ആളെ കളിയാക്കുന്ന കാര്യത്തില്‍ ശോഭന മിടുക്കിയാണ്! മേക്കപ്പില്ലാതെ അഭിനയിക്കില്ലെന്ന് പറഞ്ഞതിനെ പറ്റി രജനികാന്ത്

സ്‌റ്റൈല്‍ മന്നനായി തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് നടന്‍ രജനികാന്ത്. ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന കാലത്താണ് അഭിനയിക്കാനായി രജനികാന്ത് പോവുന്നത്. പിന്നീട് ഇന്ത്യയിലെ തന്നെ മുന്‍നിര താരങ്ങളില്‍ ഒരാളായി നടന്‍ മാറി. ഇതിനകം നൂറുക്കണക്കിന് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് സിനിമാ ജീവിതത്തില്‍ ഒത്തിരി അനുഭവങ്ങളുമുണ്ട്.

രജനികാന്തും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദളപതി എന്ന സിനിമാലൊക്കേഷനിലുണ്ടായ രസകരമായ കഥ താരം പങ്കുവെച്ചിട്ടുണ്ട്. അന്ന് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ സംവിധായകന്‍ മണിരത്‌നവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ കുറിച്ച് രജനികാന്ത് പറഞ്ഞിരുന്നു. പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായത്.

shobana-rajani

മുംബൈയില്‍ ഒരി ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങ തീര്‍ത്ത് രാത്രി പന്ത്രണ്ട് മണിയ്ക്കാണ് ഞാന്‍ മണിരത്‌നം സാറിന്റെ 'ദളപതി' സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്. അന്ന് മൈസൂരിലാണ് ഷൂട്ടിങ്ങ് നടക്കുന്നത്. അതിരാവിലെ തന്നെ സെറ്റിലേക്ക് തിരിച്ചു. ഷൂട്ടിങ്ങിന് മുന്‍പ് മേക്കപ്പ് ചെയ്യേണ്ടതുണ്ടല്ലോ. ഈ സിനിമയില്‍ സാറിന് മേക്കപ്പ് വേണ്ട എന്നാണ് ഡയറക്ടര്‍ പറഞ്ഞതെന്ന് മേക്കപ്പ്മാന്‍ എന്നോട് പതുക്കെ പറഞ്ഞു.

'അതെങ്ങനെ ശരിയാകും, മമ്മൂട്ടിയാണ് ഒപ്പം അഭിനയിക്കുന്നത്. അദ്ദേഹം ആപ്പിള്‍ പോലെയാണ് ഇരിക്കുന്നത്. ഞാന്‍ മേക്കപ്പില്ലാതെ പോയാല്‍ പൂര്‍ണിമയും അമാവാസിയും പോലെയുണ്ടാകും. അതുകൊണ്ട് നിങ്ങള്‍ കുറച്ച് ഫൗണ്ടേഷനെങ്കിലും ഇടൂ, ഡയറക്ടറോട് ഞാന്‍ പറഞ്ഞ് കൊള്ളാം എന്ന് മേക്കപ്പ്മാനോട് അഭ്യര്‍ഥിച്ചു.

ഫൗണ്ടേഷനൊക്കെയിട്ട് തീരുമ്പോഴെക്കും എന്റെ കോസ്റ്റിയൂം വന്നു. ഒരു പാന്റും ലൂസ് ഷര്‍ട്ടും. എന്താണിത്, വേഗം കൊണ്ട് പോയി ഇത് ടൈറ്റ് ചെയ്ത് കൊണ്ട് വാ എന്ന് കോസ്റ്റിയൂമറോട് പറഞ്ഞു. ഡയറക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം തയ്യാറാക്കിയ വേഷമാണിതെന്നാണ് കോസ്റ്റിയൂമര്‍ പറഞ്ഞത്.

