For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  യഥാർഥ പുരുഷന് മാത്രമേ അതിനു കഴിയുള്ളൂ!! ട്രോളന്മാരുടെ വായടപ്പിച്ച് രാധികയുടെ മകൾ..

  |

  താരങ്ങളുട കുടുംബ വിശേഷവും അവരെ ചുറ്റിപ്പറ്റിയുളള വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. സിനിമയെക്കാലും ഇവർ കൂടുതൽ തപ്പി നോക്കുന്നത് താരങ്ങളുംടെ ജീവിതകഥയായിരിക്കും. ആദ്യം മുതൽ അവസാനം വരെ തപ്പിയെടുത്തു അത് മാക്സിം എരിവും പുളിയും ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ പകർത്തിയാൽ മാത്രമേ ഇത്തരക്കാർക്ക് ഒരു സമാധാനമുള്ളൂ.

  അദ്ദേഹത്തിന്റെ ആ തീരുമാനം വലിയ മാറ്റമുണ്ടാക്കും!! വീണ്ടും മോദിയെ പ്രശംസിച്ച് മോഹൻലാൽ, പുതിയ ചർച്ചയ്ക്ക് വഴിതെളിച്ച് താരത്തിന്റെ ട്വീറ്റ്, കാണൂ

  സോഷ്യൽ മീഡിയയും തമിഴ് ഗോസിപ്പ് കോളങ്ങളും ഏറ്റവും കൂടുതൽ ആഘോഷിച്ച താരദമ്പതിമാരായിരുന്നു നടൻ ശരത് കുമാറും നടി രാധികയും. ഇവരുടെ വിവാഹത്തിനെ മുൻപും ശേഷവുമുളള ജീവിതകഥയും മറ്റും ഒരു കാലത്ത് ഗോസ്പ്പ് കോളങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രാധികയുടെ മകൾ റിയാന്റേ പോസ്റ്റാണ്. അമ്മ രാധികയേയും ശരത് കുമാറിനെ കുറിച്ചുമാണ് താരപുത്രിയുടെ പോസ്റ്റ്.

  ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരും!! നയന്റെ ക്ലൈമാക്സിലെ ആശയ കുഴപ്പം, പ്രശ്നം പരിഹരിച്ച് പൃഥ്വിരാജ്, കാണൂ

  താരങ്ങളെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ

  കഴിഞ്ഞ ദിവസം ശരത് കുമാറും, രാഝികയും മകൾ റയാനും കുട്ടിയുമായുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു. ശരത് കുമാറിന്റെ മടിയിൽ റയാന്റെ കുഞ്ഞിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ ഇവർക്കെതിരെ നിരവധി ട്രോളുകളായിരുന്നു ഉയർന്നിരുന്നത്. ഇപ്പോഴിത ഉയർന്നു വന്ന ട്രോളുകൾക്ക് മറുപടിയുമായി റയാൻ രംഗത്തെത്തിയിരിക്കുകയാണ്. ഹൃദയസ്പർശിയായ ഈ കുറപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

  ബാല്യകാലം

  തന്നെ വളർത്തി വലുതാക്കി പഠിപ്പിച്ചത് അമ്മയായിരുന്നു. ട്രോളുകൾ ഉണ്ടാകുന്നതിനു മുൻപ് തന്നെ വിമർശിക്കാനും പരിഹസിക്കാനും ഒരുപാട് പേർ ഉണ്ടായിരുന്നു. ഈ പഴികേൾക്കൽ കുറെ കാലം മുൻപ് തന്നെ കേട്ട് തുടങ്ങിയതായിരുന്നു. ഇന്ന ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്നിട്ടും ഇതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും താര പുത്രി പറഞ്ഞു . ഇനിയെങ്കിലും ഇതിൽ നിന്നൊരു മോചനം വേണം. അതിനാൽ തന്നെ കാര്യങ്ങൾക്ക് കൃത്യതവരട്ടെ എന്നും താരം പറയുന്നു.

  കഷ്ടപ്പെട്ട് ഉയർന്നു വന്നു

  എന്റെ അമ്മ ഒരു സൂപ്പർ വുമണാണ്. ജീവിതത്തിൽ‌ ഒറ്റപ്പെട്ടെങ്കിലും കഠിനാധ്വാനത്തിലൂടെ ഒറ്റയ്ക്ക് ഒരു ബിസിനസ് നടത്തുകയും ജീവിതത്തിൽ വിജയം നേടിയെടുക്കുകയും ചെയ്തു. കൂടാതെ കരിയറിൽ തന്നെ മികച്ച നിലയിൽ എത്തിച്ചു. ഇതെല്ലാം ഒരുമിച്ചായിരുന്നു.

  ശരത് കുമാർ ആരായിരുന്നു

  അമ്മയെക്കാൾ കൂടുതൽ പറയേണ്ടത് അച്ഛൻ ശരത് കുമാറിനെ കുറിച്ചാണ്. മറ്റൊരാളിന്റെ കുഞ്ഞിനെ സ്വന്തമെന്ന് കരുതി സ്നേഹം നൽകാൻ യഥാർഥ പുരുഷന് മാത്രമേ കാഴിയുകയുളളൂ. എന്റെ അച്ഛൻ തന്നെയാണ് അദ്ദേഹം. മറിച്ചാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരു ബോണസായി തന്നെയായിരുന്നു അദ്ദേഹം തന്നെ കണ്ടിരുന്നത്. അത് കരുത്തുറ്റ പുരുഷന് മാത്രമേ കഴിയുകയുള്ളൂ

  ഡിഎൻഎയിലല്ല കാര്യം

  ഡിഎൻഎയിലോ രക്ത ബന്ധത്തിലെ അല്ല കാര്യം. സ്നേഹത്തിലാണെന്നും ഇവർ പറഞ്ഞു. നമ്മൾ സന്തുഷ്ടരാണോ എന്ന് നോക്കി നമ്മളുടെ കൂടെ നിൽക്കുന്ന ഒരാൾ മതി ജീവിതത്തിൽ.നമുക്ക് സന്തോഷത്തോടെ ജീവിക്കാനാകും. തങ്ങളുടേത് മിശ്ര കുടുംബമാണ്. എങ്കിലും തങ്ങളെല്ലാവരും ഏറെ സ്നേഹത്തോടെയും സന്തോഷതതോടെയുമാണ് ജീവിക്കുന്നതെന്നും താരം പുത്രി കൂട്ടിച്ചേർത്തു. കൂടാതെ ട്രോളന്മാരോടെ ഒരു നിർദ്ദേശവും ഇവർ പങ്കുവെച്ചട്ടുണ്ട്. ട്രോളുകളോട്.. ഇനിയെങ്കിലും വിദ്വേഷമല്ലാതെ..സ്‌നേഹമെന്തെന്ന് പ്രചരിപ്പിക്കൂ..

  താര കുടുംബം

  രാധിക ശരത് കുമാറിന്റെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ ഛായയുമായുള്ള വിവാഹമോചനത്തിനു ശേഷമാണ് രാധികയെ ശരത് കുമാര്‍ വിവാഹം ചെയ്യുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു. ഇതിൽരണ്ട് മക്കളുണ്ട്. അതിൽ ഒരാളാണ് റയാൻ.

  radhhika

  English summary
  actor radhika sarathkumar daughter rayanne say about troll and her step father

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more