ്രഭുദേവ ആദ്യമായി അഭിനയിച്ചത്. ഡാന്‍സിനോട് പ്രത്യേക താൽപര്യം ഉണ്ടായിരുന്ന പ്രഭു അച്ഛന്‍ മുഗുര്‍ സുന്ദറിന്റെ പരിശീലനത്തില്‍ നര്‍ത്തകനായി. 1993ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ എന്ന ശങ്കര്‍ ചിത്രത്തിലെ ചിക്കു ബുക്ക് എന്ന ഗാനത്തിന് നൃത്തമാടിയ പ്രഭുദേവയെ ജനങ്ങള്‍ ശ്രദ്ധിച്ചു.

Actor Prabhu Deva

ആരാണ് ആ ഡാന്‍സര്‍ എന്ന ചോദ്യം ഉയര്‍ന്നു. പിന്നീട് ശങ്കര്‍ ആ നര്‍ത്തകനെ നായകനാക്കി പുറത്തിറക്കിയ ചിത്രമാണ് കാതലന്‍. അതിന് ശേഷമാണ് പ്രഭുദേവ അറിയപ്പെടുന്ന നടനും നര്‍ത്തകനുമായത്. പ്രൊഫഷണൽ സക്സസ്ഫുള്ളാണെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതം എപ്പോഴും വിവാദങ്ങൾ നിറഞ്ഞതായിരുന്നു.

അമ്പത് വയസിനിടെ നിരവധി സ്ത്രീകളുടെ പേരുമായി കോർത്തിണക്കി പ്രഭുദേവ ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്. പ്രഭുദേവ 1995ൽ തന്റെ പിതാവിന്റെ സംഘത്തിലെ നർത്തകിയായ റംലത്തിനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ആ ബന്ധത്തിൽ അവർക്ക് വിശാൽ, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെ മൂന്ന് ആൺമക്കൾ പിറന്നു.

പിന്നീട് 2008ൽ 12ആം വയസിൽ മാരകമായ അസുഖത്തെ തുടർന്ന് താരത്തിന്റെ മൂത്ത മകൻ വിശാൽ മരിച്ചു. അതോടെ പ്രഭുദേവയും ഭാര്യ റംലത്തുമായുള്ള വിവാ​ഹ ജീവിതത്തിൽ പ്രശ്നങ്ങൾ‌ ഉണ്ടാകാൻ തുടങ്ങി. പിന്നീട് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായുള്ള പ്രണയ ബന്ധം കൂടി വാർത്തകളിൽ‌ നിറഞ്ഞതോടെ 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പ്രഭുദേവയും റംലത്തും വേർപിരിഞ്ഞു.

മക്കൾ‌ പക്ഷെ ഇടയ്ക്കെല്ലാം അച്ഛനൊപ്പം അവധി ആഘോഷിക്കാൻ എത്താറുണ്ട്. തന്റെ ഭർത്താവിനെ തട്ടിയെടുത്തവൾ എന്നാണ് അക്കാലത്ത് നയൻ‌താരയെ റംല വിശേഷിപ്പിച്ചിരുന്നത്. ഇസ്ലാം മതതിൽ നിന്നും പ്രഭുവിനെ വിവാഹം ചെയ്യാൻ റംലത് ഹിന്ദു മതം സ്വീകരിച്ച് ലതയായി മാറിയിരുന്നു.

Actor Prabhu Deva

മറ്റൊരാളുടെ ഭർത്താവിനെ തട്ടിയെടുക്കുന്നവൾ ശിക്ഷിക്കപ്പെടണം. എന്റെ കുടുംബം തകർക്കുകയും ഭർത്താവിനെ തട്ടിയെടുക്കുകയും ചെയ്ത അവളെ അറസ്റ്റ് ചെയ്യാൻ ഞാൻ പോലീസിനേയും കോടതിയെയും സമീപിച്ചിട്ടുണ്ട്. അവളെ എവിടെവെച്ച് കണ്ടാലും ഞാൻ തല്ലും. ഒരു മോശം സ്ത്രീയെന്നതിന്‌ അവൾ ഒരു ഉദാഹരണമാണ്.

