'പണം മോഹിച്ചാണ് റെഡിൻ കിങ്സ്ലിയെ ഞാൻ വിവാഹം ചെയ്തതെന്ന് കുറ്റപ്പെടുത്തി, ആ കുട്ടി എന്റെ മകളല്ല'; സംഗീത
തമിഴ് സിനിമാതാരം റെഡിന്‍ കിങ്സ്ലിയും സീരിയല്‍ നടി സംഗീതയും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു താര വിവാഹമായിരുന്നു ഇരുവരുടെയും. വിവാഹചിത്രം വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകം പോലും അറിയുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം.
വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് ഈ വിവാഹത്തിൽ പങ്കുകൊണ്ടത്. ഇരുവരും ഏറെ വൈകി വിവാഹം കഴിക്കുന്നവരായതുകൊണ്ട് തന്നെ റെഡിന്റെ പ്രായവും സംഗീതയുടെ പ്രായവും തമ്മിൽ ഏറെ വ്യത്യാസമുണ്ടെന്നും പണം കണ്ടിട്ട് കല്യാണം കഴിച്ചതാണെന്നുമൊക്കെ ചില വിമർശനങ്ങൾ ആ സമയത്ത് വന്നിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ടേക്കുള്ള പല വിശേഷങ്ങളും താരദമ്പതികൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹ സമയത്ത് താൻ നേരിട്ട വിമർശനങ്ങളോട് അടുത്തിടെ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംഗീത. വിവാഹത്തിന് ഒരു ദിവസം മുമ്പ് ഞാനും അമ്മയും പുറത്തേക്ക് പോവുകയായിരുന്നു. അപ്പോഴാണ് അച്ഛന് നെഞ്ചുവേദന ഉണ്ടായത്. പക്ഷെ ഞങ്ങൾ ഭയപ്പെടാതിരിക്കാൻ അച്ഛൻ ഞങ്ങളിൽ നിന്നും അത് മറച്ചുവെച്ചു.
കയ്യിൽ ഒരു കുപ്പി വെള്ളവുമായി അദ്ദേഹം വാതിൽക്കൽ വന്ന് ഞങ്ങളെ യാത്രയയച്ചു. പക്ഷെ യാത്രയ്ക്കിടെ ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിന് എന്തോ പ്രശ്നമുണ്ടായി. ഞങ്ങൾ വീണ്ടും വീട്ടിലെത്തി. കുറച്ച് കഴിഞ്ഞ് ഞങ്ങൾ മറ്റൊരു കാറിൽ പുറത്തിറങ്ങി. എന്നിട്ടും അദ്ദേഹം നെഞ്ചുവേദനയുള്ളതായി ഒന്നും കാണിച്ചില്ല ഒന്നും പറഞ്ഞില്ല. ഇങ്ങനെയൊരു ചുറ്റുപാടിലാണ് നെഞ്ചുവേദന വന്ന് എന്റെ അച്ഛൻ മരിച്ചത്. ഇന്നേ വരെ ആ നഷ്ടം നികത്താൻ എനിക്കായിട്ടില്ല.
കല്യാണത്തിന് അദ്ദേഹം ഇല്ലാഞ്ഞത് എന്നെ വല്ലാതെ വേദനിപ്പിച്ചു. അങ്ങനെയൊരു അവസ്ഥയിലാണ് ഞാൻ കല്യാണം കഴിച്ചത്. എന്നാൽ ഞാൻ വിവാഹിതയായതിനുശേഷം പലരും എന്നെ കുറിച്ച് മോശമായി സംസാരിച്ചു. ചിലർ ഞാൻ വിവാഹിതയാണെന്നും എനിക്ക് ഒരു മകളുണ്ടെന്നും പ്രചരിപ്പിക്കുന്നു. എനിക്കൊപ്പം അന്ന് കണ്ട പെൺകുട്ടി അവൾ എൻ്റെ സഹോദരൻ്റെ മകളാണെന്ന് ഞാൻ പറഞ്ഞു.
പക്ഷെ ഇന്നും പലരും എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നു. ഞാൻ നേരത്തെ വിവാഹം കഴിച്ചതാണെന്നാണ് അവർ പറയുന്നത്. കൂാടതെ പണം മോഹിച്ചാണ് ഞാൻ റെഡിനുമായുള്ള വിവാഹത്തിന് തയ്യാറായതെന്നും പലരും പറഞ്ഞ് പരത്തുന്നുണ്ട്.
ബീസ്റ്റ്, ജയിലർ ഉൾപ്പടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ കഥപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് റെഡിൻ കിങ്‍സ്‌ലി. സംഗീതയാകട്ടെ ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയും. ഇവരുടെ പ്രണയമോ വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല.

46 വയസാണ് കിങ്‌സ്‌ലിക്ക്, സംഗീതയ്ക്ക് 34ഉം. സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു കിങ്സ്‌ലി. ഒരു വർഷത്തിലധികം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. അടുത്ത കൂട്ടുകാരോട് മാത്രമാണ് പ്രണയത്തിന്റെ കാര്യം പറഞ്ഞിരുന്നത്. ഡാൻസറായാണ് റെഡിന്റെ കരിയർ ആരംഭിക്കുന്നത്. ചെന്നൈയിലും ബെംഗളൂരുവിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍ ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെയാണ് പ്രശസ്തനായത്. കോലമാവ് കോകിലയിലൂടെയായിരുന്നു നടനായുള്ള അരങ്ങേറ്റം. ബീസ്റ്റ്, അണ്ണാത്തെ, കാതുവാക്കുള്ള രണ്ട് കാതല്‍, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്. വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിൽ ഒരു പ്രധാന വേഷം സംഗീത അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