അതൊക്കെ ഞാന്‍ ഡയറക്ടറോട് പറഞ്ഞോളം. പോയി ഡ്രസ് ശരിയാക്കി വാ എന്ന് പറഞ്ഞ് അയാളെയും പറഞ്ഞ് വിട്ടു.നിമിഷങ്ങള്‍ക്കുള്ളില്‍ ടൈറ്റ് ചെയ്ത വേഷം കൊണ്ട് വന്നു. അതുമിട്ട് പുറത്തിറങ്ങാന്‍ നോക്കുമ്പോള്‍ മുന്നില്‍ കൊണ്ട് വന്ന് വച്ചത് കുറച്ച് വള്ളിച്ചെരുപ്പുകളാണ്. എടോ ഞാന്‍ ദളപതി. പോയി ഷൂ കൊണ്ട് വാ എന്ന് കോസ്റ്റിയൂമറോട് വീണ്ടും പറഞ്ഞപ്പോള്‍ ഷൂവൊന്നും ഇല്ല, എന്നയാള്‍ തീര്‍ത്ത് പറഞ്ഞു.

 rajani

വന്നപ്പോള്‍ ഇട്ടോണ്ട് വന്ന ഷൂ മാറ്റാന്‍ മെനക്കെടാതെ അത് തന്നെയിട്ട് ഷൂട്ടിങ് സ്ഥലത്തേക്ക് നടന്നു. എന്നെ കണ്ടയുടന്‍ 'കോസ്റ്റിയൂം മാറ്റി വരൂ' എന്നാണ് മണി സാര്‍ പറഞ്ഞത്. ഇത് തന്നെയാണ് കോസ്റ്റിയൂം എന്ന് മറുപടിയും നല്‍കി. ഓക്കെ എന്ന് പറഞ്ഞ് അദ്ദേഹം പോയി. മണിരത്‌നം സാര്‍, ക്യാമറമാന്‍ സന്തോഷ് ശിവന്‍, സുഹാസിനി, കലാസംവിധായകന്‍ തോട്ടതരിണി എന്നിവര്‍ അല്‍പം ദൂരെ മാറി നിന്ന് സംസാരിക്കുന്നതാണ് പിന്നെ കാണുന്നത്.

കുറേ നേരം അവര്‍ ചര്‍ച്ച തുടര്‍ന്നു. അവരെന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംഷയുമായി ഞാനും നിന്നു. അന്ന് ആ ദിവസം സെറ്റില്‍ നടി ശോഭനയുണ്ട്. ആളെ കളിയാക്കുന്ന കാര്യത്തില്‍ മിടുക്കിയാണ് ശോഭന.

എന്താ സാര്‍ അവര്‍ സംസാരിക്കുന്നത? നിങ്ങളെ മാറ്റി കമല്‍ ഹാസനെ കൊണ്ട് വരുന്ന കാര്യമായിരിക്കുമോ? ശോഭനയുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മണി സാര്‍ വന്നു. ഷൂട്ടിങ് തുടങ്ങി. ശോഭനയും ഞാനും കുറച്ച് കുട്ടികളുമുള്ള ഒരു സീനാണ് അന്നെടുത്തത്. ആദ്യ ദിവസം ഇങ്ങനെ പോവട്ടെ, അടുത്ത ദിവസം മുതല്‍ ശരിയാക്കാമെന്ന് പറഞ്ഞാണ് അന്ന് അവര്‍ ചര്‍ച്ച ചെയ്തതെന്ന് പിന്നീടറിഞ്ഞു.

അടുത്ത ദിവസം മുതല്‍ തനിക്ക് ഒട്ടും മേക്കപ്പില്ലാതെയും ലൂസുള്ള വസ്ത്രങ്ങള്‍ ധരിച്ചും അഭിനയിക്കേണ്ടതായി വന്നുവെന്നും ഓരോ ദിവസം കഴിയുംതോറും ഇതിന്റെ അവസ്ഥ കഷ്ടമായി കൊണ്ടിരിക്കുകയാണ് ചെയ്തതെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X