ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് അങ്ങനെയാണ്! വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ദുരിതത്തെ പറ്റി താരപുത്രി സീനത്ത്

തമിഴിലെ പ്രമുഖ നടന്‍ രാജ് കിരണിന്റെ ദത്തുപുത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി നടക്കുന്നത്. നടന്റെ മകളായി അറിയപ്പെട്ടിരുന്ന സീനത്ത് പ്രിയ കഴിഞ്ഞ വര്‍ഷമാണ് ഒരു സീരിയല്‍ നടന്റെ കൂടെ ഒളിച്ചോടി പോന്നത്. ഇത് രാജ് കിരണിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

പിന്നലെ സീനത്ത് തന്റെ മകളല്ലെന്നും ദത്തുപുത്രിയാണെന്നും നടന്‍ വെളിപ്പെടുത്തി. ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ പറ്റി പറഞ്ഞാണ് സീനത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞദിവസം സീനത്ത് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചത് തെറ്റായിപ്പോയെന്നും തന്റെ പിതാവിനോട് താന്‍ ക്ഷമ ചോദിക്കുകയാണെന്നും വീഡിയോയില്‍ സീനത്ത് പറഞ്ഞിരുന്നു.

zeenath-rajkiran

മാത്രമല്ല തന്റെ വിവാഹം ഔദ്യോഗികമായി നടത്തിയിരുന്നില്ലെന്നും നിയമപരമായ വിവാഹമല്ലെന്നും താരപുത്രി പറഞ്ഞു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ പീഡനങ്ങളെ കുറിച്ചാണ് സീനത്ത് പറയുന്നത്. തമിഴിലെ സീരിയല്‍ നടന്‍ കൂടിയായ മുനീസ് രാജയെയാണ് സീനത്ത് വിവാഹം കഴിച്ചത്. ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടിട്ടാണ് ഇഷ്ടത്തിലാവുന്നത്. വീട്ടുകാര്‍ എതിര്‍ത്തതോടെ മുനീസിനൊപ്പം സീനത്ത് ഇറങ്ങി പോവുകയായിരുന്നു.

ഒരു വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം താമസിച്ചതിന് ശേഷമാണ് സീനത്ത് ആ ബന്ധം അവസാനിപ്പിച്ചത്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുനീസ് രാജയുമായിട്ടുള്ള ദാമ്പത്യത്തിലെ പ്രശ്‌നങ്ങളെന്താണെന്ന് സീനത്ത് വിശദമാക്കിയത്.
ഭര്‍ത്താവ് മുനീസ് രാജയും ഞാനും രണ്ട് മാസം മുന്‍പ് വേര്‍പിരിഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ രണ്ടിടങ്ങളിലാണ് താമസിക്കുന്നത്. ഞങ്ങളുടെ വിവാഹം നിയമപരമായ വിവാഹമല്ല. ഇങ്ങനൊരു വിവാഹം നടത്തിയതിന്റെ പേരില്‍ ഞാനെന്റെ വളര്‍ത്തു പിതാവിനെ ഒരുപാട് വേദനിപ്പിച്ചു. മാത്രമല്ല മുനീസ് രാജയെ വിവാഹം കഴിച്ചതിന് ശേഷം എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ആ സമയങ്ങളില്‍ പോലും എന്റെ വളര്‍ത്തു പിതാവ് എന്നെ കൈവിട്ടില്ല.

zeenath-rajkiran

'ഈ വിവാഹത്തിന്റെ പേരില്‍ ഞാന്‍ എന്റെ അമ്മയെയും അച്ഛനെയും വെറുത്തിരുന്നു. ഇത്തരമൊരു അവസ്ഥയിലുള്ള ഏതൊരു സ്ത്രീയും, തങ്ങള്‍ക്ക് ലഭിച്ച ജീവിതം സംരക്ഷിക്കണമെന്നായിരിക്കും വിചാരിക്കുക. എന്റെ ദാമ്പത്യ ജീവിതം തുടങ്ങിയത് അതേ സ്വപ്നത്തോടെയാണ്. പക്ഷേ, സംഭവിച്ചതെല്ലാം പ്രതീക്ഷിച്ചതിന് എതിരായിരുന്നു. എന്നിരുന്നാലും, എല്ലാം ശരിയാവുമെന്ന് ഞാന്‍ കരുതി. ഒരു ഘട്ടത്തിനപ്പുറം ഒന്നും മാറാന്‍ പോകുന്നില്ലെന്ന് നന്നായി മനസിലായതോടെയാണ് ഞാന്‍ അതില്‍ നിന്നും പിന്മാറിയത്.

വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതല്‍ എനിക്കും ഭര്‍ത്താവിനുമിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. മുനീസ് ഭയങ്കര മദ്യപാനിയായിരുന്നു. മദ്യപിച്ച് അടിപിടി ഉണ്ടാക്കുക മാത്രമല്ല വളരെ മോശമായിട്ടും സംസാരിക്കുമായിരുന്നു. എന്നാല്‍ രാത്രിയില്‍ നടന്നതെന്താണെന്ന് അദ്ദേഹം രാവിലെ ആവുമ്പോഴെക്കും മറക്കും. അദ്ദേഹം ഒരു സാധാരണക്കാരനായത് കൊണ്ട് ഈ മദ്യപാനശീലം മാറ്റാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ കഴിഞ്ഞില്ല.

ഇതിനുപുറമെ പണം ആവശ്യപ്പെട്ട് എന്നെ ഉപദ്രവിക്കുകയും ചെയ്തു. ആ സമയത്ത് ആരോട് പോയി പണം ചോദിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നിരുന്നാലും, എനിക്കറിയാവുന്ന സുഹൃത്തുക്കള്‍ വഴി ഞാന്‍ എന്റെ ഭര്‍ത്താവിനായി പണം വാങ്ങി കൊടുത്തു. അതിന്റെ തെളിവ് ഞാന്‍ കോടതിയില്‍ സമര്‍പ്പിക്കും.

അച്ഛന്‍ എന്നോട് പറഞ്ഞതൊന്നും കേള്‍ക്കരുതെന്ന് പറഞ്ഞിരുന്നു. പലപ്പോഴും ഞാന്‍ അദ്ദേഹത്തെ വിട്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ കുടുംബത്തെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇത്രയും പ്രശ്നങ്ങള്‍ നടന്നതോടെ ഞാന്‍ കടുത്ത വിഷാദാവസ്ഥയിലായി, മരുന്ന് അധികം കഴിച്ച് ആശുപത്രിയിലായെന്നും', സീനത്ത് പറയുന്നു.

More from Filmibeat

Read more about: raj kiran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X