അച്ഛന്‍റെ അനുസ്മരണ ചടങ്ങില്‍ നിന്നും പ്രഭുവും മകനും വിട്ട് നിന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതാണ്
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരമാണ് പ്രഭു. തമിഴകത്ത് മാത്രമല്ല മലയാള സിനിമകളിലും വേഷമിട്ടിട്ടുണ്ട് അദ്ദേഹം. അച്ഛന്‍ ശിവാജി ഗണേശന് പിന്നാലെയായാണ് പ്രഭുവും അഭിനയ രംഗത്തേക്കെത്തിയത്. പ്രഭുവിന്റെ മകനായ വിക്രം പ്രഭുവും സിനിമയില്‍ സജീവമാണ്.
തമിഴിന് പുറമെ കന്നഡയിലും തെലുങ്കിലുമെല്ലാം സജീവമാണ് അദ്ദേഹം. പ്രഭുവിന്റെ ആരോഗ്യവാസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍ ഇപ്പോള്‍. അദ്ദേഹത്തിന് കൊവിഡ് 19 ബാധിച്ചുവെന്നും ആരോഗ്യസ്ഥിതി തൃപ്തികരമല്ലെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പുറത്തുവന്നത്.
പ്രഭുവിന് എന്താണ് സംഭവിച്ചതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പിതാവിന്റെ ഓര്‍മദിനത്തിലെ അനുസ്മരണത്തില്‍ നിന്നും പ്രഭു വിട്ടുനിന്നുവെന്നായിരുന്നു പലരും പറഞ്ഞത്. ശിവാജി ഗണേശന്റെ അനുമസ്മരണ ദിനത്തില്‍ നടത്തിയ ചടങ്ങില്‍ പ്രഭുവോ മകന്‍ വിക്രം പ്രഭുവോ പങ്കെടുത്തിരുന്നില്ല. ആരോഗ്യനില മോശമായതിനാലാണ് പ്രഭു ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വൈറലായി മാറിയിരുന്നു.

സിനിമ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരായിരുന്നു ശിവാജി ഗണേശന്‍രെ 92ാം ജന്മവാര്‍ഷികത്തില്‍ നടത്തിയ ചടങ്ങില്‍ പങ്കെടുത്തത്. ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനാലാണ് പ്രഭുവും മകനും ചടങ്ങിന് എത്താത്തതെന്നായിരുന്നു അഭ്യൂഹങ്ങള്‍. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പ്രഭു ഇപ്പോള്‍. കൊവിഡ് രോഗബാധിതനല്ല താനെന്ന് പ്രഭു പറയുന്നു.
നനഞ്ഞ തറയിലൂടെ നടക്കുന്നതിനിടയില്‍ വീണ് കണങ്കാലിന് പരിക്കേറ്റതിനാലാണ് താന്‍ ചടങ്ങുകളില്‍ പങ്കെടുക്കാതിരുന്നതെന്നാണ് പ്രഭു പറഞ്ഞത്. പ്രഭുവിന്റെ പ്രതികരണം പുറത്തുവന്നതോടെ ആരാധകരും ആശ്വാസത്തിലാണ്. താരങ്ങളെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളില്‍ ആരാധകരും ആശങ്കയിലാവാറുണ്ട്. അടുത്തിടെ നിരവധി പേരായിരുന്നു കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയതിനെക്കുറിച്ച് പറഞ്ഞെത്തിയത്.അത്തരത്തിലുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











