ഒളിച്ചോടി പോയ നടന്റെ മകള്‍, ഒടുവില്‍ പിതാവിനോട് ക്ഷമ ചോദിച്ച് താരപുത്രി സീനത്ത് പ്രിയ! മകളല്ലെന്ന് രാജ് കിരണ്‍

തെന്നിന്ത്യയിലെ ഇതിഹാസ താരം രാജ് കിരണിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒത്തിരി വാര്‍ത്തകള്‍ വന്നിരുന്നു. നടന്റെ മകള്‍ ഒളിച്ചോടി പോയി വിവാഹം കഴിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അത് തന്റെ മകളല്ലെന്ന് വ്യക്തമാക്കി രാജ് കിരണ്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ പിതാവിനോട് മാപ്പ് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടന്റെ ദത്തുപുത്രിയായ സീനത്ത് പ്രിയ. 2022 ലായിരുന്നു സീനത്ത്‌സീരിയല്‍ നടനായ മുനീഷ് രാജയുമായി പ്രണയിച്ച് വിവാഹിതയാവുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഒളിച്ചോട്ി പോയി വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്ന് പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി താരപുത്രി വന്നിരിക്കുന്നത്.

rajkiran

തമിഴില്‍ മാത്രമല്ല മലയാളക്കരയ്ക്കും സുപരിചിതനായ താരമാണ് രാജ് കിരണ്‍. സിനിമയില്‍ വേറിട്ട റോളുകള്‍ ചെയ്ത് നിറഞ്ഞ് നില്‍ക്കുകയാണ് താരം. എന്നാല്‍ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി നടന് നേരിടേണ്ടി വന്നിരുന്നത്. സീരിയല്‍ നടന്‍ മുനീഷ് രാജയും സീനത്ത് പ്രിയയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലാവുകയായിരുന്നു. ശേഷം ഒളിച്ചോടി പോവുകയും ചെയ്തു.

വിവാഹത്തിന് ശേഷം നടന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീനത്ത് വന്നിരുന്നു. തന്റെ ജീവിതം തടസ്സപ്പെടുത്താന്‍ രാജ് കിരണിന്റെ ഭാര്യ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ മകളെ സംബന്ധിക്കുന്നൊരു രഹസ്യമാണ് പിന്നാലെ നടന്‍ പുറംലോകത്തെ അറിയിച്ചത്.

തന്റെ മകള്‍ തെറ്റായ ഒരു വിവാഹബന്ധത്തിലേക്ക് പോയതിനെ പറ്റി പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ സംസാരിച്ചത്. മാത്രമല്ല ഇത്രയും വര്‍ഷവും മകളോട് പോലും പറയാത്ത ഒരു രഹസ്യവും നടന്‍ വെളിപ്പെടുത്തി. 'സീനത്ത് പ്രിയ തന്റെ മകളല്ലെന്നും നൈനാര്‍ മുഹമ്മദ് അഥവാ ടിപ്പു സുല്‍ത്താന്‍ എന്ന ഒരേയൊരു മകന്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നുമാണ്', രാജ് കിരണ്‍ പറഞ്ഞത്.

ഇത്രയും കാലം മകളായിരുന്ന സീനത്ത് പ്രിയ സ്വന്തം ചോരയില്‍ പിറന്നതല്ല. ദത്തുപുത്രി ആണെന്നും അവളെ വേദനിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത്രയും വര്‍ഷവും അവള്‍ തന്റെ സ്വന്തം മകളല്ലെന്ന് വെളുപ്പെടുത്താതിരുന്നതെന്നുമാണ്', രാജ് കിരണ്‍ വെളിപ്പെടുത്തിയത്.

rajkiran

മാത്രമല്ല അവളെ വിവാഹം കഴിച്ച മുനീഷ് രാജ തന്റെ പ്രശസ്തി മുതലെടുത്ത് അഭിനയിക്കാനുള്ള അവസരങ്ങള്‍ നേടാനും പണം തട്ടാനും വേണ്ടി ആണ്. അതിനാണ് സോഷ്യല്‍ മീഡിയയിലൂടെ അവളുമായി ചങ്ങാത്തം ഉണ്ടാക്കിയതെന്നും രാജ് കിരണ്‍ അന്ന് പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചുവെന്ന് പറഞ്ഞാണ് താരപുത്രിയിപ്പോള്‍ എത്തിയിരിക്കുന്നത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്നും പിതാവ് തന്നോട് ക്ഷമിക്കണമെന്നുമൊക്കെ പറഞ്ഞ് കരയുന്ന സീനത്ത് പ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 'എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ പ്രിയ... രാജ് കിരണിന്റെ ദത്തുപുത്രിയാണ്. നടന്‍ മുനീഷ് രാജയെ 2022 ല്‍ ഞാന്‍ വിവാഹം കഴിച്ചു. മാധ്യമങ്ങളിലൂടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അതറിയുമായിരിക്കും. ആ വിവാഹത്തിന് ശേഷം ഇപ്പോള്‍ ഞങ്ങള്‍ വേര്‍പിരിഞ്ഞു. വേര്‍പിരിഞ്ഞിട്ട് രണ്ട് മാസമായി.

അത് നിയമപരമായി നടത്തിയ വിവാഹമല്ലായിരുന്നു. ഈ കല്യാണത്തിന്റെ പേരില്‍ ഞാനെന്റെ അച്ഛനെ ഒരുപാട് വേദനിപ്പിക്കുകയും വൃത്തികെട്ടവനാക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും എനിക്കൊരു വിഷമം വന്നപ്പോള്‍ അച്ഛന്‍ വന്ന് സഹായിച്ചു. ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത കരുണയാണ് അദ്ദേഹം എന്നോട് കാണിച്ചത്. എത്ര തവണ മാപ്പ് ചോദിച്ചാലും തീരില്ല എന്നറിയാം. എന്നോട് ക്ഷമിക്കണം ഡാഡി', എന്നാണ് പ്രിയ പുതിയ വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്'.

More from Filmibeat

Read more about: raj kiran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X