'രജനീകാന്തിന് കൊറോണ പിടിച്ചു'! ട്രോള്‍ പോസ്റ്റിട്ട് പുലിവാല് പിടിച്ച് ബോളിവുഡ് താരം
കൊറോണ വൈറസ് വ്യാപനം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. വൈറസിനെ ചെറുക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. ലോക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും അധികപേരും ഇപ്പോള്‍ വീട്ടില്‍ തന്നെ കഴിയുകയാണ്. സുരക്ഷാ മാസ്‌കുകളെല്ലാം ജനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന സമയമാണിപ്പോള്‍.

രാജ്യത്ത് കൊറോണ വ്യാപനം ഉയരുന്ന സമയത്ത് ബോളിവുഡ് താരം രോഹിത്ത് റോയിയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊറോണയുമായി ബന്ധപ്പെട്ടുളള ഒരു തമാശയുടെ പേരില്‍ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് താരം.
കൊറോണയെയും രജനീകാന്തിനെയും ചേര്‍ത്തുകൊണ്ടുളള ഒരു പോസ്റ്റായിരുന്നു രോഹിതിന്റെതായി വന്നത്. രജനീകാന്തിന് കൊറോണ പിടിച്ചു, കൊറോണ ക്വാറന്റൈനീല്‍ എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ട്രോള്‍. പോസ്റ്റിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായാണ് നടനെതിരെ സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയത്.
രാജ്യവും ലോകവും ഇത്ര ഭീതിയില്‍ കഴിയുമ്പോള്‍ അതില്‍ തമാശ കണ്ടെത്തുന്നത് ധാര്‍മ്മികത ഇല്ലായ്മയാണെന്നാണ് വിമര്‍ശനങ്ങള്‍ വന്നിരിക്കുന്നത്. ബോളിവുഡ് താരത്തിനെതിരെ രജനീകാന്തിന്റെ ആരാധകരും രംഗത്തുവന്നിരുന്നു, അതേസമയം രോഹിത്ത് റോയിയെ പിന്തുണച്ച് ഒരു വിഭാഗം ആളുകള്‍ എത്തിയിരുന്നു. നടന്‍ പറഞ്ഞത് തമാശയായി മാത്രം കണ്ടാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി രോഹിത്ത് റോയി തന്നെ രംഗത്തുവന്നിരുന്നു. ഇത് വെറും തമാശയാണ്. അങ്ങനെ മാത്രം കണ്ടാല്‍ മതി. രജനീ സ്‌റ്റെല്‍ ജോക്കാണെന്നും ഇതൊരു പുതിയ കാര്യമല്ലെന്നും നടന്‍ പറഞ്ഞു. കമന്റ് ചെയ്യുംമുമ്പ് എന്താണ് താന്‍ ഉദ്ദേശിച്ചതെന്ന് അറിയാന്‍ ശ്രമിക്കൂവെന്നും നടന്‍ പറഞ്ഞു.


Click it and Unblock the Notifications