'50-ാം വയസിൽ‌ നിങ്ങൾ അയാളെ പരിഹസിച്ച് ജീവിക്കുന്നു, രജനി എഴുപതാം വയസിലും കോടികൾ സമ്പാദിക്കുന്നു'; ആരാധകർ!

സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് രജനികാന്ത് നായകനാകുന്ന ജയിലർ. ഓ​ഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവെച്ചുകൊണ്ട് അടുത്തിടെ പുറത്തിറങ്ങിയ അനൗൺസ്മെന്റ് വീഡിയോ വൈറലായിരുന്നു. രജനികാന്തിനൊപ്പം വിന്റേജ് ലുക്കിൽ മോഹൻലാലും ജയിലറിന്റെ ഭാ​ഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകർ സിനിമയുട റിലീസിനായി ത്രില്ലടിച്ച് കാത്തിരിക്കുകയാണ്.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിലെ ആദ്യത്തെ സിം​ഗിൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'കാവാലയ്യാ' എന്ന് തുടങ്ങുന്ന ഗാനം ഇതിനകം ഹിറ്റാണ്. സോഷ്യൽമീഡിയയിലും ട്രെന്റിങ് കാവാലയ്യാ സോങ് തന്നെയാണ്. തമന്നയും രജനികാന്തുമാണ് പാട്ടിൽ ഉടനീളം തിളങ്ങി നിൽക്കുന്നത്.

അതീവസുന്ദരിയായി മനോ​​ഹരമായ നൃത്തച്ചുവടുകളാണ് തമന്ന പാട്ടിൽ ചെയ്തിരിക്കുന്നത്. തമന്നയ്ക്കൊപ്പം നൃത്തച്ചുവടുകളും സ്റ്റൈലും കൊണ്ട് രജനികാന്തും ആരാധകരെ കയ്യിലെടുക്കുന്നുണ്ട്. അനിരുദ്ധിന്റെ സംഗീതത്തിൽ ചെയ്തിരിക്കുന്ന പാട്ടിലെ തമന്നയുടെ ലുക്കും ഡാൻസും കാണുമ്പോൾ ​ഗായിക ഷക്കീറയുടെ വക്ക വക്ക സോങുമായി സാമ്യം തോന്നുന്നുവെന്നും കമന്റുകളുണ്ട്.

rajinikanth

തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്‌സ് എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം ട്രോളുകളിൽ ഇടംപിടിച്ചിരിക്കുന്നത്. എഴുപത്തിരണ്ടാം വയസിൽ തമന്നയ്ക്കൊപ്പം നൃത്തം ചെയ്തതിന് രജനികാന്തിനെതിരെയും ട്രോളുകളും മീമുകളും സോഷ്യൽ‌മീഡിയയിൽ നിറയുന്നുണ്ട്.

തമന്ന തകര്‍ത്ത് ഡാന്‍സ് കളിക്കുമ്പോള്‍ വയസായ രജനി നില്‍ക്കുന്നത് ആരും നോക്കുന്നില്ലെന്നാണ് തമിഴ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ട്രോളുകളും മീമുകളും. എന്നാൽ ചിലർ രണ്ട് സ്റ്റെപ്പ് മാത്രമെ രജനികാന്ത് വെച്ചുള്ളുവെങ്കിലും തങ്ങളുടെ താരത്തിനെ ആഘോഷിക്കാൻ അതുമതിയെന്നും കമന്റ് ചെയ്തു.

കാവാലയ്യാ ​ഗാനം ചർച്ചയായതോടെ തമിഴ് സിനിമാ നിരൂപകൻ ബ്ലൂസട്ടൈ മാരനും രജനികാന്തിനെ പരിഹസിച്ച് സോഷ്യൽ‌മീഡിയയിൽ ട്രോൾ പങ്കുവെച്ചു. ബ്ലൂസട്ടൈ മാരന്റെ സിനിമ റിവ്യൂകള്‍ പ്രശസ്തമാണ്. ഏത് വലിയ പടം ആയാലും മുഖം നോക്കാതെ ഇദ്ദേഹം നടത്തുന്ന വിമര്‍ശനങ്ങളും കമന്‍റും ഇദ്ദേഹത്തിന് പ്രത്യേക ഫാന്‍സിനെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

ഒരിക്കൽ പോലും ഇദ്ദേ​ഹം ഒരു സിനിമയെ കുറിച്ചും നല്ല റഞ്ഞിട്ടില്ലെന്നും പ്രേക്ഷകർ പറയാറുണ്ട്. മോഹൻലാൽ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹത്തെയും ബ്ലൂസട്ടൈ മാരൻ വിമർശിച്ചിരുന്നു. സിനിമകളെ വിമർശിക്കാതെ സ്വന്തമായി സിനിമയെടുത്ത് വിജയിപ്പിച്ച് കാണിക്കൂവെന്നും ഇദ്ദേഹ​ത്തെ താരങ്ങളുടെ ആരാധകർ വെല്ലുവിളിക്കാറുണ്ട്.

rajinikanth

കാവാലയ്യാ സോങ് സംബന്ധിച്ച ട്രോള്‍ ബ്ലൂസട്ടൈ മാരൻ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ രജനികാന്ത് ഫാൻസ് ഇദ്ദേഹത്തിനെതിരെ രം​ഗത്തെത്തി. 50-ാം വയസിൽ‌ നിങ്ങൾ രജനിയെ പരിഹസിച്ച് ജീവിക്കുമ്പോൾ രജനി എഴുപതാം വയസിലും കോടികൾ സമ്പാദിക്കുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചത്.

വയസ് അമ്പത്തിമൂന്നായതിന്റെ സങ്കടം മറക്കാനാണ് ബ്ലൂസട്ടൈ മാരൻ രജനികാന്തിനെ പരിഹസിക്കുന്നതെന്നും കമന്റുകളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. ആദ്യമായി മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.

രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരളത്തിലെ ജയിലറിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X