'ആരും എനിക്ക് പൈസ സംഭാവന നൽകരുത്, എന്റെ ട്രസ്റ്റ് നോക്കാൻ ഞാനുണ്ട്, മറ്റുള്ള ട്രസ്റ്റുകളെ സഹായിക്കൂ'; ലോറൻസ്!
കേരളത്തിൽ അടക്കം ആരാധകരുള്ള തമിഴ് താരമാണ് രാഘവ ലോറൻസ്. കാഞ്ചന സീരിസ് സിനിമകൾ ഇറങ്ങിയ ശേഷം കേരളത്തിലും രാഘവ ലോറന്‍സ് എന്ന നടന് പാന്‍ ഇന്ത്യന്‍ തലത്തിലും ആരാധകരെ ലഭിച്ചു. കൊറിയോഗ്രാഫര്‍, നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍, പിന്നണി ഗായകന്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലയിലും ലോറൻസ് സജീവമാണ്.
ഒരിടവേളയ്ക്ക് ശേഷം ലോറൻസ് നായകനാകുന്ന ചന്ദ്രമുഖി 2 റിലീസിന് തയ്യാറെടുക്കുകയാണ്. ആദ്യ ഭാഗത്തില്‍ രജനികാന്ത് അവതരിപ്പിച്ച വേട്ടയ്യന്‍ രാജയായാണ് രാഘവ ലോറന്‍സ് എത്തുന്നത്.
ചന്ദ്രമുഖി 2 പോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ രജിനികാന്തിനോട് നന്ദി പറഞ്ഞിരുന്നു നടന്‍. ചന്ദ്രമുഖി 2 ആരംഭിച്ചത് മുതല്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ ആശീര്‍വാദം ഉണ്ടായിരുന്നു. ഫോണ്‍ വഴിയും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഓഡിയോ റിലീസിന് വരുമ്പോള്‍ പോലും അനുഗ്രഹം വാങ്ങി. തലൈവരുടെ വേട്ടയ്യന്‍ വേഷമാണ് ഈ ചിത്രത്തില്‍ ഞാൻ അവതരിപ്പിക്കുന്നതെങ്കിലും കുറച്ച് പേടിയോടെയാണ് ചെയ്തത്.

അദ്ദേഹത്തിന്റെ പേര് മോശമാവരുതെന്നാണ് മനസിലെന്നാണ് രാഘവ ലോറൻസ് കഴിഞ്ഞ ദിവസം പറഞ്ഞത്. രജിനികാന്തിന്റെ തീവ്ര ആരാധകനാണ് രാഘവ ലോറന്‍സ്. രജിനിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആദ്യം പ്രതികരിക്കുന്നതും ലോറൻസായിരിക്കും. രജിനിയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറുള്ള ആരാധകരില്‍ ഒരാളാണ് ലോറന്‍സ്.
ഒന്നുമല്ലാതിരുന്ന ലോറന്‍സിനെ ഇന്ന് കാണുന്ന നിലയില്‍ എത്തിച്ചത് രജിനികാന്താണ്. ക്രിസ്ത്യന്‍ മത വിശ്വാസിയായിരുന്ന ലോറന്‍സ് രാഘവേന്ദ്ര ഭക്തനായതിന് കാരണവും രജിനിയാണ്. തന്റെ സമ്പാദ്യം മുഴുവൻ നിർധനരായവർക്ക് വേണ്ടിയാണ് ലോറൻസ് ചിലവഴിക്കുന്നത്.
ചെറുപ്പത്തില്‍ താന്‍ കഷ്ടപ്പെട്ട് വളര്‍ന്നതിനാല്‍ തന്റെ മുന്നിൽ ഒരു കുട്ടിയെ പോലും കഷ്ടപ്പെടാന്‍ ലോറൻസ് അനുവദിക്കുകയില്ല. തന്റെ പ്രതിഫലത്തിന്റെ ഭൂരിഭാഗവും ചാരിറ്റിയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പല നടന്മാരില്‍ നിന്നും പണം പിരിച്ച് ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട് ലോറൻസ്.
ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന വിമര്‍ശനം ഉണ്ടായിരുന്നുവെങ്കിലും തന്റെ പരിശ്രമങ്ങള്‍ ഇന്നും തുടരുകയാണ് താരം. ലോറൻസ് തന്റെ ട്രസ്റ്റിന് കീഴിൽ നിരവധി പേരെ പരിപാലിക്കുന്നുണ്ട്. ഒട്ടനവധി ആളുകളുടെ ഓപ്പൺ ഹാർട്ട് സർജറിക്ക് പണം നൽകി അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും ലോറൻസാണ്.

ഇപ്പോഴിതാ ചന്ദ്രമുഖി 2 ഓഡിയോ ലോഞ്ച് വേദിയിൽ വെച്ച് രാഘവ ലോറൻസ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. ആരും തനിക്ക് പൈസ സംഭാവന നൽകരുതെന്നും തന്റെ ട്രസ്റ്റ് നോക്കാൻ തനിക്ക് കഴിയുമെന്നുമാണ് ലോറൻസ് പറഞ്ഞത്. നിർമാതാവ് സുബാസ്കരൻ രാഘവ ലോറൻസ് നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് രാഘവ ലോറൻസ് ഇക്കാര്യം പറഞ്ഞത്.
'ഗൗരവുള്ള വ്യക്തിയായി തോന്നുമെങ്കിലും ഹൃദയം കൊണ്ട് ഒരു കുട്ടിയുടെ മനസാണ് സുബാസ്കരൻ സാറിനുള്ളത്. എല്ലാവരെയും സ്നേഹം കൊണ്ടാണ് വണങ്ങുന്നത്. അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു കോടി രൂപ സന്തോഷത്തോടെ അദ്ദേഹം സംഭാവന ചെയ്തു.'
'ഭൂമി വാങ്ങി ആ പൈസ കൊണ്ട് ഞാൻ ഒരു കെട്ടിടം പണിയും. ആ സ്ഥലത്തായിരിക്കും എന്റെ വിദ്യാർഥികൾ നൃത്തം പഠിക്കുന്നത്. മറ്റുള്ളവരോട് ഞാൻ ഒരു സംഭാവനയും തരരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ ട്രസ്റ്റ് നോക്കാൻ ഞാനുണ്ട്. നിങ്ങൾക്ക് പൈസ സംഭാവന ചെയ്യണമെങ്കിൽ അതിനായി ഒരുപാട് ട്രസ്റ്റുകളുണ്ട്. നിങ്ങൾ അവർക്കൊപ്പം നിൽക്കൂ', എന്നാണ് ലോറൻസ് പറഞ്ഞത്. ചന്ദ്രമുഖി 2വിൽ നായിക കങ്കണ റണൗട്ടാണ്.


Click it and Unblock the Notifications











