69ാം വയസ്സിലും സ്റ്റൈൽ മന്നൻ ചില്ലാണ്! ചെറുപ്പത്തിന്റെ രഹസ്യം വെളിപ്പെടുത്തി താരം
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മുരുകദോസ്-രജനികാന്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ദർബാർ. ജുവരി 9 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറെയാണ് രജനി ചിത്രത്തിലവതരിപ്പിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത് ഇതുപോലെ ഒരുപാട് സർപ്രൈസുകളുമായിട്ടാണ് ദർബാർ തിയേറ്ററുകളി എത്തുന്നത്.
രജനിയുടെ മാസ് ക്ലാസ് ചിത്രമായിരിക്കും ദർബാറെന്നാണ് ലഭിക്കുന്ന സൂചന. ചിത്രത്തിലെ പുറത്തു വന്ന ട്രെയിലറും ഫസ്റ്റ്ലക്ക് പോസ്റ്ററും ഇതിനെ സൂചിപ്പിക്കുന്നതാണ്. 69ാം വയസ്സിലും ഗംഭീര ആക്ഷൻ പ്രകടനമാണ് രജനി കാഴ്ചവയ്ക്കുന്നത്. ഇപ്പോഴിത ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി താരം.

69ാം വയസിലും ആരോഗ്യത്തിന്റെ രഹസ്യം എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രജനികാന്ത്. "കുറച്ച് മാത്രം ആഗ്രഹിക്കുക, കുറച്ച് മാത്രം ചിന്തിക്കുക, അല്‍പം ഭക്ഷിക്കുക, അല്‍പം മാത്രം ഉറങ്ങുക അതിനൊപ്പം ദിവസവും വ്യായാമം ചെയ്യുക" എന്നാണ് തലൈവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ദര്‍ബാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിയിലാണ് തന്റെ ആരോഗ്യ രഹസ്യം രജനി വെളിപ്പെടുത്തിയത്. ഇതിനു മുൻപ് തന്നെ രജനിയുടെ പ്രസരിപ്പിനെ കുറിച്ച് സംവിധായകൻ മുരുകദോസ് വാചലനായിരുന്നു. ഇത്രയും പ്രായമായിട്ടും താരത്തിന്റെ പ്രസരിപ്പ് അത്ഭുതപ്പെടുത്തി എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ദർബാറിന് യു/ എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരുക്കുന്നത്. രണ്ട് മണിക്കൂർ 39 മിനിറ്റാണ് ചിത്രത്തിന്റ ദൈർഘ്യം. അതേ സമയം. തുടകത്തിലെ ആക്ഷൻ രംഗത്തിനും ഒരു ചുംബന രംഗത്തിനും നേരെ സെൻസർ ബോർഡ് കത്രിക വെച്ചിട്ടുണ്ടെന്നാണ് ലഭിക്കുന് റിപ്പോർട്ട്. കൂടാതെ ചിത്രത്തിൽ 11 ൽ പരം മാറ്റങ്ങൾ വരുത്താനും സെൻസർബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഏറെ ആവേശത്താടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ദർബാർ. 27 വർഷത്തിനു ശേഷം രജന പോലീസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണിത്. 1992 ൽ പുറത്തു വന്ന പാണ്ഡ്യനിലാണ് ഏറ്റവും ഒടുവിൽ താരം പോലീസ് ആയി എത്തിയത്. അതേസമയം ദർബാർ കേവലംഒരു പോലീസ് ചിത്രമായിരിക്കില്ലെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന സൂചന. കുടംബ ബന്ധത്തിനും ഏറെ പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോടതി എന്ന അർഥത്തിലാണ് ചിത്രത്തിന് ദർബാർ എന്ന് പേര് നൽകിയിരിക്കുന്നത്.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും രജനികാന്തും ഒന്നിച്ചെത്തുന്നത്. 2008 ൽ പുറത്തു വന്ന കുസേലൻ എന്ന ചിത്രത്തിനു ശേഷം രജനിയുടെ നായികയായി നയൻസ് എത്തുന്ന ചിത്രമാണിത്. തലൈവരും പ്രേക്ഷകരുടെ ലേഡി സൂപ്പർസ്റ്റാറും വീണ്ടും ഒന്നിച്ചെത്തുന്നു എന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ മലയാളി പ്രേക്ഷകരുടെ പ്രിയതാരം നവേതയാണ് രജനിയുടെ മകളായി എത്തുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications











