നടി മീനയെ കുറിച്ച് മോശമായി പറയാന്‍ അവര്‍ക്കെങ്ങനെ സാധിച്ചു? മകളുടെ ബന്ധത്തെ കുറിച്ചും നടന്‍ ശരത്കുമാര്‍
മലയാളത്തിനും ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ നടനാണ് ശരത് കുമാര്‍. നിരവധി സിനിമകളില്‍ നായകനായിട്ടും പോലീസ് വേഷത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ള താരം അടുത്തിടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയാണ് കഴിഞ്ഞ മാസം വിവാഹിതയായത്.
വലിയ ആഘോഷമായി നടത്തിയ താരവിവാഹത്തിന് പിന്നാലെ നടന്റെ കുടുംബത്തെ കുറിച്ചുള്ള ചില വാര്‍ത്തകളും പുറത്ത് വന്നു. യൂട്യൂബ് ചാനലുകളിലൂടെ ചിലര്‍ പറയുന്ന കഥകളാണ് വൈറലായത്. എന്നാല്‍ സിനിമാ താരങ്ങളെ കുറിച്ച് ചിലര്‍ മോശമായി സംസാരിക്കുന്നതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ശരത്കുമാറിപ്പോള്‍.

വിജയ് ആന്റണിയും ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഴൈ പിടിക്കാത്ത മനിതന്‍' എന്ന സിനിമ റിലീസിനെത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ചിരുന്ന് പറയുന്നതെല്ലാം വളരെ തെറ്റാണെന്നാണ് ശരത്കുമാര്‍ അഭിപ്രായപ്പെട്ടത്.
യൂട്യൂബ് ചാനലുകളില്‍ വന്നിരുന്ന് സിനിമാ താരങ്ങളെ അടുത്ത് നിന്ന് കണ്ടത് പോലെ മോശമായി സംസാരിക്കുന്നവര്‍ പുഴുവിന് തുല്യമാണെന്നാണ് നടിയും ശരത്കുമാറിന്റെ ഭാര്യയുമായ രാധിക പറഞ്ഞത്. ഈയൊരു മറുപടി ശരിയാണെന്നാണ് നടനും വ്യക്തമാക്കുന്നത്. ബെയില്‍വാന്‍ രംഗനാഥന്റെ ഉള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകള്‍ സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ശരത്കുമാറും അപലപിച്ചു.
എന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയായി. വരലക്ഷ്മിയുടെ ഭര്‍ത്താവ് നിക്കോളായ് സച്ച്‌ദേവ് നേരത്തെ വിവാഹിതനും വിവാഹമോചിതനുമാണ്. ആ വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീണത് എന്തുകൊണ്ട്? ആര്‍ക്ക് ആരുമായി ബന്ധമുണ്ട്? എന്നൊക്കെയായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം അതുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ. അതില്‍ അനാവശ്യമായി അഭിപ്രായം പറയുന്നതും മോശമായി സംസാരിക്കുന്നതും തെറ്റാണെന്നാണ് ശരത്കുമാര്‍ പറഞ്ഞത്. ഇതിനൊപ്പം നടി മീനയെ കുറിച്ചും നടന്‍ പറഞ്ഞു.

ശരത്കുമാറിനൊപ്പം നായികയായി നിരവധി സിനിമകളഇല്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മീന. മീനയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിച്ച അഭ്യൂഹങ്ങളും വളരെ മോശമാണെന്ന് അപലപിച്ച് മുന്‍പ് നടന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ കുറിച്ചും അഭിമുഖത്തില്‍ താരം സൂചിപ്പിച്ചു.
എങ്ങനെയാണ് ആളുകള്‍ മീനയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കുന്നത്. അവളുടെ ജീവിതത്തെ കുറിച്ച് ഈ പറയുന്നവരുടെ കൈയ്യില്‍ എന്തെങ്കിലും തെളിവുണ്ടോ? എന്ത് വേണമെങ്കിലും സംസാരിക്കാം എന്ന രീതി വളരെ തെറ്റാണ്. ഇതൊക്കെ സര്‍ക്കാരിന് വേണമെങ്കില്‍ ഒറ്റരാത്രികൊണ്ട് നിയന്ത്രിക്കാനാകുന്ന കാര്യമാണെന്നും പക്ഷേ അതിലൊരു നടപടി നടക്കുന്നില്ലെന്നും ശരത്കുമാര്‍ പറയുന്നു.
കൈനിറയെ സിനിമകളുമായി തിരക്കിലാണ് ശരത്കുമാര്‍. പൊന്നിയന്‍ സെല്‍വന്‍ എന്ന സിനിമയില്‍ ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചത് മുതല്‍ കൂടുതല്‍ സിനിമകള്‍ താരത്തെ തേടി എത്തിയിരുന്നു.


Click it and Unblock the Notifications











