For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ലിപ്‌ലോക്ക് സീനിന്റെ ഒറിജിനല്‍ വീഡിയോ ഇന്നും സൂക്ഷിക്കുന്നു; സിനിമാക്കഥകളെ വെല്ലുന്ന രാംകി-നിരോഷ പ്രണയകഥ

  |

  ഒരുകാലത്ത് തമിഴകത്തിന്റെ സൂപ്പര്‍താരമായിരുന്നു രാംകി എന്ന രാമകൃഷ്ണന്‍. 1987-ല്‍ സിനിമാഭിനയം തുടങ്ങിയ രാംകി തമിഴ്, തെലുങ്ക് ഭാഷകളിലെ വളരെ തിരക്കുള്ള നടനായിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ് അദ്ദേഹം.

  അതേസമയം രാംകിയുടെ ഭാര്യ നിരോഷ മലയാളികള്‍ക്ക് സുപരിചിതയാണ്. മണിരത്‌നത്തിന്റെ അഗ്നിനച്ചത്തിരം എന്ന ചിത്രത്തില്‍ നായികയായി തുടക്കം കുറിച്ച നിരോഷ മലയാളത്തില്‍ ഒരു മുത്തശ്ശിക്കഥ, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, ശിപായി ലഹള, ഇന്ദ്രപ്രസ്ഥം, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് സ്മിതയോട് സാദൃശ്യമുള്ള നിരോഷ തമിഴില്‍ ഗ്ലാമറിന് പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

  തമിഴിലെ പ്രശസ്ത നടനായിരുന്ന എം.ആര്‍.രാധയുടെയും ഗീതയുടെയും മകളാണ് നിരോഷ. മൂത്ത സഹോദരിയാണ് രാധിക ശരത്കുമാര്‍. വിവാഹത്തിന് ശേഷം സിനിമാഭിനയത്തിന് അല്പകാലം ഇടവേള നല്‍കിയെങ്കിലും ഇപ്പോഴും മിനിസ്‌ക്രീനിലും പൊതുപരിപാടികളും സജീവമാണ് താരം.

  തൊണ്ണൂറുകളില്‍ തമിഴകത്തെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്തയായിരുന്നു നിരോഷ-രാംകി പ്രണയകഥ. ഇരുവരുടെയും പ്രണയം ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയായിരുന്നു. ഇരുവരുടെയും പ്രണയം അനുവദിച്ചുകൊടുക്കാന്‍ വീട്ടുകാര്‍ താത്പര്യപ്പെട്ടിരുന്നില്ല.

  എങ്കിലും വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇരുവരും വിവാഹിതരായി. നിരോഷ- രാംകി പ്രണയകഥയെക്കുറിച്ച് മലയാളം മൂവീസ് ആന്റ് ഡേറ്റാ ബേസ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്നൊരു കുറിച്ച് ശ്രദ്ധ നേടുകയാണ്. ഇരുവരുടെയും പ്രണയജീവിതത്തില്‍ എന്തുസംഭവിച്ചു എന്നറിയാനുള്ള ആരാധകരുടെ ആകാംക്ഷയ്ക്കുള്ള ഉത്തരം കൂടിയാണ് ഈ കുറിപ്പ്. തുടര്‍ന്നു വായിക്കാം.

  1988 ല്‍ സിന്ദൂരപ്പൂവേ എന്ന ചിത്രത്തില്‍ നിരോഷയോടൊപ്പം രാംകി ആദ്യമായി അഭിനയിച്ചു. പിന്നീട് പത്തു ചിത്രങ്ങളിലധികം ചേര്‍ന്ന് അഭിനയിച്ചു. കെമിസ്ട്രി കാരണം ഭാഗ്യജോഡി എന്നെല്ലാവരും കരുതിയിരുന്നു. നിരോഷയുടെ ചേട്ടനും ശ്രീലങ്കക്കാരിയായ അമ്മയും രാംകിയുടെ വീട്ടുകാരും ഈ ബന്ധത്തിന് എതിരായിരുന്നു, ഒരുമിച്ച് അഭിനയിക്കരുത് എന്നുവരെ കര്‍ശനമായി പറഞ്ഞിരുന്നുവത്രേ.

