കനക സിനിമ വിട്ട് പോകാനുണ്ടായ കാരണം നിരാശയും പശ്ചാതാപങ്ങളും! നടിയെ കുറിച്ച് പറഞ്ഞ് ശരത് കുമാര്‍

മലയാളികള്‍ക്കെന്നും പ്രിയങ്കരിയായിട്ടുള്ള നടിയാണ് കനക. ഗോഡ്ഫാദറിലെ മാലു, വിയാറ്റ്‌നാം കോളനിയിലെ ഉണ്ണി എന്നിങ്ങനെ കനക വേറിട്ട നായിക വേഷങ്ങളുമായി കനക നിറഞ്ഞ് നിന്നൊരു കാലഘട്ടമുണ്ടായിരുന്നു. തമിഴ് സിനിമാലോകത്തും മുന്‍നിര നടി ദേവികയുടെ മകളാണ് കനക. അമ്മയെപ്പോലെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് 26-ാം വയസ്സിലാണ് കനക നായികയായി രംഗത്തെത്തുന്നത്.

തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രങ്ങളില്‍ ഒന്നായ 'കരകാട്ടക്കാരന്‍' എന്ന ചിത്രത്തിലാണ് കനക ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച് 6 വര്‍ഷത്തിനുള്ളില്‍ 30-ലധികം സിനിമകളില്‍ കനക അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടി പിന്നീട് സിനിമയില്‍ നിന്നും പിന്മാറി. 1995 ന് ശേഷമാണ് കനകയുടെ സിനിമകളിലെ അഭിനയം ഗണ്യമായി കുറഞ്ഞത്.

kanaka

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് ചുരുങ്ങിയ കനക ഒടുവില്‍ 2006 ല്‍ അഭിനയം നിര്‍ത്തി. നടന്‍ സൂര്യ നായകനായ 'സില്ലുന്നു ഒരു കാതല്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷമാണ് നടി തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നത് അതിനുശേഷം 17 വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല.

അഭിനയിക്കുന്നില്ലെന്ന് മാത്രമല്ല നടി പൊതുരംഗത്തേക്ക് പോലും വരാറില്ല. ഇടയ്ക്ക് അതീവ മോശം സാഹചര്യത്തിലേക്ക് നടി എത്തിയതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ നടി കനകയ്ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നപ്പോഴാണ് തിരിച്ചറിയാന്‍ പറ്റാത്ത വിധം നടി മാറിയെന്ന് പോലും പലരും അറിഞ്ഞത്.

ഈ സാഹചര്യത്തില്‍ പ്രശസ്ത നടന്‍ ശരത് കുമാര്‍ കനകയെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുന്നത്. 1992 ല്‍ പുറത്തിറങ്ങിയ 'ചാമുണ്ഡി' എന്ന സിനിമയില്‍ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ച് നടനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു താരം.

നടി കനക എന്തുകൊണ്ടായിരിക്കാം സിനിമാ മേഖല വിട്ട് പോയതെന്നായിരുന്നു നടനോട് ചോദിച്ചത്. 'മറ്റൊരാളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം കഠിനാധ്വാനിയായിരുന്നു കനക. സിനിമാ മേഖലയോടുള്ള അവളുടെ സ്‌നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തില്‍ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സില്‍ മായാത്ത മുറിവായി.

kanaka

ഒടുവില്‍ അത് വലിയ സമ്മര്‍ദമായി മാറുകയും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമാവുകയും ചെയ്തുവെന്നാണ്', നടന്‍ പറഞ്ഞത്. സിനിമാ മേഖലയിലുള്ള പലരും സമാനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമാ മേഖലയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നല്ല ഉപദേശം നല്‍കണമെന്ന് ഞാന്‍ പലതവണ പറഞ്ഞതെന്നും ശരത് കുമാര്‍ വ്യക്തമാക്കി.

1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് കനക മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മുകേഷിന്റെ നായികയായിട്ടുള്ള മാലു എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിറ്റ് ചിത്രമായി ഗോഡ്ഫാദര്‍ മാറിയതിനൊപ്പം അതിലെ നായികയും പ്രശസ്തയായി.

ഇതിന് ശേഷമാണ് കനകയ്ക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടി തുടങ്ങിയത്. വസൂധ, വിയാറ്റ്‌നാം കോളനി, വാര്‍ധക്യ പുരാണം, കുസൃതിക്കാറ്റ്, മന്ത്രി കൊച്ചമ്മ എന്നിങ്ങനെ മലയാളത്തില്‍ നിരവധി സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ഏറ്റവുമൊടുവില്‍ നരസിംഹത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയുടെ വേഷത്തിലാണ് കനക അഭിനയിച്ചത്.

More from Filmibeat

Read more about: kanaka കനക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X