For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലൈവർ 50 ലക്ഷം, സൂര്യയ്ക്കും കാർത്തിക്കും പിന്നാലെ സിനിമയിലെ ദിവസ വേതനക്കാർക്ക് സഹായവുമായി താരങ്ങൾ

  |

  കൊറോണ വൈറസിന്റെ വ്യാപനത്തെ സിനിമ ഇൻഡസ്ട്രി നിശ്ചലമാക്കിയിരിക്കുകയാണ്. സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നേരത്തെ തന്നെ നിർത്തി വെച്ചിരുന്നു. കൊറോണ കേസുകൽ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ തിയേറ്ററുകളും താൽക്കാലികമായി പൂട്ടുകയായിരുന്നു. സിനിമ മേഖലമാത്രമാല്ല രാജ്യമൊട്ടാകെ നിശ്ചലമായിരിക്കുകയാണ്. ഇപ്പോഴിത സിനിമയിലെ ദിവസ വേതന ജീവനക്കാർക്ക് സഹായ ഹസ്തവുമായി താരങ്ങൾ. താരങ്ങളായ സൂര്യ, കാർത്തി, പിതാവ് ശിവകുമാർ, എന്നീവർ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി)യ്ക്ക് കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ സംഭവാന ചെയ്തിരുിന്നു.

  rajanikanth

  ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്. ഇവർക്ക് പിന്നാലെ സഹായവുമായി മറ്റു താരങ്ങളും എത്തിയിരിക്കുകയാണ്.

  ജലം പാഴാക്കാതെ പാത്രം കഴുകാം, കത്രീനയുടെ വീഡിയോ എഫക്ട്, വീട്ടിലേയ്ക്ക് ക്ഷണിച്ച് അര്‍ജുന്‍

  50 ലക്ഷം രൂപയാണ് നടൻ രജനികാന്ത് കൈമാറിയിരിക്കുന്നത്. എഎൻഐ ആണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നടന്മാരായ വിജയ് സേതുപതി ശിവ കാർത്തികേയൻ എന്നിവർ 10 ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്.തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും സഹായഹസ്തവുമായി താരങ്ങൾ രംഗത്തെത്തുന്നുണ്ട്.

  തെലുങ്ക് താരം നിധിൻ 10 ലക്ഷം രൂപ വീതമാണ് തെലങ്കാന, ആന്ധപ്രദേശ് സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേയ്കക് സംഭവന ചെയ്തിരിക്കുന്നത്. അതുപോലെ തെന്നിന്ത്യൻ താരം പ്രകാശ് രാജും തന്റെ നിർമ്മാണ കമ്പനിയിലെ തൊഴിലാളിമാർക്കും മറ്റ് ജോലിക്കാർക്കും മെയ് മാസ് വരയുള്ള ശമ്പളം നൽകിയിരിക്കുകയാണ്. ഇനിയും ഇത്തരത്തിലുളള സഹായങ്ങളുണ്ടാകുമെന്നും മറ്റുള്ളവരോടു ഇതുപോലുള്ള സഹായം ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്.

  അസോസിയേഷനിലെ മറ്റ് അംഗങ്ങളുടെ കൂടി സുരക്ഷ കണക്കലെടുത്താണ് അടച്ചുപൂട്ടല്‍ തീരുമാനമെന്നും ഫെഫ്‌സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വലിയ നഷ്ടമുണ്ടാകും, പക്ഷെ ഈ വിഷയത്തില്‍ നമ്മളെല്ലാവരും ഒന്നിച്ചു നില്‍ക്കണം. മറ്റുള്ള എന്തിനേക്കാളും പ്രധാനം ജീവനക്കാരുടെ സുരക്ഷയാണ്. എല്ലാ നിര്‍മ്മാതാക്കളും ടെക്‌നീഷ്യന്‍സും ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ച് സഹകരിക്കണമെന്നും ഫെഫ്‌സി പറയുന്നു.

  കൊവിഡ് 19; സഹായഹസ്തവുമായി താരങ്ങൾ, 20 ലക്ഷം രൂപ സംഭവാന നൽകി യുവനടൻ നിധിൻ

  കോളിവുഡിൽ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ശങ്കർ ചിത്രം ഇന്ത്യൻ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതിൽ പ്രധാന സിനിമകൾ. ഇവയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തുവെച്ചിട്ടുണ്ട്.

  English summary
  Actor Rajinikanth has donated Rs 50 lakhs to FEFSI Members
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X