  പക്ഷെ ഇരുവരും രഹസ്യമായി തങ്ങളുടെ പ്രണയം തുടര്‍ന്നു. രാത്രി രഹസ്യമായി ലാന്‍ഡ് ഫോണില്‍ നിരോഷ രാംകിയുമായി സംസാരിക്കുന്നത് പതിവായിരുന്നു. അത് കണ്ടുപിടിച്ച അമ്മ ബെല്‍റ്റ് കൊണ്ട് പൊതിരെ തല്ലി എന്ന് നിരോഷ പറഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലേക്ക് കടത്തി വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

  ഇത്രയൊക്കെ ആയിട്ടും ഒളിച്ചോടാതെ വീട്ടുകാരെ കണ്‍വിന്‍സ് ചെയ്യാനായി അവര്‍ കാത്തിരുന്നു. അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നിരോഷയെ രാംകി 1995-ല്‍ വിവാഹം ചെയ്തു.

  Also Read: അത് പ്രകൃതിവിരുദ്ധം; മാറിടവും അരക്കെട്ടും വലുതാക്കാന്‍ ശസ്ത്രക്രിയ ആവശ്യപ്പെട്ടവര്‍ക്കുള്ള നടിയുടെ മറുപടി

  ഒരു പടത്തിലെ ലിപ് ലോക്ക് സീന്‍ വീട്ടിലറിഞ്ഞാല്‍ പ്രശ്‌നമാകും എന്നതിനാല്‍ ഡിലീറ്റ് ചെയ്തുവെങ്കിലും ഇന്നും ആ ഒറിജിനല്‍ വീഡിയോ നിരോഷയുടെ കയ്യിലുണ്ട്!. നിരോഷ തന്റെ 'കാതല്‍ കതൈ' പറയുന്നതിങ്ങനെ...

  'സിന്ദൂരപ്പൂവിന്റെ ചിത്രീകരണത്തിനിടെയാണ് രാംകിയെ ആദ്യമായി കാണുന്നത്. ആദ്യം പരസ്പരം സംസാരിക്കാന്‍ അല്‍പ്പം മടിച്ചു. അഹങ്കാരം ഉള്ള പെണ്‍കുട്ടിയാണെന്ന് കരുതി സെറ്റില്‍ വെച്ച് രാംകി എന്നോട് വഴക്കിടാറുണ്ടായിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ അത്ര സൈറ്റായില്ല പക്ഷെ ദിവസങ്ങള്‍ കടന്നു പോകുന്തോറും ഞാന്‍ അവനെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി.

  Also Read: റൊമാന്റിക് ചിത്രങ്ങള്‍ ഇനി വേണ്ടേ വേണ്ട; വിവാഹശേഷം നയന്‍താരയുടെ പുതിയ ഡിമാന്‍ഡ് ഇതാണ്

  Also Read: ഷാരൂഖ് ഖാന്‍ പോലും പറന്നിറങ്ങി; നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാതെ തെലുങ്ക് താരങ്ങള്‍, കാരണം ഇതോ?

  ഓടുന്ന ട്രെയിനില്‍ പൂര്‍ണ്ണമായും ചിത്രീകരിച്ച ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു. ഒരു ഷോട്ടിനിടെ സ്റ്റണ്ടിനിടയ്ക്ക് ഞാന്‍ രണ്ട് കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയില്‍ പെട്ടുപോയി. ഞെരിഞ്ഞമര്‍ന്നുപോകുമായിരുന്നു.

  ആ അപകടത്തില്‍ നിന്ന് എന്നെ (സാഹസികമായി) രക്ഷിച്ചതും ഞാന്‍ സുഖമായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയതും രാംകിയാണ്. (അപകടകരമായ ഒരു അവസ്ഥയില്‍ ഒരു ഹീറോയിക് രക്ഷപ്പെടുത്തലില്‍ വീഴാത്ത ആരുണ്ട്!).

  ഒരുപക്ഷെ അവനുമായി പ്രണയത്തിലായ നിമിഷമായിരിക്കാം അത്. സത്യമെന്തെന്നാല്‍ ഞങ്ങള്‍ രണ്ടുപേരും പരസ്പരം സ്‌നേഹം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. നിര്‍മ്മാതാക്കള്‍ പോലും സ്‌ക്രീനില്‍ ഭാഗ്യ ജോഡികളാണെന്ന് കരുതി ഞങ്ങള്‍ ഇരുവരെയും കൊണ്ട് ഒപ്പിടീയ്ക്കാറുണ്ടായിരുന്നു.' നിരോഷ തന്റെ പ്രണയകഥ പറയുന്നു.

  English summary
  Actor Ramki-Nirosha love affair and marriage; A cinematic love story for fans
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X