പ്രഭുദേവ ഒരു നല്ല ഭർത്താവാണ്. ഞങ്ങളെ 15 വർഷം നന്നായി സംരക്ഷിച്ചു. ഒരു വീടും വെച്ചു. പിന്നീട് എല്ലാം മാറിമറിഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള പെരുമാറ്റം ഞെട്ടിച്ചിരിക്കുകയാണ്. ഞങ്ങളുടെ നിയമം അനുസരിച്ച് വിവാഹിതനായ ഒരാൾക്ക് വീണ്ടും വിവാഹം കഴിക്കാനാവില്ല എന്നാണ് അക്കാലത്ത് നയൻതാരയെ കുറിച്ച് റംലത്ത് പറഞ്ഞത്.

റംലത്തുമായി പിരിഞ്ഞശേഷം 2020ൽ പ്രഭുദേവ മുംബൈ ആസ്ഥാനമായുള്ള ഫിസിയോതെറാപ്പിസ്റ്റായ ഡോ.ഹിമാനിയെ വിവാഹം കഴിച്ചു. വിട്ടുമാറാത്ത നടുവേദനയുള്ള രോഗിയായി ചികിത്സയ്ക്ക് പോയപ്പോഴാണ് അദ്ദേഹം ഹിമാനിയെ ആദ്യം കണ്ടത്.

പിന്നീട് ആ കൂടിക്കാഴ്ച സ്ഥിരമായതോടെ ഇരുവരും പ്രണയത്തിലായി. പ്രഭുദേവയുടെ രണ്ടാം വിവാഹത്തെ കുറിച്ച് റിപ്പോർട്ടുകൾ വരാൻ തുടങ്ങിയപ്പോൾ സഹോദരൻ രാജു സുന്ദരം താരത്തിന്റെ രണ്ടാം വിവാഹം നടന്നുവെന്ന് അറിയിച്ചു. അടുത്തിടെ പ്രഭുദേവ തന്റെ അമ്പതാം ജന്മദിനം ഒരു ചാനൽ ഷോയുമായി ചേർന്ന് ​ഗംഭീരമായി ആഘോഷിച്ചിരുന്നു.

ആ​ഘോഷപരിപാടിയിൽ നേരിട്ട് പങ്കെടുക്കാൻ രണ്ടാം ഭാര്യ ഹിമാനി എത്തിയില്ലെങ്കിലും തന്റെ സ്നേഹനിധിയായ ഭർത്താവിനോട് പറയാനുള്ളത് വീഡിയോ വഴി ഹിമാനി പറഞ്ഞിരുന്നു. ആദ്യമായാണ് ​ഹിമാനി ഇത്തരത്തിൽ പബ്ലിക്കായി വന്ന് സംസാരിക്കുന്നത്. സ്‌നേഹം, പരിചരണം, അച്ചടക്കം, കുടുംബത്തോടുള്ള സ്നേ​​‌ഹം, നർമ്മബോധം എന്നിവയെല്ലാം പ്രഭുവിനുണ്ട്.

അ​ദ്ദേഹത്തെ ഭർത്താവായി കിട്ടിയത് വലിയ ഭാഗ്യമായി തോന്നുന്നു. ഞാൻ എത്രത്തോളം അനു​ഗ്രഹിക്കപ്പെട്ടവളാണെന്ന് മനസിലായത് നിങ്ങളെ വിവാഹം ചെയ്തശേഷമാണ്. വിവാഹത്തിന് ശേഷം താൻ വളരെ സന്തോഷവതിയാണെന്നും ഹിമാനി ഭർത്താവ് പ്രഭുദേവയെ പുകഴ്ത്തി പറഞ്ഞു.

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X